ETV Bharat / state

നാളെ ദു:ഖവെള്ളി: മലയാറ്റൂരിൽ തീർത്ഥാടക പ്രവാഹം - മലയാറ്റൂർ

മലയാറ്റൂർ മുതൽ കുരിശുമുടി വരെ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിന് നിരോധനമേർപ്പെടുത്തി .നിരോധനം ലംഘിക്കുന്നവരിൽ നിന്ന് പിഴയിടാക്കും.

മലയാറ്റൂർ
author img

By

Published : Apr 18, 2019, 10:39 PM IST

Updated : Apr 18, 2019, 10:45 PM IST

എറണാകുളം : ദു:ഖവെള്ളി ദിനത്തിന് മണിക്കൂറുകൾ ശേഷിക്കെ മലയാറ്റൂർ കുരിശുമലയിലേക്ക് തീർത്ഥാടക പ്രവാഹം. പ്രതികൂലമായ കാലാവസ്ഥയിലും തീർത്ഥാടകരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ലന്നും, തീർഥാടകർക്കായി എല്ലാ സൗകരങ്ങളും ഏർപ്പെടുത്തിയതായി ഇടവക വികാരി ഫാദർ വർഗീസ് മണവാളൻ പറഞ്ഞു

രാജ്യത്തിനകത്തും പുറത്തുനിന്നുമായി എത്തുന്ന തീർഥാടകരുടെ സൗകര്യാർഥം, കുടിവെള്ള വിതരണം ,മെഡിക്കൽ സഹായം എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ട്. കുരിശുമലയിൽ അടിയന്തര സാഹചര്യങ്ങളിൽ ഓക്സിജൻ നൽകുന്നതിന് മെഡിക്കൽ സംഘത്തിന്‍റെ സേവനവുമുണ്ടാകും.

രാത്രി സമയം മല കയറുന്നതിന് ആവശ്യമായ വൈദ്യുതി ലൈറ്റുകളും സൂചനാ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. മുഴുവൻ സമയ പൊലീസ്, ഫയർഫോഴ്സ് , വോളണ്ടിയർ സേവനങ്ങളും കുരിശുമലയിൽ ലഭ്യമാക്കിയിട്ടുണ്ട്.
ഈ വർഷവും പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് മലയാറ്റൂർ തീർത്ഥാടനം പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

Intro:Body:

[4/18, 5:22 PM] parvees kochi: Slug:/ Malayattoor pilgrimage

രാജ്യാന്തര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമലയിലേക്കുള്ള തീർത്ഥാടകരുടെ ഒഴുക്ക് തുടങ്ങി.നാളെ ദു:ഖവെള്ളി ദിനത്തിലാണ് ഏറ്റവും കൂടുതൽ തീർത്ഥടാകർ മലയാറ്റൂരിലെത്തുക.വിപുലമായ ഒരുക്കങ്ങളാണ് കുരിശുമലയിൻ ഏർപ്പെടുത്തിയത്. ഈ വർഷവും തീർത്ഥാടകർ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണമെന്ന കർശനനിർദ്ദേശം അധികൃതർ നൽകിയിട്ടുണ്ട്.

Vo

ദു:ഖവെള്ളി ദിനത്തിന് മണിക്കൂറുകൾ ശേഷിക്കെയാണ് മലയാറ്റൂർ കുരിശുമലയിലേക്ക് തീർത്ഥാടന പ്രവാഹമാരംഭിച്ചത്. ഗോഗുൽത്താൻ മലയിലേക്ക് കുരിശുമേന്തി നഗ്നപാദനായി നടന്നു പോയ യേശു കൃസ്തുവിന്റെ പീഢാനഭുവം അനുസ്മരിച്ചാണ്‌, വിശ്വാസികൾ നഗ്നപാദരായും, മുട്ടിലിഴഞ്ഞും, ഭാരമേറിയ കുരിശ് ചുമലിലേറ്റിയും മലയാറ്റൂർ കുരിശുമല ചവിട്ടുന്നത്.പ്രതികൂലമായ കാലാവസ്ഥയിലും തീർത്ഥാടകരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ലന്നും, തീർത്ഥാടകർക്കായി എല്ലാ സൗകരങ്ങളും ഏർപ്പെടുത്തിയതായി ഇടവക വികാരി ഫാദർ വർഗീസ് മണവാളൻ പറഞ്ഞു (ബൈറ്റ് )

പെസഹ ദിനത്തിൽ തുടങ്ങിയ തീർഥാടകരുടെ പ്രവാഹം ദുഃഖവെള്ളി ദിനത്തിലാണ് പാരമ്യതയിൽ എത്തുക.രാജ്യത്തിനകത്തും പുറത്തുനിന്നുമായി എത്തുന്ന തീർത്ഥാടകരുടെ സൗകര്യാർത്ഥം, കുടിവെള്ള വിതരണം ,മെഡിക്കൽ സഹായം എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ട് .കുരിശുമലയിൽ അടിയന്തര സാഹചര്യങ്ങളിൽ ഓക്സിജൻ നൽകുന്നതിന് മെഡിക്കൽ സംഘത്തിന്റെസേവനം ലഭ്യമാക്കിയിട്ടുണ്ട് .രാത്രി സമയം മല കയറുന്നതിന് ആവശ്യമായ വൈദ്യുതി ലൈറ്റുകളും സൂചന ബോർഡുകളും സ്ഥാപിച്ചു. മുഴുവൻസമയ പോലീസ് ,ഫയർഫോഴ്സ് ,വളണ്ടിയർ സംവിധാനങ്ങളും ഏർപ്പെടുത്തി .മലയാറ്റൂർ മുതൽ കുരിശുമുടി വരെ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിന് നിരോധനമേർപ്പെടുത്തി .നിരോധനം ലംഘിക്കുന്നവരിൽ നിന്ന് പിഴയിടാക്കും. ഈ വർഷവും പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് മലയാറ്റൂർ തീർത്ഥാടനം പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്

Etv Bharat

Kochi

[4/18, 5:23 PM] parvees kochi: https://we.tl/t-dWVxujLNDO

Conclusion:
Last Updated : Apr 18, 2019, 10:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.