ETV Bharat / state

ഒന്‍പതാം ദിവസവും വിഷപ്പുകയ്‌ക്ക് ശമനമില്ല; സർക്കാറിനെ അറിയിക്കുന്നതിൽ വീഴ്‌ച ഉണ്ടായെന്ന് മന്ത്രി പി രാജീവ്

author img

By

Published : Mar 10, 2023, 6:00 PM IST

കൊച്ചി നഗരത്തെ വിഷപ്പുകയിലാഴ്‌ത്തിയ ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തം പൂര്‍ണമായും കെടാത്ത സാഹചര്യത്തിലാണ് മന്ത്രിമാരുടെ സന്ദര്‍ശനം

minister p rajeev on brahmapuram fire Ernakulam  brahmapuram fire Ernakulam  ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തം  മന്ത്രി പി രാജീവ്  ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തം
മന്ത്രി പി രാജീവ്
പി രാജീവ് മാധ്യമങ്ങളോട്

എറണാകുളം: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തത്തെ തുടർന്നുണ്ടായ പ്രതിസന്ധി ഒന്‍പതാം ദിവസവും കൊച്ചിയിൽ തുടരുന്നു. തീ പൂർണമായും നിയന്ത്രണ വിധേയമായെങ്കിലും പ്ലാസ്റ്റിക് മാലിന്യകൂമ്പാരത്തിൽ നിന്നും പുക ഉയരുന്നതാണ് പ്രയാസം സൃഷ്‌ടിക്കുന്നത്. പൂർണമായും ഇത് എന്ന് പരിഹരിക്കാൻ കഴിയുമെന്നതിൽ ആർക്കും ഒരു വ്യക്തതയില്ല.

ഇതിനിടെ മന്ത്രിമാരായ പി രാജീവും എംബി രാജേഷും ബ്രഹ്മപുരത്ത് ഇന്ന് രാവിലെ 11ന് നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ബ്രഹ്മപുരത്തെ തീ പൂർണമായും എപ്പോൾ അണയ്ക്കാൻ കഴിയുമെന്ന് ഇപ്പോൾ പറയാനാവില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സാഹചര്യം ഇത്ര ഗൗരവമേറിയതാണെന്ന് സർക്കാറിനെ അറിയിക്കുന്നതിൽ വീഴ്‌ച സംഭവിച്ചെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

രണ്ട് ദിവസം കൊണ്ട് തീയണയ്ക്കാൻ കഴിയുമെന്നാണ് മേയർ ഉൾപ്പടെ ആദ്യഘട്ടത്തിൽ അറിയിച്ചത്. നിലവിൽ 80 ശതമാനത്തോളം തീയണച്ചു. അണച്ചെന്ന് പറയുമ്പോഴും വീണ്ടും തീപിടിക്കുന്ന സാഹചര്യമാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

'വൈകാതെ പ്രശ്‌നം പരിഹരിക്കും': ഒരിക്കലും നടക്കാൻ പാടില്ലാത്ത സംഭവമാണ് ബ്രഹ്മപുരത്തെ തീപിടിത്തം. നിലവിൽ പുക നിയന്ത്രിക്കുന്നതിലാണ് ശ്രദ്ധ. പ്രാഥമിക റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് അട്ടിമറിയില്ലെന്ന് കോടതിയെ അറിയിച്ചതെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു. വൈകാതെ തന്നെ ഈ പ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്ന് എംബി രാജേഷ് പറഞ്ഞു.

പ്രശ്‌നം പരിഹരിക്കുന്നതിന് സർക്കാറിന്‍റെ കൈയില്‍ വ്യക്തമായ ആക്ഷൻ പ്ലാനുണ്ട്. യുദ്ധകാല അടിസ്ഥാനത്തിൽ മാലിന്യ പ്രശ്‌നത്തിൽ എന്തുചെയ്യുമെന്ന് ഉടന്‍ മാധ്യമങ്ങളെ അറിയിക്കുമെന്നും എംബി രാജേഷ് പറഞ്ഞു. നിലവിലെ പ്രതിസന്ധി ചർച്ച ചെയ്യുന്നതിന് കലക്ട്രേറ്റിൽ സർവകക്ഷി യോഗം ചേർന്നു.

ALSO READ| ബ്രഹ്മപുരം തീപിടിത്തം; ആരോഗ്യവകുപ്പ് സര്‍വേ നടത്തും, ശാരീരിക പ്രശ്‌നങ്ങളുണ്ടെങ്കില്‍ ചികിത്സ

മന്ത്രിമാർ, ഉദ്യോഗസ്ഥർ, പ്രതിപക്ഷ നേതാവ് ഉൾപ്പടെയുള്ളവര്‍ യോഗത്തിൽ പങ്കെടുത്തു. റസിഡൻസ് അസോസിയേഷനുകളെ പങ്കെടുപ്പിച്ച് മറ്റൊരു യോഗവും കലക്‌ടറേറ്റില്‍ പുരോഗമിക്കുകയാണ്. പുക ശമിപ്പിക്കുന്നതിന് വെള്ളം സ്പ്രേ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്നും തുടരുകയാണ്. നാല് മീറ്റര്‍ വരെ താഴ്‌ചയില്‍ മാലിന്യം ജെസിബി ഉപയോഗിച്ച് നീക്കി വലിയ പമ്പ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. 52 ഹിറ്റാച്ചികൾ എത്തിച്ചാണ് ഈ പ്രവർത്തനം നടക്കുന്നത്. 30 ഫയര്‍ ടെന്‍ഡറുകളും 125 അഗ്‌നിശമന സേനാംഗങ്ങളുമാണ് സേവനരംഗത്തുള്ളത്.

ഒരു മിനിറ്റില്‍ 60,000 ലിറ്റര്‍ വെള്ളം പമ്പ് ചെയ്യുന്നുണ്ട്. ഇതിനുപുറമെ നേവിയുടെ എയര്‍ ഡ്രോപ്പിങ് ഓപ്പറേഷന്‍ ഇന്നും തുടരുകയാണ്. ഇന്നലെ മുതൽ രാത്രി സമയവും തീയണക്കാനുള്ള പ്രവർത്തനം തുടങ്ങി. കഴിഞ്ഞ എട്ട് ദിവസമായി തീയണയ്ക്കാന്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘമെത്തി ബ്രഹ്‌മപുരത്ത് കാമ്പ് ചെയ്‌താണ് ജീവനക്കാരുടെ വൈദ്യപരിശോധന നടത്തുന്നത്.

'ഭയപ്പെടേണ്ട സാഹചര്യമില്ല': വായുവിന്‍റെ ഗുണനിലവാരവുമായി ബന്ധപ്പട്ട് ആശങ്കപ്പെടേണ്ടതില്ലന്നാണ് ജില്ല ഭരണകൂടം അറിയിക്കുന്നത്. കഴിഞ്ഞ ദിവസത്തേതില്‍ നിന്ന് വാല്യു കുറഞ്ഞുവരുന്നു. നിലവില്‍ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട് ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും മുന്‍കരുതലിന്‍റെ ഭാഗമായി ശ്വാസകോശ രോഗമുള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്നവര്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും ജില്ല ഭരണകൂടം അറിയിച്ചു. അതേസമയം നഗരത്തിലെ മാലിന്യ നീക്കവും നിലച്ചിരിക്കുകയാണ്. വീടുകൾ, ഫ്ലാറ്റുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യ നീക്കം വ്യാഴാഴ്‌ച മുതലാണ് നിലച്ചത്. ഇതും നഗരത്തിൽ പുതിയ പ്രതിസന്ധിക്ക് കാരണമായിരിക്കുകയാണ്.

വീടുകളിലും ഫ്ലാറ്റുകളിലും മാലിന്യം കെട്ടിക്കിടക്കുന്നത് ദുർഗന്ധത്തിനും, ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാവുകയാണ്. മാലിന്യ നീക്കത്തിന് താത്‌കാലിക ബദൽ സംവിധാനം ഏർപ്പെടുത്തിയതായാണ് ജില്ലാഭരണകൂടം അറിയിച്ചത്. എന്നാൽ, ഇതുവരെയും മാലിന്യം ശേഖരിക്കുന്നത് തുടങ്ങിയിട്ടില്ല. ബ്രഹ്മപുരത്തെ സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നത് വരെ ജൈവ മാലിന്യ സംസ്‌കരണത്തിനുള്ള സ്ഥലം അമ്പലമേട്ടിലാണ്. മാലിന്യ ശേഖരണം തുടങ്ങിയതായി മന്ത്രിമാർ പറയുമ്പോഴും എവിടെ നിന്നും മാലിന്യം ശേഖരിച്ചിട്ടില്ലന്നാണ് ജനങ്ങൾ പറയുന്നത് പ്ലാസ്റ്റിക് മാലിന്യങ്ങൾ തത്‌കാലം ശേഖരിക്കില്ല. വർഷങ്ങൾക്ക് മുൻപ് സമാനമായ പ്രതിസന്ധി നേരിട്ടപ്പോൾ ഫാക്‌ടിന്‍റെ അമ്പലമേടുള്ള സ്ഥലത്താണ് മാലിന്യം നിക്ഷേപിച്ചത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മുടങ്ങുന്നു: കൊച്ചിയിലെ സ്‌കൂളുകൾക്ക് ഇന്നും അവധിയാണ്. തീപിടിത്തത്തെ തുടര്‍ന്ന് ആരോഗ്യപരമായ മുന്‍കരുതലിന്‍റെ ഭാഗമായാണ് പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെയുള്ളവയ്‌ക്ക് ജില്ല ഭരണകൂടം അവധി നൽകിയത്. വടവുകോട് - പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ അങ്കണവാടികള്‍, കിന്‍റര്‍ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്‍ററുകള്‍ എന്നിവയ്ക്കും സര്‍ക്കാര്‍, എയ്‌ഡഡ്, അണ്‍ എയ്‌ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുൾ, പ്രൊഫഷണൽ കോളജ് തുടങ്ങിയ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. കോർപ്പറേഷന്‍റെ മാലിന്യ സംസ്‌കരണ കേന്ദ്രമായ ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിൽ മാർച്ച് രണ്ടാം തിയതി വ്യാഴാഴ്‌ച വൈകിട്ട് നാലു മണിയോടെയാണ് വൻ തീപിടിത്തമുണ്ടായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.