ETV Bharat / state

Midhun Mukundan Memories Of SP Balasubrahmanyam: 'അദ്ദേഹത്തോട് എങ്ങനെ അത് പറയും? ഞാൻ ഒരിക്കലും അത് മറക്കില്ല': എസ്‌പിബിയുടെ ഓർമകളിൽ മിഥുൻ മുകുന്ദൻ - എസ്‌പി ബാലസുബ്രമണ്യം

Memories Of SP Balasubrahmanyam: സെപ്റ്റംബർ 25..എസ്‌പി ബാലസുബ്രമണ്യത്തിന്‍റെ ഓർമദിവസമാണ്. പുനീത് രാജ്‌കുമാറിന്‍റെ മായാബസാർ എന്ന ചലച്ചിത്രത്തിന്‍റെ ഗാനം എസ്‌പിബി ആലപിച്ചതിന്‍റെ ഓർമകൾ പങ്കുവയ്‌ക്കുകയാണ് മ്യൂസിക് ഡയറക്‌ടർ മിഥുൻ മുകുന്ദൻ.

Spb  SP Balasubrahmanyam  Midhun Mukundan Memories Of SP Balasubrahmanyam  Memories Of SP Balasubrahmanyam  SP Balasubrahmanyam Death anniversary  Midhun Mukundan  എസ്‌പിബിയുടെ ഓർമ്മകളിൽ മിഥുൻ മുകുന്ദൻ  സംഗീത സംവിധായകൻ മിഥുൻ മുകുന്ദൻ  എസ്‌പി ബാലസുബ്രമണ്യം  മ്യൂസിക് ഡയറക്‌ടർ മിഥുൻ മുകുന്ദൻ
Midhun Mukundan Memories Of SP Balasubrahmanyam
author img

By ETV Bharat Kerala Team

Published : Sep 23, 2023, 8:32 PM IST

Updated : Sep 24, 2023, 10:55 PM IST

എസ്‌പിബിയെക്കുറിച്ച് മിഥുൻ മുകുന്ദൻ

എറണാകുളം: മലയാളം, കന്നട സിനിമകളിലെ ട്രെൻഡിങ് മ്യൂസിക് ഡയറക്‌ടർ ഇപ്പോൾ ആര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ.. മിഥുൻ മുകുന്ദൻ (Musical composer and singer Midhun Mukundan). കഹി എന്ന കന്നട ചിത്രത്തിലൂടെ ആയിരുന്നു അദ്ദേഹത്തിന്‍റെ അരങ്ങേറ്റം. തുടർന്ന് ശ്രദ്ധേയമായ പല ചിത്രങ്ങൾക്കും അദ്ദേഹം സംഗീത സംവിധായകൻ ആയി. ഗരുഡ ഗമന വൃഷഭ വാഹന, പുനീത് രാജ്‌കുമാർ ചിത്രം മായാ ബസാർ, മലയാളത്തിൽ റോഷാക്ക് ഇപ്പോൾ തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന നിവിൻ പോളി ചിത്രം രാമചന്ദ്രബോസ് ആൻഡ് കോ അങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചു. രാജ് ബി ഷെട്ടി നായകൻ ആകുന്ന ടോബിയാണ് അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം.

എസ്‌പിബിയോടൊപ്പം.. എസ്‌പിബിയുടെ കന്നട സിനിമയിലെ അവസാന ഗാനം സംഗീത സംവിധാനം നിർവഹിക്കാൻ ഭാഗ്യം കിട്ടിയത് മിഥുൻ മുകുന്ദനാണ് (Midhun Mukundan Memories Of SP Balasubrahmanyam). കർണാടകയിലെ സൂപ്പർതാരമായ പുനീത് രാജ്‌കുമാറിന്‍റെ മായാബസാർ എന്ന ചലച്ചിത്രത്തിന്‍റെ ഗാനം കമ്പോസ് ചെയ്യുന്നു. സ്റ്റുഡിയോയിൽ സംഗീത സംവിധായകനോടൊപ്പം തന്നെ പുനീത് രാജ്‌കുമാറും കൂടെയുണ്ട്. ഗാനം കമ്പോസ് ചെയ്‌ത് ട്രാക്ക് പാടി കഴിഞ്ഞപ്പോൾ ഈ ഗാനം ആരെ കൊണ്ട് പാടിക്കണമെന്ന് ഒരു ചർച്ച ഉരുത്തിരിഞ്ഞു. അപ്പോൾ സംഗീത സംവിധായകനായ മിഥുൻ മുകുന്ദന്‍റെ സൗണ്ട് എൻജിനീയർ ഈ ഗാനം എസ്‌പിബിയുടെ ശബ്‌ദത്തിൽ വന്നാൽ എങ്ങനെയിരിക്കും എന്ന് നിർദേശം ഉന്നയിച്ചു.

ഇത് കേട്ടതും പുനീത് രാജ്‌കുമാർ വല്ലാതെ എക്സൈറ്റഡ് ആയി. അദ്ദേഹത്തിന്‍റെ പിതാവായ സൂപ്പർതാരം രാജ്‌കുമാറിനും ചേട്ടൻ ശിവരാജ് കുമാർ എന്ന ശിവണ്ണക്കും വേണ്ടി എസ്‌പിബി ഗാനം ആലപിച്ചിട്ടുണ്ട്. എന്നാൽ തനിക്ക് വേണ്ടി ഇതുവരെ എസ്‌പിബിയുടെ ശബ്‌ദത്തിൽ ഒരു ഗാനം ഉണ്ടായിട്ടില്ല. പുനീത് രാജ്‌കുമാറിന്‍റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു തന്‍റെ ഒരു ഗാനം എസ്‌പിബിയെ കൊണ്ട് പാടിക്കണമെന്നുള്ളത്. മറ്റൊന്നും ചിന്തിച്ചില്ല മായാബസാറിലെ ആ ഗാനം എസ്‌പിബിയെക്കൊണ്ടുതന്നെ പാടിക്കാൻ തീരുമാനമെടുത്തു.

റെക്കോർഡിങ് ഹൈദരാബാദിലായിരുന്നു. ട്രാക്ക് കേട്ട് എസ്‌പിബി ഗാനം ആലപിച്ച് ബെംഗളൂരുവിലേക്ക് തന്‍റെ ശബ്‌ദം അയച്ചുകൊടുത്തു. എസ്‌പിബിയുടെ റോ വോയിസ്, അത് കേൾക്കുന്നത് തന്നെ ഒരു അനുഭൂതിയായിരുന്നു.

സ്വപ്‌നമാണോ എന്ന ഫീലിങ്.. മിഥുൻ മുകുന്ദൻ ചെറുപ്പത്തിൽ ആദ്യമായി ഒരു വേദിയിൽ പാടുന്നത് റോജ എന്ന സിനിമയിൽ എസ്‌പിബി ആലപിച്ച ടൈറ്റിൽ ഗാനമായിരുന്നു. അന്ന് തൊട്ട് കേട്ട ഒരു ശബ്‌ദം ഒരു മ്യൂസിക്കുമില്ലാതെ റോ കേൾക്കുക അതിൽ തിരുത്തലുകൾ ഉണ്ടെങ്കിൽ പറയുക.. ഇതൊക്കെ സ്വപ്‌നമാണോ എന്ന ഫീലിങ്ങായിരുന്നു.

എസ്‌പിബിയോട് എങ്ങനെ അത് പറയും? വർഷങ്ങൾ എത്ര കഴിഞ്ഞിട്ടും ആ ശബ്‌ദത്തിന് ഒരു വിറയൽ പോലുമില്ല. 20 വർഷങ്ങൾക്കു മുമ്പ് എസ്‌പിബി റോജ എത്രത്തോളം എനർജിയോടുകൂടി പാടിയോ അതെ എനർജിയിൽ തന്നെയാണ് ഈ ഗാനവും ആലപിച്ചിരിക്കുന്നത്. ചെറിയ തിരുത്തലുകൾ വേണമെന്ന് ഒരു തോന്നൽ ഉണ്ടാകുന്നു. എസ്‌പിബിയോട് എങ്ങനെ അത് പറയും? സംഗീത സംവിധായകനായ മിഥുൻ ആശങ്ക മാറ്റിവച്ച് എസ്‌പിബിയുടെ മാനേജറോട് കാര്യം വിളിച്ച് പറഞ്ഞു. രണ്ട് മൂന്ന് ദിവസങ്ങൾക്ക് ശേഷം മിഥുൻ തന്‍റെ വീടിനു മുന്നിലെ ഒരു ചായക്കടയിൽ ഇരുന്ന് ചായ കുടിച്ചു കൊണ്ടിരിക്കവേ തന്‍റെ ഫോൺ റിങ് ചെയ്‌തു. കന്നട ഭാഷയിൽ എസ്‌പിബി സ്വയം പരിചയപ്പെടുത്തിക്കൊണ്ട് മറുതലക്കൽ നിന്ന് ശബ്‌ദിച്ചു. ആ സന്തോഷം മിഥുന് പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.

രണ്ട് ട്രാക്ക് കൂടി അദ്ദേഹം പാടി അയച്ചു. എസ്‌പിബി ഒരു ഗാനം അഭിനയിച്ചു കൊണ്ടാണ് ആലപിക്കുന്നത്. ആ ഗാനത്തിന്‍റെ മൂഡിന് അനുസരിച്ച് അദ്ദേഹം അഭിനയിക്കും. അതുകൊണ്ടുതന്നെ പാട്ടിലെ വരികൾക്ക് ചടുലമായ ഒരു ജീവൻ ഉണ്ടാകും. അങ്ങനെ ഏറെ നാളത്തെ ആഗ്രഹത്തിന് ശേഷം പുനീത് രാജ്‌കുമാറിന്‍റെ ആ സ്വപ്‌നം പൂവണിഞ്ഞു. ഗാനം കന്നട ദേശത്ത് വലിയ സൂപ്പർ ഹിറ്റായി.

എസ്‌പിബിയും പുനീത് രാജ്‌കുമാറും നമ്മെ വിട്ടുപിരിഞ്ഞിട്ട് അധികമായിട്ടില്ല. ഈയൊരു അവസരത്തിൽ രണ്ടുപേരെയും മനസിൽ നിന്ന് മായ്ച്ചു കളയാൻ ആകുന്നില്ല. മിഥുൻ മുകുന്ദൻ പറഞ്ഞു നിർത്തി. പുനീത് രാജ്‌കുമാറിന്‍റെ എക്കാലത്തെയും വലിയ സ്വപ്‌നം, എസ്‌പിബിയുടെ കന്നടയിലെ അവസാന ഗാനം.. എസ്‌പിബിയുടെ ഓർമ്മകൾ പങ്കുവച്ച് സംഗീത സംവിധായകൻ മിഥുൻ മുകുന്ദൻ (Memories Of SP Balasubrahmanyam)..

Also read: M Jayachandran Recalled Memories of S P Balasubrahmanyam എസ്‌പിബിയോട് തോന്നിയ ചെറിയൊരു ഈഗോ, അടുത്തറിഞ്ഞപ്പോൾ കുറ്റബോധം, പ്രിയ ഗായകന്‍റെ ഓർമകളിൽ എം ജയചന്ദ്രന്‍

Last Updated : Sep 24, 2023, 10:55 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.