ETV Bharat / state

Malayattoor bus shelter viral കമ്മീഷനില്ല, എല്ലാം സുതാര്യം: 'ഇത് ജനങ്ങളുടെ (മെമ്പർ സേവ്യർ) സ്‌മാർട് വെയിറ്റിങ് ഷെഡ്'

നമ്മുടെ നാട്ടില്‍ എംപി, എംഎല്‍എ, അവസാനം പഞ്ചായത്ത് വക വരെ ഇത്തരം വെയിറ്റിങ് ഷെഡുകൾ സ്ഥാപിക്കാറുണ്ട്. അതിനൊക്കെ ലക്ഷങ്ങൾ ചെലവായെന്ന് ബോർഡും വെയ്ക്കും. ഈ വെയിറ്റിങ് ഷെഡിന് ആകെ ചെലവായത് ഒരുലക്ഷത്തി ഇരുപത്തിരണ്ടായിരത്തി എഴുന്നൂറ് രൂപ മാത്രം (1,22,700). ഫണ്ട് ശേഖരിച്ചത് ജനങ്ങളില്‍ നിന്ന്.

author img

By ETV Bharat Kerala Team

Published : Sep 22, 2023, 3:36 PM IST

malayattoor-bus-shelter-viral
malayattoor-bus-shelter-viral
മലയാറ്റൂരിലെ വൈറല്‍ വെയിറ്റിങ് ഷെഡ്

എറണാകുളം: ഇത് എറണാകുളം ജില്ലയിലെ മലയാറ്റൂർ- നീലീശ്വരം ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡിന്‍റെ കഥയാണ്. പഞ്ചായത്ത് മെമ്പർ സ്വതന്ത്രൻ. അതായത് ഒരു രാഷ്ട്രീയ പാർട്ടിയുടേയും പ്രതിനിധിയല്ല. പേര് സേവ്യർ വടക്കുംഞ്ചേരി. ഇനി കാര്യത്തിലേക്ക് വരാം. മഴയും വെയിലുമേല്‍ക്കാതെ ബസ് കാത്തുനില്‍ക്കാൻ ഒരിടം വേണമെന്നത് ഈ നാടിന്‍റെ ദീർഘനാളത്തെ ആവശ്യമായിരുന്നു.

പക്ഷേ പുതുതായൊന്ന് സ്ഥാപിക്കുമ്പോൾ അത് ലേശം സ്‌മാർട്ട് ആകണമെന്ന് പഞ്ചായത്ത് മെമ്പർക്കും ജനങ്ങൾക്കും തോന്നി. ഒടുവിലത് യാഥാർഥ്യമായപ്പോൾ വൈറലുമായി. ഇവിടെ മൊബൈൽ ഫോൺ ചാർജിങ് പോയിന്‍റ്, കുടിവെള്ള ടാപ്പ്, നാട്ടിലെ ഏറ്റവും അത്യാവശ്യമുള്ള ഫോൺ നമ്പറുകൾ അടങ്ങുന്ന ബോർഡ്, വീടുകളിൽ ബാക്കിയാവുന്ന മരുന്നുകൾ നിക്ഷേപിക്കാനുള്ള സൗകര്യം...അങ്ങനെ വെറൈറ്റി അല്‍പം കൂടുതലാണ്.

മുൻവശത്ത് സ്റ്റെയിൻലെസ് സ്റ്റീലില്‍ നിർമിച്ച കൈവരി, ടൈല്‍ പാകി മനോഹരമാക്കിയ ഈ ബസ് വെയിറ്റിങ് ഷെഡില്‍ ഒരേ സമയം എട്ട് പേർക്ക് ഇരിക്കാം...ആകെയൊരു ഗ്രാൻഡ് ലുക്കും ഫീലും. ഇനിയാണ് ഈ വൈറല്‍ ബസ് വെയിറ്റിങ് ഷെഡിന്‍റെ യഥാർഥ കഥ.

സാധാരണ നമ്മുടെ നാട്ടില്‍ എംപി, എംഎല്‍എ, അവസാനം പഞ്ചായത്ത് വക വരെ ഇത്തരം വെയിറ്റിങ് ഷെഡുകൾ സ്ഥാപിക്കാറുണ്ട്. അതിനൊക്കെ ലക്ഷങ്ങൾ ചെലവായെന്ന് ബോർഡും വെയ്ക്കും. ഈ വെയിറ്റിങ് ഷെഡിന് ആകെ ചെലവായത് ഒരുലക്ഷത്തി ഇരുപത്തിരണ്ടായിരത്തി എഴുന്നൂറ് രൂപ മാത്രം ( 1,22,700). ഫണ്ട് ശേഖരിച്ചത് ജനങ്ങളില്‍ നിന്ന്. നിർമാണത്തിന് പണം കൊടുത്ത് സഹായിച്ചവരുടെ വിവരവും വരവ് ചെലവ് കണക്കും വെയിറ്റിങ് ഷെഡില്‍ എഴുതി പ്രദർശിപ്പിച്ചിട്ടുണ്ട്.

നിർമാണത്തിന് ആർക്കും കരാർ കൊടുത്തില്ല. അത് വാർഡ് മെമ്പർ സേവ്യർ നേരിട്ട് ചെയ്തു. അതായത് ആർക്കും കമ്മീഷനില്ല, എല്ലാം സുതാര്യം... ഇവിടെ ഇനിയൊരു ഹൈമാസ്റ്റ് ലൈറ്റ് കൂടി സ്ഥാപിക്കും. സഹായിക്കാൻ നാട്ടുകാർ റെഡി. മുന്നില്‍ നില്‍ക്കാൻ മെമ്പർ സേവ്യറും....

അതിവേഗം: ഒരാഴ്ചയ്ക്കുള്ളിലാണ് വെയിറ്റിങ് ഷെഡ് നിർമാണത്തിന് ആവശ്യമായ ഫണ്ട് ജനങ്ങളിൽ നിന്ന് സമാഹരിച്ചത്. റോഡരികിലുള്ള പഞ്ചായത്ത് കിണറിന്‍റെ പകുതി ഭാഗം കോൺക്രീറ്റ് ചെയ്ത് റോഡരികിലെ കാട് മൂടി കിടന്ന സ്ഥലം ഉപയോഗിച്ചാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചത്. പരമാവധി ചെലവ് ചുരുക്കിയും ഗുണമേന്മയിൽ വിട്ട് വീഴ്ച ചെയ്യാതെയുമായിരുന്നു നിർമ്മാണം.

മലയാറ്റൂർ പെരുമ: കേരളത്തിലെ പ്രശസ്ത തീർഥാടന കേന്ദ്രമാണ് മലയാറ്റൂർ കുരിശുമല. മലയും ആറും ചേർന്ന ഊരെന്ന വിശേഷണത്തിൽ മലയാറ്റൂരായ ഈ ഗ്രാമത്തിലായിരുന്നു കൊച്ചി രാജാക്കന്മാരുടെ വേനൽക്കാല വസതി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.