ETV Bharat / state

'മാർ ക്രിസോസ്റ്റം മാനുഷികത നിറഞ്ഞ സഭാ ശ്രേഷ്ഠന്‍'; അനുസ്മരിച്ച് കർദിനാൾ ജോർജ് ആലഞ്ചേരി - കെസിബിസി

മാനുഷികതയും ദൈവികതയും നിറഞ്ഞ സഭാ ശ്രേഷ്ഠനായിരുന്നു ക്രിസോസ്റ്റം തിരുമേനിയെന്ന് കർദിനാൾ ജോർജ് ആലഞ്ചേരി.

Mar Chrysostom metropolitan  മാർ ക്രിസോസ്റ്റം വലിയ മെത്രാപോലിത്ത  Cardinal George Alencherry  കെസിബിസി  മാരാമൺ കൺവെൻഷൻ
മാർ ക്രിസോസ്റ്റം വലിയ മെത്രാപോലിത്ത ചരിത്രം കുറച്ച ചരിത്ര പുരുഷൻ; കർദിനാൾ ജോർജ് ആലഞ്ചേരി
author img

By

Published : May 5, 2021, 8:46 PM IST

എറണാകുളം: സഭകൾക്കും മത സമൂഹങ്ങൾക്കും പ്രചോദനമായിരുന്നു മാർ ക്രിസോസ്റ്റം വലിയ മെത്രാപൊലീത്തയെന്ന് കെസിബിസി പ്രസിഡന്‍റ് കർദിനാൾ ജോർജ് ആലഞ്ചേരി.

മാനുഷികതയും ദൈവികതയും നിറഞ്ഞ സഭാ ശ്രേഷ്ഠനായിരുന്നു ക്രിസോസ്റ്റം തിരുമേനി. കരുത്തുറ്റ സുവിശേഷ പ്രസംഗങ്ങൾക്കൊണ്ട് അനേകർക്ക് അദ്ദേഹം ആത്മശക്തി പകർന്നു. സാഹോദര്യവും കാരുണ്യവും നിറഞ്ഞ പ്രവർത്തനങ്ങൾ കൊണ്ട് അനേകർക്ക് തിരുമേനി സംരക്ഷണവും ആശ്വാസവും നൽകിയെന്നും ആലഞ്ചേരി പറഞ്ഞു.

'മാർ ക്രിസോസ്റ്റം മാനുഷികത നിറഞ്ഞ സഭാ ശ്രേഷ്ഠന്‍'; അനുസ്മരിച്ച് കർദിനാൾ ജോർജ് ആലഞ്ചേരി

READ MORE: ചിരിയുടെ വലിയ തമ്പുരാൻ വിടവാങ്ങി : ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലിത്ത ഓർമ്മയായി

മരാമൺ കൺവെൻഷൻ മാർത്തോമാ സഭയുടെ മുഖമുദ്രയാക്കി വചന സന്ദേശവും സ്നേഹവും സഭയിലും സമൂഹത്തിലും പകർന്നു. എല്ലാ തുറകളിലുള്ള സാധാരണക്കാർക്കും ഉന്നതർക്കും അദ്ദേഹം സ്വീകാര്യനായിരുന്നു. നർമ്മം നിറഞ്ഞ സംഭാഷണങ്ങളിലൂടെ സദസുകളിൽ സന്തോഷം പകർന്നു. അത്തരത്തിലെല്ലാം ചരിത്ര പുരുഷനായി മാറി. അദ്ദേഹം ജീവിതത്തിലൂടെ നൽകിയ പ്രചോദനം മാർഗ ദീപമാകട്ടെയെന്നും ആലഞ്ചേരി പറഞ്ഞു.

READ MORE: വലിയ മെത്രോപ്പൊലീത്തയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാന മന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.