എറണാകുളം: Mambaram Divakaran കോൺഗ്രസിൽ നിന്ന് പുറത്താക്കിയ മമ്പറം ദിവാകരൻ പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചു. കോൺഗ്രസ് പ്രവർത്തകരിൽ നിന്നും വധഭീഷണിയുണ്ടെന്നാണ് ഹർജിയിൽ പറയുന്നത്. ഹർജി പരിഗണിച്ച കോടതി പൊലീസിനോട് നിലപാട് തേടി.
Assassination threat From Congress: കോൺഗ്രസിൽ നിന്ന് പുറത്താക്കിയ മമ്പറം ദിവാകരനെതിരെ ബുധനാഴ് ആക്രമണം നടന്നിരുന്നു. ഇന്ധിരാഗാന്ധി സഹകരണ ആശുപത്രിയുടെ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് വിതരണത്തിനിടെ കസേര കൊണ്ട് അടിച്ചതായാണ് പരാതി. സംഭവത്തിൽ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിൽ വെച്ചു തന്നെയാണ് ആക്രമണമുണ്ടായത്. കോൺഗ്രസ് പ്രവർത്തകർ തന്നെ ആക്രമിച്ചുവെന്നാണ് മമ്പറം ദിവാകരന്‍റെ പരാതി. കോൺഗ്രസ് ഭരിക്കുന്ന സഹകരണാശുപത്രി ഭരണ സമിതി തെരെഞ്ഞെടുപ്പിൽ ഔദ്യോഗി പാനലിനെതിരെ മമ്പറം ദിവാകരൻ മത്സര രംഗത്തുണ്ട്.
കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരെനെതിരെ പരസ്യമായി വിമർശനമുന്നയിച്ചാണ് അച്ചടക്ക നടപടി നേരിട്ട് മമ്പറം ദിവാകരൻ കോൺഗ്രസിൽ നിന്ന് പുറത്തായത്.