ETV Bharat / state

മരട് സമരക്കാര്‍ മന്ത്രിയുമായി ചർച്ച നടത്തും

ഇന്നലെയാണ് നെട്ടൂരിലെ ആൽഫ സെറീൻ ഫ്ലാറ്റിന് മുന്നിൽ പ്രദേശവാസികൾ നിരാഹാര സമരം ആരംഭിച്ചത്. ജനുവരി 11, 12 തീയതികളിലാണ് മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ നിശ്ചയിച്ചിരിക്കുന്നത്.

മരട്  മരടില്‍ നിരാഹാരസമരം  നിരാഹാരസമരം  മന്ത്രിയുമായി ചര്‍ച്ച  എ.സി മൊയ്തീൻ  മരട് ഫ്ലാറ്റ്  maradu protesters  maradu flat  maradu  ac moideen
മരടില്‍ നിരാഹാരസമരം; സമരക്കാര്‍ മന്ത്രിയുമായി ഇന്ന് ചർച്ച നടത്തും
author img

By

Published : Jan 2, 2020, 8:30 AM IST

Updated : Jan 2, 2020, 11:50 AM IST

കൊച്ചി: മരടിൽ പ്രദേശവാസികൾ സമരം ശക്തമാക്കിയതോടെ വിഷയത്തിൽ സർക്കാർ ഇടപെടുന്നു. നിരാഹാരം തുടരുന്ന സാഹചര്യത്തിലാണ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്‌തീൻ സമരക്കാരുമായി ചർച്ച നടത്താൻ തീരുമാനിച്ചിരിക്കുന്നത്. വൈകിട്ട് അഞ്ചര മണിക്ക് തിരുവനന്തപുരത്ത് മന്ത്രിയുടെ ചേംബറിലാണ് യോഗം ചേരുന്നത്. അഡീഷണൽ ചീഫ് സെക്രട്ടറി, ജില്ലാ കലക്‌ടർ, മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള ചുമതല നൽകിയ ഫോർട്ട് കൊച്ചി സബ്‌ കലക്‌ടർ സ്നേഹിൽ കുമാർ സിങ്, പരിസ്ഥിതി വകുപ്പ് ഡയറക്ടർ, മരട് നഗരസഭാ അധ്യക്ഷ ടി.എച്ച് നദീറ എന്നിവരെയും സമര സമിതിയിലെ രണ്ടുപേരെയും ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.

ജില്ലാഭരണകൂടം ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ ഇന്നലെയാണ് നെട്ടൂരിലെ ആൽഫ സെറീൻ ഫ്ലാറ്റിന് മുന്നിൽ പ്രദേശവാസികൾ നിരാഹാര സമരം ആരംഭിച്ചത്. സമരം ശക്തമായതോടെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി പ്രതിഷേധക്കാരെ ചർച്ചക്ക് ക്ഷണിക്കുകയായിരുന്നു. അതേസമയം മരടിലെ ആൽഫ സെറീൻ ഇരട്ട സമുച്ചയങ്ങളിൽ സ്ഫോടനം നടത്താൻ പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ സാങ്കേതിക അനുമതി നൽകി. കൂടാതെ സ്ഫോടകവസ്തുക്കൾ ഫ്ലാറ്റിൽ എത്തിക്കാൻ ജില്ലാ കലക്ടറുടെ അനുമതി നൽകിയിട്ടുണ്ട്. ഈ മാസം 11, 12 തീയതികളിലാണ് മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ നിശ്ചയിച്ചിരിക്കുന്നത്.

Intro:

Body:മരടിൽ പ്രദേശവാസികൾ സമരം ശക്തമാക്കിയതോടെ വിഷയത്തിൽ സർക്കാർ ഇടപെടുന്നു. നിരാഹാരം തുടരുന്ന സാഹചര്യത്തിലാണ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ സമരക്കാരുമായി ചർച്ച നടത്താൻ തീരുമാനിച്ചിരിക്കുന്നത്. വൈകിട്ട് അഞ്ചര മണിക്ക് തിരുവനന്തപുരത്ത് മന്ത്രിയുടെ ചേംബറിലാണ് യോഗം ചേരുന്നത്. അഡീഷണൽ ചീഫ് സെക്രട്ടറി, ജില്ലാ കളക്ടർ, മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള ചുമതല നൽകിയ ഫോർട്ടുകൊച്ചി സബ്കളക്ടർ സ്നേഹിൽ കുമാർ സിംഗ്, പരിസ്ഥിതി വകുപ്പ് ഡയറക്ടർ, മരട് നഗരസഭാ അധ്യക്ഷ ടി എച്ച് നദീറ, സമര സമിതിയിലെ രണ്ടുപേരെയും ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.

ജില്ലാഭരണകൂടം ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ ഇന്നലെയാണ് നെട്ടൂരിലെ ആൽഫ സെറീൻ ഫ്ലാറ്റിനു മുന്നിൽ പ്രദേശവാസികൾ നിരാഹാര സമരം ആരംഭിച്ചത്. സമരം ശക്തമായതോടെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി പ്രതിഷേധക്കാരെ ചർച്ചക്ക് ക്ഷണിക്കുകയായിരുന്നു. അതേസമയം മരടിലെ ആൽഫ സെറീൻ ഇരട്ട സമുച്ചയങ്ങളിൽ സ്ഫോടനം നടത്താൻ പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ സാങ്കേതിക അനുമതി നൽകി. കൂടാതെ സ്ഫോടകവസ്തുക്കൾ ഫ്ലാറ്റിൽ എത്തിക്കാൻ ജില്ലാ കളക്ടറുടെ അനുമതി നൽകിയിട്ടുണ്ട്. ഈ മാസം 11, 12 തീയതികളിലാണ് മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ നിശ്ചയിച്ചിരിക്കുന്നത്.

ETV Bharat
Kochi

Conclusion:
Last Updated : Jan 2, 2020, 11:50 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.