ETV Bharat / state

അതിഥി തൊഴിലാളിയെ കൊലപ്പെടുത്തി ചാക്കിലാക്കി കുഴിച്ചിട്ട നിലയില്‍ - MIGRANT WORKER FOUND

കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് അസം സ്വദേശി രാജാ ദാസിനെ.

ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു  തൊഴിലാളിയെ കൊലപ്പെടുത്തിയ രീതിയിൽ കണ്ടെത്തി  നിർമാണ കമ്പനിയിൽ മൃതദേഹം കണ്ടെത്തി  നിരത്ത് കട്ടകൾ ഉണ്ടാക്കുന്ന കമ്പനിയിൽ മൃതദേഹം  MIGRANT WORKER FOUND DEAD IN ERNAKULAM  MIGRANT WORKER FOUND  ernakulam MIGRANT WORKER FOUND DEAD
ഇതരസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ രീതിയിൽ കണ്ടെത്തി
author img

By

Published : Jul 26, 2021, 6:58 PM IST

എറണാകുളം : കോലഞ്ചേരിക്കടുത്ത് ഇതരസംസ്ഥാന തൊഴിലാളിയെ കൊന്ന് ചാക്കിലാക്കി മണലില്‍ കുഴിച്ചിട്ട നിലയിൽ. പൂതൃക്കയ്ക്കടുത്ത് പുളിഞ്ചോട് കുരിശിലാണ് സംഭവം.

പ്രദേശത്ത് നിരത്ത് കട്ടകൾ ഉണ്ടാക്കുന്ന കമ്പനിയിലാണ് തിങ്കളാഴ്‌ച രാവിലെ 8.45ഓടെ മൃതദേഹം കണ്ടെത്തിയത്. യൂണിറ്റിൽ ജോലി ചെയ്‌തിരുന്ന അസം സ്വദേശി രാജാ ദാസാണ് മരിച്ചത്.

രാവിലെ ജോലിക്കെത്തിയ സ്ത്രീ തൊഴിലാളികളാണ് യൂണിറ്റിനടുത്ത് രക്തക്കറ കണ്ടത്. തുടർന്ന് യൂണിറ്റ് ഉടമയായ ഡോ. എൽദോയും ജോലിക്കാരും നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

READ MORE: ജാർഖണ്ഡിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം; ആറ് വാഹനങ്ങൾക്ക് തീയിട്ടു

പ്രതിയെന്ന് സംശയിക്കുന്ന വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി ദീപൻ കുമാർ ഭാസിനായി (26) പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി, റെയിൽവേ സ്റ്റേഷനുകൾ, ലേബർ ക്യാമ്പുകൾ എന്നിവിടങ്ങളില്‍ പരിശോധന ഊർജിതമാക്കിയതായി ഡി.വൈ.എസ്.പി അജയ് നാഥ് വ്യക്തമാക്കി.

സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് റൂറൽ എസ്.പി കെ.കാർത്തിക് അറിയിച്ചു. പുത്തൻകുരിശ് ഡി.വൈ.എസ്.പി എ.അജയ് നാഥ്, സി.ഐ. മഞ്ജുനാഥ്, രാമമംഗലം സി.ഐ ഷൈജു പോൾ എന്നിവരുടെ സംഘം പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.