എറണാകുളം: മരട് ഫ്ലാറ്റ് തട്ടിപ്പ് കേസിലെ അഞ്ചാം പ്രതി കെസി ജോർജിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഈ മാസം 18 ന് മുൻപ് മറുപടി നൽകാൻ കെസി ജോർജിന് കോടതി നിർദേശം നൽകി. തീരദേശ ചട്ടം ലംഘിച്ചു ഫ്ലാറ്റ് നിർമിച്ച ആൽഫാ വെഞ്ചേഴ്സിന്‍റെ ആർക്കിടെക്ടായിരുന്നു ജോർജ്. സാമ്പത്തിക ഇടപാടുകളെ കുറിച്ചും മറ്റും അറിയാൻ ജോർജിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം എന്ന് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. ഫ്ലാറ്റിന്റെ രൂപരേഖ തയ്യാറാക്കിയപ്പോൾ സമീപത്തെ കായലിന്റെ സാന്നിധ്യം ഇയാൾ മനപൂർവം മറച്ചു വെച്ചു എന്നും ക്രൈം ബ്രാഞ്ചിന്റെ ഹർജിയിൽ പറയുന്നു. നിർമാണം സാധ്യമല്ലാത്ത ചതുപ്പു നിലം ആണെന്ന് വ്യക്തമായി അറിയാവുന്നതിനാൽ ആണ് ഇക്കാര്യം മറച്ചു വെച്ചതെന്നുമാണ് വാദം. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. എറണാകുളം സെഷൻസ് കോടതി ആണ് മരട് കേസിൽ കെസി ജോർജിന് മുൻകൂർ ജാമ്യം അനുവദിച്ചത്.
മരട് ഫ്ലാറ്റ് തട്ടിപ്പ് കേസ്; പ്രതിയുടെ മുന്‍കൂര്‍ ജാമ്യം തള്ളണമെന്ന് ക്രൈം ബ്രാഞ്ച്
സാമ്പത്തിക ഇടപാടുകളെ കുറിച്ചും മറ്റും അറിയാൻ ജോർജിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം എന്ന് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു.
എറണാകുളം: മരട് ഫ്ലാറ്റ് തട്ടിപ്പ് കേസിലെ അഞ്ചാം പ്രതി കെസി ജോർജിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഈ മാസം 18 ന് മുൻപ് മറുപടി നൽകാൻ കെസി ജോർജിന് കോടതി നിർദേശം നൽകി. തീരദേശ ചട്ടം ലംഘിച്ചു ഫ്ലാറ്റ് നിർമിച്ച ആൽഫാ വെഞ്ചേഴ്സിന്‍റെ ആർക്കിടെക്ടായിരുന്നു ജോർജ്. സാമ്പത്തിക ഇടപാടുകളെ കുറിച്ചും മറ്റും അറിയാൻ ജോർജിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം എന്ന് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. ഫ്ലാറ്റിന്റെ രൂപരേഖ തയ്യാറാക്കിയപ്പോൾ സമീപത്തെ കായലിന്റെ സാന്നിധ്യം ഇയാൾ മനപൂർവം മറച്ചു വെച്ചു എന്നും ക്രൈം ബ്രാഞ്ചിന്റെ ഹർജിയിൽ പറയുന്നു. നിർമാണം സാധ്യമല്ലാത്ത ചതുപ്പു നിലം ആണെന്ന് വ്യക്തമായി അറിയാവുന്നതിനാൽ ആണ് ഇക്കാര്യം മറച്ചു വെച്ചതെന്നുമാണ് വാദം. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. എറണാകുളം സെഷൻസ് കോടതി ആണ് മരട് കേസിൽ കെസി ജോർജിന് മുൻകൂർ ജാമ്യം അനുവദിച്ചത്.
മരട് ഫ്ലാറ്റ് തട്ടിപ്പ് കേസിലേ അഞ്ചാം പ്രതി കെസി ജോർജിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.
ഈ മാസം 18 ന് മുൻപ് മറുപടി നൽകാൻ കെസി ജോർജിന് കോടതി നിർദേശം നൽകി. തീരദേശ ചട്ടം ലംഘിച്ചു ഫ്ലാറ്റ് നിർമിച്ച ആൽഫാ വെഞ്ചേഴ്സിന്റെ ആർക്കിടെക്ടയിരുന്നു ജോർജ്. സാമ്പത്തിക ഇടപാടുകളെ കുറിച്ചും മറ്റും അറിയാൻ ജോർജിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം എന്ന് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. ഫ്ലാറ്റിന്റെ രൂപരേഖ തയ്യാറാക്കിയപ്പോൾ സമീപത്തെ കായലിന്റെ സാന്നിധ്യം ഇയാൾ മനപൂർവം മറച്ചു വച്ചു എന്നും ക്രൈം ബ്രാഞ്ചിന്റെ ഹർജിയിൽ പറയുന്നു. നിർമാണം സാധ്യമല്ലാത്ത ചതുപ്പു നിലം ആണെന്ന് വ്യക്തമായി അറിയാവുന്നതിനാൽ ആണ് ഇക്കാര്യം മറച്ചു വച്ചതെന്നുമാണ് വാദം. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. എറണാകുളം സെഷൻസ് കോടതി ആണ് മരട് കേസിൽ കെസി ജോർജിന് മുൻകൂർ ജാമ്യം അനുവദിച്ചത്.
Etv Bharat
KochiConclusion: