ETV Bharat / state

Malliyamma Against SPP Appointment : അട്ടപ്പാടി മധു വധക്കേസ് : 'സ്‌പെഷ്യല്‍ പബ്ലിക്‌ പ്രോസിക്യൂട്ടറുടെ നിയമനം തടയണം' ; സങ്കടഹര്‍ജി നല്‍കാന്‍ മല്ലിയമ്മ

Attappadi Madhu Murder Case: അട്ടപ്പാടി മധു വധക്കേസില്‍ ഹൈക്കോടതിയില്‍ സങ്കട ഹര്‍ജി നല്‍കാന്‍ മധുവിന്‍റെ അമ്മ. ഹര്‍ജി സ്‌പെഷ്യല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ നിയമനവുമായി ബന്ധപ്പെട്ട്. മല്ലിയമ്മ നാളെ ഹര്‍ജി സമര്‍പ്പിക്കും.

Malliyamma Against SPP Appointment  Attappadi Madhu Murder Case  Attappadi Madhu Murder  അട്ടപ്പാടി മധു വധക്കേസ്  സ്‌പെഷല്‍ പബ്ലിക്‌ പ്രോസിക്യൂട്ടറുടെ നിയമനം തടയണം  സങ്കട ഹര്‍ജി നല്‍കാനൊരുങ്ങി മല്ലിയമ്മ  ഹൈക്കോടതി  ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി മധുവിന്‍റെ മാതാവ്  മല്ലിയമ്മ സങ്കട ഹര്‍ജി  മല്ലിയമ്മ നാളെ ഹര്‍ജി സമര്‍പ്പിക്കും
Malliyamma Against SPP Appointment
author img

By ETV Bharat Kerala Team

Published : Sep 21, 2023, 6:29 PM IST

എറണാകുളം : അട്ടപ്പാടി മധു വധക്കേസില്‍ (Attappadi Madhu Murder Case) അഡ്വക്കേറ്റ് കെപി സതീശനെ സ്‌പെഷ്യല്‍ പബ്ലിക്‌ പ്രോസിക്യൂട്ടറായി നിയമിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി മധുവിന്‍റെ മാതാവ് മല്ലിയമ്മ. കുടുംബത്തിന്‍റെയോ, സമര സമിതിയുടെയോ അറിവില്ലാതെയുള്ള നിയമനത്തിനെതിരെ നാളെ (സെപ്‌റ്റംബര്‍ 22) മല്ലിയമ്മ സങ്കട ഹര്‍ജി നല്‍കും (HC On Attappadi Madhu Murder Case). കേസ് അട്ടിമറിക്കാന്‍ സര്‍ക്കാറിന്‍റെ ഭാഗത്തുനിന്നും ശ്രമം നടക്കുന്നുണ്ടെന്നും നിയമനം തടയണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി (Malliyamma's Plea on Attappadi Madhu Murder Case) സമര്‍പ്പിക്കുക.

അഡ്വ. ജീവേഷ്, അഡ്വ.രാജേഷ്.എം.മേനോൻ, അഡ്വ.സികെ രാധാകൃഷ്‌ണൻ എന്നിവരെ ഹൈക്കോടതിയിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർമാരായി നിയമിക്കണമെന്നാണ് മധുവിന്‍റെ കുടുംബവും സമരസമിതിയും ആവശ്യപ്പെട്ടത്. ഈ വിഷയത്തില്‍ മല്ലിയമ്മ സമര്‍പ്പിച്ച റിട്ട് ഹര്‍ജി ഹൈക്കോടതിയില്‍ നടന്നുകൊണ്ടിരിക്കെയാണ് സര്‍ക്കാര്‍ ഏകപക്ഷീയമായി ഡോ. കെ.പി സതീശനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ച് വിജ്ഞാപനം ഇറക്കിയത് (Malliyamma Against SPP Appointment).

ഇതിനെതിരെയാണ് മല്ലിയമ്മ ഹൈക്കോടതിയെ സമീപിക്കുന്നത്. നിലവിൽ ശിക്ഷാവിധി ചോദ്യം ചെയ്‌ത് പ്രതികൾ നൽകിയ അപ്പീലും പ്രതികളുടെ ശിക്ഷ വർധിപ്പിക്കണം എന്നാവശ്യപ്പെട്ട് സമര സമിതി നൽകിയ അപ്പീലുകളും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.