ETV Bharat / state

തിരുവനന്തപുരത്ത് വര്‍ക്ഷോപ്പിനുള്ളില്‍ നിര്‍ത്തിയിട്ട ബസില്‍ ആളെ മരിച്ച നിലയിൽ കണ്ടെത്തി ; ദുരൂഹത

കമുകിൻകുഴി സ്വദേശി ബാബുവിനെയാണ് നിർത്തിയിട്ടിരുന്ന ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

man died on bus  mysterious circumstances  babu  scarp worker  latest news in trivandrum  murder  ദുരൂഹ സാഹചര്യത്തില്‍ ആളെ മരിച്ച നിലയിൽ  കമുകിൻകുഴി സ്വദേശി ബാബു  ആക്രി  മകളെ കുത്തിക്കൊലപ്പെടുത്തി പിതാവ്  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
നിർത്തിയിട്ടിരുന്ന ബസിനുള്ളിൽ ദുരൂഹ സാഹചര്യത്തില്‍ ആളെ മരിച്ച നിലയിൽ കണ്ടെത്തി
author img

By

Published : May 22, 2023, 9:21 PM IST

തിരുവനന്തപുരം : വാമനപുരം കാരേറ്റ് ഭാഗത്ത് നിർത്തിയിട്ടിരുന്ന ബസിനുള്ളിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. കാരേറ്റ് ഭാഗത്തെ വർക്ഷോപ്പിനുള്ളില്‍ പാർക്ക് ചെയ്‌തിരുന്ന ബസിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കമുകിൻകുഴി സ്വദേശി ബാബുവാണ് മരിച്ചത്.

ആക്രി പെറുക്കി വിറ്റായിരുന്നു ബാബു ഉപജീവന മാര്‍ഗം കണ്ടെത്തിയിരുന്നത്. വഴിയരികിലാണ് പലപ്പോഴും രാത്രി കിടന്നുറങ്ങിയിരുന്നത്. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് വർക്ഷോപ്പ് ജീവനക്കാർ ഇയാളുടെ മൃതദേഹം ബസിനുള്ളിൽ കണ്ടത്.

ഏറെനാളായി വർക്ഷോപ്പില്‍ നിർത്തിയിട്ടിരുന്ന ബസ് ആണിത്. സീറ്റുകൾക്കിടയിൽ മരിച്ചുകിടക്കുകയായിരുന്നു. ഏറെ പണിപ്പെട്ട് സീറ്റുകൾ മുറിച്ചുമാറ്റിയാണ് മൃതദേഹം പുറത്തെടുത്തത്.

തുടർന്ന് ബന്ധുക്കൾ സ്ഥലത്തെത്തി, മരിച്ചത് ബാബു തന്നെയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് പൊലീസിന്‍റെ നേതൃത്വത്തില്‍ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്‌റ്റുമോർട്ടത്തിന് ശേഷം പ്രാഥമിക റിപ്പോർട്ട് പ്രകാരം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.

യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ : അതേസമയം, ഇടുക്കി പൂപ്പാറയില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എസ്‌റ്റേറ്റ് പൂപ്പാറ പടിഞ്ഞാറേക്കുടി പൗള്‍രാജിന്‍റെ ഭാര്യ മുരുകേശ്വരിയെയാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരെ കഴിഞ്ഞ വ്യാഴാഴ്‌ച മുതല്‍ കാണാതായിരുന്നു.

വ്യാഴാഴ്‌ച ധ്യാനത്തിന് പോയി തിരികെ പൂപ്പാറയില്‍ എത്തിയതിന് ശേഷമാണ് ഇവരെ കാണാതാകുന്നത്. ബന്ധുവീടുകളില്‍ അന്വേഷിക്കുകയും പ്രദേശത്താകെ വ്യാപക തെരച്ചില്‍ നടത്തുകയും ചെയ്‌തെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തു.

ഇതിനിടെയാണ് ഇന്ന് രാവിലെ എട്ട് മണിയോടെ സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ മുരുകേശ്വരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥല ഉടമ രാവിലെ കൃഷി ജോലികള്‍ക്കായി എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ശാന്തന്‍പാറ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.

ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു. അതേസമയം, യുവതിയുടേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമാണ് ബന്ധുക്കളുടെ പക്ഷം.

മകളെ കുത്തിക്കൊലപ്പെടുത്തി പിതാവ് : അതേസമയം, കഴിഞ്ഞ ദിവസം ഗുജറാത്തിലെ സൂറത്തില്‍ 19കാരിയെ പിതാവ് ക്രൂരമായി കുത്തി കൊലപ്പെടുത്തിയിരുന്നു. സംഭവത്തില്‍ രാമാനുജ് മഹാദേവ് സാഹു എന്നയാള്‍ പൊലീസിന്‍റെ പിടിയിലായി. കഡോദര പ്രദേശത്ത് ഭാര്യയുമായുള്ള വാക്കേറ്റത്തെ തുടര്‍ന്നാണ് പ്രതി രാമാനുജ് മകളെ നിഷ്‌ഠൂരമായി കൊലപ്പെടുത്തിയത്. മെയ്‌ 18നുണ്ടായ സംഭവത്തില്‍ ചാന്ദ്കുമാരിയാണ് മരിച്ചത്.

വേനല്‍ച്ചൂട് കാരണം രാത്രിയില്‍ വീടിന്‍റെ ടെറസില്‍ ഉറങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രതിയും ഭാര്യ രേഖ ദേവിയുമായി തര്‍ക്കമുണ്ടായിരുന്നു. മൂര്‍ച്ചയേറിയ ആയുധമെടുത്ത് ഭാര്യയെ ആക്രമിക്കാന്‍ ശ്രമിക്കവെ മകള്‍ ഇടയില്‍ കയറി നിന്നതോടെയാണ് കുത്തേറ്റത്. പ്രകോപിതനായി രാമാനുജ് നിര്‍ത്താതെ 17ലധികം തവണയാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. കുട്ടിയുടെ പരിക്ക് ഗുരുതരമായതാണ് മരണത്തിലേയ്‌ക്ക് എത്തിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.