കൊച്ചി: ഈസ്‌റ്റര്‍ ആഘോഷത്തിന് മുന്നോടിയായുള്ള നോമ്പാചരണത്തില്‍ 'ഡിജിറ്റില്‍ നോമ്പ്' ഉള്‍പെടുത്താന്‍ ആഹ്വാനം ചെയ്‌ത് കോതമംഗലം അതിരൂപത. 40-50 ദിവസം വരെ നീണ്ടുനില്‍ക്കുന്ന നോമ്പ് ആചരണത്തില്‍ മത്സ്യമാംസ ആഹാരങ്ങള്‍ ഉപേക്ഷിക്കുന്നതോടൊപ്പം മൊബൈല്‍ ഫോണും ഇന്‍റര്‍നെറ്റും ടെലിവിഷന്‍ പരിപാടികളും പരിമിതപ്പെടുത്തുവാനും അകറ്റി നിര്‍ത്താനുമാണ് രൂപത വിശ്വാസികളോട് നിര്‍ദേശിച്ചിരിക്കുന്നത്. സിറോ മലബാര്‍ സഭയുടെ കീഴിലുള്ള കോതമംഗലം അതിരൂപതയുടെ ബിഷപ് മാര്‍ ജോര്‍ജ് മടത്തികണ്ടത്തിലാണ് നോമ്പുകാലത്ത് വിശ്വാസികള്‍ക്ക് പുതിയ നിര്‍ദേശം നല്‍കിയത്.
- " class="align-text-top noRightClick twitterSection" data="">
ഈസ്‌റ്ററിന് മുന്നോടിയായുള്ള നോമ്പാചാരണത്തില്‍ ക്രിസ്‌ത്യന്‍ മത വിശ്വാസികള്‍ മത്സ്യമാംസാഹാരങ്ങള്‍ ഒഴിവാക്കുന്നത് പതിവാണ്. നോമ്പാചാരിക്കുന്ന ദിവസങ്ങള്‍ ഓരോ സഭകളിലെയും ആചാരങ്ങള്‍ അനുസരിച്ച് വ്യത്യസ്‌തപ്പെട്ടിരിക്കുന്നു. മാത്രമല്ല, വിശ്വാസികള്‍ അവര്‍ക്ക് ഇഷ്‌ടമുള്ള കാര്യങ്ങള്‍ വര്‍ജിക്കുന്നതും നോമ്പാചാരണത്തിന്‍റെ ഭാഗമാണ്.
പുതുതലമുറക്കിടയില്‍ ഇന്‍റര്‍നെറ്റ് ഉപയോഗം വ്യാപകമായത് നിരീക്ഷിച്ചതിനെ തുടര്‍ന്നാണ് ബിഷപ്പിന്‍റെ നിര്‍ദേശം. കൂടാതെ കാലത്തിന് അനുസൃതമായി നോമ്പിന്‍റെ രീതികളില്‍ മാറ്റം കൊണ്ടുവരേണ്ടതുണ്ടെന്നും ബിഷപ്പ് പറഞ്ഞു. ഫെബ്രുവരി 22നാണ് ഈസ്‌റ്ററിന് മുന്നോടിയായുള്ള വലിയ നോമ്പിന് തുടക്കമായത്.