കൊച്ചി: മരട് ഫ്ലാറ്റ് സംബന്ധിച്ച സുപ്രീം കോടതി വിധിക്ക് പിന്നില്‍ നഗരസഭയുടെ വീഴ്ചയില്ലെന്ന് വൈസ് ചെയര്‍മാന്‍ ബോബന്‍ നെടുംപറമ്പില്‍. നഗരസഭയുടെ വീഴ്ചയാണ് സുപ്രീംകോടതി വിധിക്ക് പിന്നിലെന്ന് വ്യാപകമായി ആരോപണമുയര്‍ന്ന പശ്ചാത്തലത്തിലാണ് വിശദീകരണം. ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കണമെന്ന സുപ്രീംകോടതി ഉത്തരവിന് കാരണം നഗരസഭയുടെ കെടുകാര്യസ്ഥതയാണെന്ന് ഫ്ലാറ്റുടമകളടക്കം ആരോപിച്ചിരുന്നു.
സുപ്രീംകോടതിയുടെ ആദ്യവിധി വന്നപ്പോള്‍ തന്നെ സര്‍ക്കാരിന് ഇതു സംബന്ധിച്ച് കത്തയച്ചിരുന്നു. തുടര്‍ന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്‌തീന്‍റെ അധ്യക്ഷതയില്‍ യോഗം കൂടുകയും റിവ്യൂ പെറ്റീഷന് വേണ്ട സഹായം നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. നഗരസഭ ഫ്ലാറ്റുടമകള്‍ക്ക് നിയമത്തിന്‍റെ പരിധിയില്‍ നിന്ന് എല്ലാ സഹായങ്ങളും ചെയ്യുമെന്നും വൈസ് ചെയര്‍മാന്‍ പറഞ്ഞു. ഫ്ലാറ്റുടമകള്‍ സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷൻ നല്‍കിയപ്പോള്‍ നഗരസഭയെ അറിയിച്ചില്ലെന്ന ആക്ഷേപവും നഗരസഭ ചെയര്‍മാന്‍ ഉന്നയിച്ചു.
എന്നാല്‍ മരട് നഗരസഭ കേസിന്‍റെ ഒരു കാര്യവും തങ്ങളെ അറിയിച്ചിട്ടില്ലെന്നാണ് ഫ്ലാറ്റുടമകളുടെ ആരോപണം. നഗരസഭയും തീരദേശ പരിപാലന സമിതിയും തമ്മിലുള്ള ഒത്തുകളിയാണ് സ്ഥിതി ഇത്രയും വഷളാക്കിയതെന്നാണ് ഫ്ലാറ്റുടമകളുടെ വിമര്‍ശനം. ഫ്ലാറ്റുടമകളുടെ ആരോപണത്തെ നിഷേധിച്ച നഗരസഭ വൈസ് ചെയര്‍മാന്‍ ബോബന്‍ നെടുംപറമ്പില്‍ ബില്‍ഡര്‍മാരെയാണ് കുറ്റപ്പെടുത്തുന്നത്.
നഗരസഭയും ബില്‍ഡറുമാരും തീരദേശ പരിപാലന സമിതിയും പരസ്പരം പഴിചാരുമ്പോള്‍ ആത്യന്തികമായി നഷ്ടം, ഉള്ളത് മുഴുവന്‍ വിറ്റു പെറുക്കി ഫ്ലാറ്റ് വാങ്ങിയ സാധാരണക്കാര്‍ക്കാണ്. ഇപ്പോള്‍ ഒപ്പമുണ്ടെന്ന് പറയുന്ന നഗരസഭ ഈ ഉത്തരവാദിത്ത ബോധം കുറച്ച് കൂടി മുമ്പേ കാണിച്ചിരുന്നുവെങ്കില്‍ സുപ്രീംകോടതിയുടെ ഇപ്പോഴത്തെ ഉത്തരവ് ഉണ്ടാകുമായിരുന്നില്ലെന്ന് ഫ്ലാറ്റുടമകള്‍ പറയുന്നു.