ETV Bharat / state

'കേരളത്തിന്‍റേത് ശ്രീലങ്കയെ തകർച്ചയിലെത്തിച്ച രീതി': കെ റെയിലില്‍ മേധ പട്‌കര്‍ - കെ റെയിലില്‍ ജനാധിപത്യ വിരുദ്ധ സമീപനമെന്ന് മേധ പട്‌കര്‍

കണ്ണൂര്‍ കാനത്ത് സിൽവർലൈൻ പ്രതിരോധ സമിതി പ്രവർത്തകരെ സന്ദര്‍ശിച്ച ശേഷമാണ് മേധ പട്‌കര്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്

Medha Patkar against k rail  കേരളം പിന്തുടരുന്നത് ശ്രീലങ്കയെ തകർച്ചയിലെത്തിച്ച രീതിയെന്ന് മേധ പട്‌കര്‍  കെ റെയിലില്‍ ജനാധിപത്യ വിരുദ്ധ സമീപനമെന്ന് മേധ പട്‌കര്‍  Medha Patkar says anti democratic approach in K Rail
'കേരളം പിന്തുടരുന്നത് ശ്രീലങ്കയെ തകർച്ചയിലെത്തിച്ച രീതി'; കെ റെയിലില്‍ ജനാധിപത്യ വിരുദ്ധ സമീപനമെന്ന് മേധ പട്‌കര്‍
author img

By

Published : May 23, 2022, 1:47 PM IST

കണ്ണൂര്‍: ശ്രീലങ്കയെ തകർച്ചയിലേക്കെത്തിച്ച വികസന രീതികളെയാണ് കേരളം പിന്തുടരുന്നതെന്ന് പ്രമുഖ പിരിസ്ഥിതി - മനുഷ്യാവകാശ പ്രവർത്തക മേധ പട്‌കര്‍. സിൽവർ ലൈനിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത് പൂർണമായും ജനാധിപത്യ വിരുദ്ധ രീതികളാണ്. മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ മഹാരാഷ്ട്രയിൽ സമരം ചെയ്യുന്ന സി.പി.എം, കേരളത്തിൽ സമാന സാഹചര്യങ്ങളിൽ സമാന രീതിയിൽ ഈ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്നും മേധ പട്‌കര്‍ കുറ്റപ്പെടുത്തി.

കേരളം പിന്തുടരുന്നത് ശ്രീലങ്കയെ തകർച്ചയിലെത്തിച്ച രീതിയെന്ന് മേധ പട്‌കര്‍

പയ്യന്നൂർ കാനത്ത് സിൽവർലൈൻ പ്രതിരോധ സമിതി പ്രവർത്തകരെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. വിദേശ കടം വാങ്ങി ഒട്ടും പ്രത്യുത്‌പാദനപരമല്ലാത്ത വൻകിട പദ്ധതികൾ നടപ്പിലാക്കിയതാണ് ശ്രീലങ്കൻ സമ്പദ് വ്യവസ്ഥയെ തകർത്തത്. സമാന രീതിയിലാണ് കേരളത്തിലെ പിണറായി വിജയൻ്റെ സർക്കാരും മുന്നോട്ട് പോകുന്നതെന്ന് അവര്‍ വ്യക്തമാക്കി.

പയ്യന്നൂർ കാനത്ത് സിൽവർ ലൈൻ പ്രതിരോധ സമിതി പ്രവർത്തകർ മേധ പട്‌കർക്ക് സ്വീകരണം നൽകി. സിൽവർ ലൈൻ പദ്ധതിക്കായി കല്ല് സ്ഥാപിച്ച സ്ഥലങ്ങള്‍ അവര്‍ സന്ദര്‍ശിച്ചു. ടി.പി പദ്‌മനാഭൻ, വി.കെ രവീന്ദ്രൻ, കെ.പി വിനോദ് , കെ. രാമചന്ദ്രൻ, അത്തായി ബാലൻ തുടങ്ങിയവർ സ്വീകരണ പരിപാടിക്ക് നേതൃത്വം നൽകി.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.