എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടിൽ സ്വതന്ത്ര ഏജൻസിയുടെ അന്വേഷണ റിപ്പോർട്ട് വത്തിക്കാന് കൈമാറി. അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ജേക്കബ് മനത്തോടമാണ് പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്‍റെ അധ്യക്ഷനായ കര്‍ദിനാള്‍ ലെയണാര്‍ദ്രോ സാന്ദ്രിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. സ്വകാര്യ ഏജൻസിയായ കെപിഎംജിയാണ് അതിരൂപതക്ക് വേണ്ടി റിപ്പോർട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് ഗൗരവമായി പഠിച്ചതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് കര്‍ദിനാള്‍ ലെയണാര്‍ദ്രോ സാന്ദ്രി അറിയിച്ചു. അതുവരെ റിപ്പോര്‍ട്ടിന്‍റെ രഹസ്യാത്മകത സൂക്ഷിക്കണമെന്ന് കര്‍ദിനാള്‍ ലെയണാര്‍ദ്രോ സാന്ദ്രി നിര്‍ദേശിച്ചതായും ജേക്കബ് മനത്തോടത്ത് അറിയിച്ചു. ഭൂമി ഇടപാടിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കുള്ള പങ്ക് വ്യക്തമായ സാഹചര്യത്തിലാണ്, അദ്ദേഹത്തെ അതിരൂപതയുടെ ഭരണപരമായ ചുമതലകളിൽ നിന്നും മാറ്റുകയും പകരം ജേക്കബ് മനത്തോടത്തിനെ അഡ്മിനിസ്ട്രേറ്ററായി നിയമിക്കുകയും ചെയ്തത്. വത്തിക്കാന്‍റെ നിർദ്ദേശപ്രകാരമാണ് സ്വതന്ത്ര ഏജൻസിയെ കൊണ്ട് അന്വേഷണം നടത്തിയത്.
വിവാദ ഭൂമി ഇടപാടില്‍ അന്വേഷണ റിപ്പോർട്ട് വത്തിക്കാന് കൈമാറി - കര്‍ദിനാള്‍ ലെയണാര്‍ദ്രോ സാന്ദ്രി
വത്തിക്കാന്‍റെ നിർദ്ദേശപ്രകാരമാണ് സ്വതന്ത്ര ഏജൻസിയെ കൊണ്ട് അന്വേഷണം നടത്തിയത്.