ETV Bharat / state

Director Siddique| 'സിനിമ ലോകത്തെ സൗമ്യന്‍'; സംവിധായകന്‍ സിദ്ദിഖിന് വിട; ഓര്‍മകള്‍ പങ്കിട്ട് വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകര്‍ - സംവിധായകൻ സിദ്ദിഖിന് വികാര നിർഭരമായ യാത്രാമൊഴി

സംവിധായകന്‍ സിദ്ദിഖിന് അന്തിമോപചാരമര്‍പ്പിച്ച് ആയിരങ്ങള്‍. വേദനയോടെ ഓര്‍മകള്‍ പങ്കിട്ട് സിനിമ താരങ്ങള്‍. നിരവധി താരങ്ങള്‍ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയ പ്രതിഭയാണ് സിദ്ദിഖ്.

Malayalam Film Director Siddique  സിനിമ ലോകത്തെ സൗമ്യന്‍  ഓര്‍മകള്‍ പങ്കിട്ട് വിങ്ങിപ്പൊട്ടി താരനിര  സിനിമ ലോകത്തെ സൗമ്യന്‍  സംവിധായകന്‍ സിദ്ദിഖിന് വിട  സംവിധായകൻ സിദ്ദിഖിന് വികാര നിർഭരമായ യാത്രാമൊഴി  വികാരഭരിതനായി ജഗദീഷ്
Siddique
author img

By

Published : Aug 9, 2023, 4:44 PM IST

Updated : Aug 9, 2023, 5:30 PM IST

സംവിധായകന്‍ സിദ്ദിഖിന് വിട

എറണാകുളം: സംവിധായകൻ സിദ്ദിഖിന് വികാര നിർഭരമായ യാത്രാമൊഴി. പൊതു ദര്‍ശന വേദിയായ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് ആയിരകണക്കിനാളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. രാഷ്ട്രീയ, സിനിമ, സാംസ്‌കാരിക രംഗത്തെ പ്രമുഖരും പൊതു ജനങ്ങളും ഉൾപ്പടെ വൻ ജനാവലിയാണ് രാവിലെ മുതൽ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. അന്തിമോപചാരമര്‍പ്പിക്കാനെത്തിയ പല താരങ്ങളും വിങ്ങിപ്പൊട്ടിയാണ് അവസാനമായി സിദ്ദിഖിന്‍റെ ചേതനയറ്റ ശരീരം ഒരു നോക്ക് കണ്ടത്.

ഓര്‍മകള്‍ പങ്കിട്ട് വിങ്ങിപ്പൊട്ടി താരനിര

വികാരഭരിതനായി ജഗദീഷ്: സിദ്ദിഖും താനുമായുള്ള ആത്മബന്ധത്തെ വാക്കുകള്‍ കൊണ്ട് നിര്‍വചിക്കാനാകാത്തതെന്ന് വികാരഭരിതനായി നടന്‍ ജഗദീഷ് പറഞ്ഞു. തന്‍റെ കരിയറില്‍ ആദ്യം സ്വാധീനം ചെലുത്തിയത് സിദ്ദിഖിന്‍റെ ചിത്രമാണ്. എന്‍റെ ഫിലിം കരിയറില്‍ ഏറ്റവും വലിയ ടേക്ക് ഓഫ് എന്ന് പറയുന്നതും ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രമാണ്. അതിന് മുമ്പ് തന്നെ എനിക്ക് സിദ്ദിഖുമായി ബന്ധമുണ്ട്. മുമ്പ് തൊട്ടുള്ള പരിചയം കൊണ്ട് അദ്ദേഹം തന്നെ കുറിച്ച് കൂടുതല്‍ മനസിലാക്കുകയും തുടര്‍ന്നാണ് ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിലേക്ക് തന്നെ കാസ്റ്റ് ചെയ്‌തതെന്നും ജഗദീഷ് പറഞ്ഞു. ഇന്‍ ഹരിഹര്‍ നഗറിലെ അപ്പുക്കുട്ടന്‍ എന്ന ക്യാരക്‌ടര്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും എല്ലാവരും ഓര്‍മിക്കുന്നുണ്ട്. അത് അദ്ദേഹത്തിന്‍റെ പ്രത്യേക കഴിവ് തന്നെയാണ്. പിന്നീട് അദ്ദേഹത്തിന്‍റെ നിരവധി ചിത്രങ്ങളില്‍ തനിക്ക് അവസരം ലഭിച്ചു. ഇത്രയും അധികം അച്ചടക്കമുള്ള മറ്റൊരു കലാകാരനെ താന്‍ വേറെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

also read: 'എന്തിനായിരുന്നു ഇത്ര ധൃതി പിടിച്ചുള്ള യാത്ര?'; ഹിറ്റ് മേക്കര്‍ക്ക് സിനിമ സംവിധായകരുടെ ആദരാഞ്‌ജലി

അന്തിമോപചാരമര്‍പ്പിച്ച് ഉമേശ് ഐഎഎസ്: സംവിധായകന്‍ സിദ്ദിഖിന്‍റെ വിയോഗം ഏറെ ദുഃഖകരമായ വാര്‍ത്തയാണ്. താന്‍ തമിഴ്‌നാട് സ്വദേശിയാണ്. കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും സിദ്ദിഖ് ഏറെ പ്രശസ്‌തനാണ്. മാത്രമല്ല അദ്ദേഹത്തിന് നിരവധി ആരാധകരുണ്ടെന്നും എറണാകുളം കലക്‌ടര്‍ ഉമേശ് പറഞ്ഞു. തമിഴില്‍ അദ്ദേഹം നിരവധി ചിത്രങ്ങള്‍ ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിക്കുന്നതിനൊപ്പം കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കു ചേരുകയുമാണെന്ന് ഉമേശ് ഐഎഎസ് പറഞ്ഞു.

സൗമ്യ പെരുമാറ്റമുള്ള കലാപ്രതിഭ: സംവിധായകന്‍ സിദ്ദിഖ് ഏറ്റവും മാന്യനും സൗമ്യ സ്വാഭാവവുമുള്ള കലാകാരനാണെന്ന് നടന്‍ രമേഷ് പിഷാരടി. നൂറുകോടി ക്ലബ് എന്നെല്ലാം താന്‍ ആദ്യമായി കേള്‍ക്കുന്നത് സിദ്ദിഖ് ഹിന്ദിയില്‍ സിനിമ ചെയ്‌തതിന് ശേഷമാണെന്ന് പിഷാരടി. നര്‍മം ഒരു ഭാഷയായി കൊണ്ടുനടന്ന വ്യക്തിയാണ് സിദ്ദിഖ്. ആരോടും ദേഷ്യപ്പെടുന്നതോ ഒരു പരിധിയില്‍ കൂടുതല്‍ ശബ്‌ദമുയര്‍ത്തി ആരോടും സംസാരിക്കുന്നതും താന്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് പിഷാരടി പറഞ്ഞു. സിദ്ദിഖിന്‍റെ ചിത്രങ്ങളിലൂടെയും അതിലെ നര്‍മങ്ങളിലൂടെയും എന്നെന്നും ജനങ്ങള്‍ അദ്ദേഹത്തെ സ്‌മരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വേര്‍പാട് അഗാധ ദുഃഖത്തിലാഴ്‌ത്തുന്നു: തന്‍റെ കുടുംബത്തിന് ഏറ്റവും അടുപ്പമുണ്ടായിരുന്ന വ്യക്തിയായിരുന്നു സിദ്ദിഖ് എന്നും അദ്ദേഹത്തിന്‍റെ വേര്‍പാട് ഏറെ ദുഃഖിപ്പിക്കുന്നതാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. സിദ്ദിഖിനൊപ്പം വിദേശത്തേക്ക് ഒരുമിച്ച് യാത്ര ചെയ്യാനുള്ള അവസരവും തനിക്ക് ലഭിച്ചിട്ടുണ്ട്. അസുഖ ബാധിതനായി വെന്‍റിലേറ്ററില്‍ കിടന്നപ്പോഴായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വിയോഗം. ആ വാര്‍ത്ത കേട്ടതിന് പിന്നാലെ സിദ്ദിഖ് ഏറെ ദുഃഖത്തിലായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ കുടുംബം പറഞ്ഞുവെന്ന് ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ സംബന്ധിച്ച് ഏറ്റവും വലിയ നഷ്‌ടമാണെന്നും പിതൃസഹോദരനെ പോലുള്ളയാളാണ് സിദ്ദിഖ് എന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

also read: 'ഈ വിയോഗം നമുക്ക് ഓരോരുത്തര്‍ക്കും വലിയ നഷ്‌ടം'; സിദ്ദിഖിന് രാഷ്‌ട്രീയ നായകരുടെ ആദരാഞ്ജലികള്‍

ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞക്കാലം: കഴിഞ്ഞ 45 വര്‍ഷമായുള്ള ആത്മബന്ധമാണ് സിദ്ദിഖുമായുള്ളതെന്ന് കലാഭവന്‍ അന്‍സാര്‍. കോളജ് കാലം തൊട്ടുള്ള സൗഹൃദമാണ് ഞങ്ങള്‍ തമ്മിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. വളരെ ശാന്ത സ്വഭാവക്കാരനാണ് അദ്ദേഹം. ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞ സുഹൃത്തുക്കളാണ് തങ്ങള്‍. സിനിമയില്‍ വളരെ ആത്മാര്‍ഥതയോടെ തങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചുവെന്നും അന്‍സാര്‍ പറഞ്ഞു.

തനിക്ക് നഷ്‌ടമായത് ഉറ്റ ചങ്ങാതിയെ: സിദ്ദിഖിന്‍റെ വിയോഗത്തിലൂടെ തനിക്ക് നഷ്‌ടപ്പെട്ടത് ഏറ്റവും അടുത്ത കൂട്ടുകാരനെയാണെന്ന് മാണി സി കാപ്പന്‍. 1994ല്‍ മാന്നാര്‍ മത്തായി സ്‌പീക്കിങ് എന്ന ചിത്രം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് തങ്ങള്‍ ഇരുവരും കണ്ടുമുട്ടിയത്. ആ സമയത്താണ് ലാലും സിദ്ദിഖും പിരിഞ്ഞ ഒരു സാഹചര്യം ഉണ്ടായത്. എന്നാല്‍ മാന്നാര്‍ മത്തായി സ്‌പീക്കിങ്ങിന്‍റെ ഷൂട്ടിങ് സമയത്ത് രണ്ട് പേരും ഒരുമിച്ച് ഉണ്ടാകണമെന്ന് താന്‍ പറഞ്ഞിരുന്നുവെന്നും മാണി സി കാപ്പന്‍ പറഞ്ഞു. സിനിമ മേഖലയിലെ ഏറ്റവും മാന്യനായ വ്യക്തിയാണ് സിദ്ദിഖ്. എല്ലാവരോടും ഒരു പോലെ പെരുമാറുന്ന സ്‌നേഹമുള്ള ലാളിത്യമുള്ള ഒരു വ്യക്തിയാണ് സിദ്ദിഖ് എന്നും മാണി സി കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെയാണ് സിദ്ദിഖ് അന്തരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു അന്ത്യം. കരൾ രോഗം, ന്യുമോണിയ തുടങ്ങിയ അസുഖങ്ങളെ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരള്‍ മാറ്റിവയ്‌ക്കാനുള്ള തയ്യാറെടുപ്പുകള്‍ നടന്ന് വരികയായിരുന്നു. ഇതിനിടെയാണ് ഹൃദയാഘാതമുണ്ടായത്.

നര്‍മത്തില്‍ ചാലിച്ച സിദ്ദിഖ് ചിത്രങ്ങള്‍: കൊച്ചിൻ കലാഭവനിൽ മിമിക്രി കലാകാരനായാണ് സിദ്ധിഖ് തന്‍റെ കലാജീവിത രംഗത്ത് സജീവമായത്. ഈ സമയത്താണ് സംവിധായകൻ ഫാസിലിനെ പരിചയപ്പെടുന്നത്. സിനിമാരംഗത്തേക്കുള്ള വഴിയൊരുക്കിയത് ഈ സൗഹൃദമായിരുന്നു. ഫാസിലിന്‍റെ സഹായിയായി പ്രവർത്തിച്ച് നേടിയെടുത്ത അനുഭവ സമ്പത്തുമായാണ് സിനിമ സംവിധാന രംഗത്തേക്കുള്ള കാല്‍വയ്‌പ്പ്.

നടനും സംവിധായകനുമായ ലാലുമായി ചേർന്ന് മലയാളികൾക്ക് ഒരിക്കലും മറക്കാത്ത സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ പിറന്നത്. റാംജിറാവ് സ്‌പീക്കിങ്, കാബൂളിവാല, ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, വിയറ്റ്നാം കോളനി തുടങ്ങിയവയാണ് അവയിൽ ചിലത്. സിദ്ദിഖ് ഒറ്റയ്ക്ക് സംവിധാനം ചെയ്‌ത സിനിമകളും സൂപ്പർ ഹിറ്റുകളായിരുന്നു. ഹിറ്റ്ലർ, ക്രോണിക്ക് ബാച്ചിലർ, ഫ്രണ്ട്സ്, ബോഡി ഗാർഡ്, ഫുക്രി, ബിഗ് ബ്രദർ എന്നിവയാണ് ചിലത്. തമിഴ് ചിത്രങ്ങളായ കാവലൻ, എങ്കൾ അണ്ണ, സാധു മിറാൻഡ, ഫ്രണ്ട്സ്, ബോഡി ഗാർഡ് എന്നിവയും സിദ്ദിഖിന്‍റേതായിരുന്നു.

ബോഡിഗാര്‍ഡ് എന്ന സിനിമ തമിഴ്, മലയാളം എന്നിവയ്ക്ക് പുറമെ ഹിന്ദിയിലും സംവിധാനം ചെയ്‌തു. അദ്ദേഹത്തിന്‍റെ സിനിമകളെല്ലാം അടിസ്ഥാനപരമായി മലയാളിക്ക് സമ്മാനിച്ചത് ഹാസ്യത്തിൽ ചാലിച്ച മികച്ച ദൃശ്യാനുഭവങ്ങളായിരുന്നു. മൂന്നര പതിറ്റാണ്ടിലേറെ നീണ്ട അരങ്ങിന് പിന്നിലെ സിദ്ദിഖിന്‍റെ സിനിമ ജീവിതം ഓർമയാവുമ്പോൾ കലാലോകത്തിന് നഷ്‌ടമാകുന്നത് പകരം വയ്‌ക്കാനില്ലാത്ത പ്രതിഭയാണ്.

also read: നര്‍മം മെനഞ്ഞ് രസച്ചരട് മുറുക്കിയ പ്രതിഭ ; സിദ്ദിഖ്, ജനപ്രിയ സിനിമയുടെ അനിഷേധ്യ പ്രയോക്താവ്

Last Updated : Aug 9, 2023, 5:30 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.