എറണാകുളം: കേരള ഹൈക്കോടതിയുടെ മുകളിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. ഉടുമ്പൻചോല സ്വദേശി രാജേഷ് പൈയാണ് മരിച്ചത്. ഹൈക്കോടതി കെട്ടിടത്തിന്‍റെ ആറാം നിലയിലെ കോടതി മുറിയിൽ നിന്ന് പുറത്തേക്ക് ഓടി നടുത്തളത്തിലേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജേഷിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കള്ളക്കേസിൽ കുടുക്കി ഭൂമി തട്ടിയെടുത്തെന്ന് സൂചിപ്പിക്കുന്ന രാജേഷിന്‍റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. തന്നെ ചിലർ നിരന്തരം പിന്തുടരുന്നതായി ബന്ധു കൂടിയായ അഭിഭാഷകനോടും പരാതിപ്പെട്ടിരുന്നു. അവിവാഹിതനായ രാജേഷ് കുറച്ചു നാളായി എറണാകുളം എളംകുളത്താണ് താമസിക്കുന്നത്. ഉടുമ്പൻ ചോലയിലെ വീട്ടിൽ അമ്മയും സഹോദരിയുമാണുള്ളത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.
ഹൈക്കോടതിയുടെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്‌തു - എറണാകുളം ലേറ്റസ്റ്റ് ന്യൂസ്
ഉടുമ്പൻചോല സ്വദേശി രാജേഷ് പൈയാണ് മരിച്ചത്. കള്ളക്കേസിൽ കുടുക്കി ഭൂമി തട്ടിയെടുത്തെന്ന് സൂചിപ്പിക്കുന്ന രാജേഷിന്‍റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
എറണാകുളം: കേരള ഹൈക്കോടതിയുടെ മുകളിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. ഉടുമ്പൻചോല സ്വദേശി രാജേഷ് പൈയാണ് മരിച്ചത്. ഹൈക്കോടതി കെട്ടിടത്തിന്‍റെ ആറാം നിലയിലെ കോടതി മുറിയിൽ നിന്ന് പുറത്തേക്ക് ഓടി നടുത്തളത്തിലേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജേഷിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കള്ളക്കേസിൽ കുടുക്കി ഭൂമി തട്ടിയെടുത്തെന്ന് സൂചിപ്പിക്കുന്ന രാജേഷിന്‍റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. തന്നെ ചിലർ നിരന്തരം പിന്തുടരുന്നതായി ബന്ധു കൂടിയായ അഭിഭാഷകനോടും പരാതിപ്പെട്ടിരുന്നു. അവിവാഹിതനായ രാജേഷ് കുറച്ചു നാളായി എറണാകുളം എളംകുളത്താണ് താമസിക്കുന്നത്. ഉടുമ്പൻ ചോലയിലെ വീട്ടിൽ അമ്മയും സഹോദരിയുമാണുള്ളത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.
ETV Bharat
KochiConclusion: