ETV Bharat / state

മലയാളത്തിൽ വീണ്ടും ഒരു ആന്തോളജി ചിത്രം; 'നീതി' നവംബർ 17ന് - പോരാട്ടത്തിന്‍റെ കഥയുമായി നീതി

Anthology film in Malayalam നീതി ലംഘനങ്ങളെ ആസ്‌പദമാക്കി പോരാട്ടത്തിന്‍റെ കഥയുമായി 'നീതി'. ഡോ. ജെസ്സി കുത്തനൂരിന്‍റെ കിച്ചൂട്ടന്‍റെ അമ്മ, എന്നിലെ നീ, മുഖമറിയാത്തവൻ, എന്നീ 3 കഥകളാണ് ചിത്രത്തിന് ആധാരം

നീതി  കിച്ചൂട്ടന്‍റെ അമ്മ  എന്നിലെ നീ  മുഖമറിയാത്തവൻ  anthology film  Another anthology film in Malayalam  ആന്തോളജി ചിത്രം  മലയാളത്തിൽ വീണ്ടും ഒരു ആന്തോളജി ചിത്രം  Neethi  പോരാട്ടത്തിന്‍റെ കഥയുമായി നീതി  Neethi with the story of struggle
Anthology film in Malayalam
author img

By ETV Bharat Kerala Team

Published : Nov 1, 2023, 9:39 PM IST

എറണാകുളം: ഇന്ത്യൻ പൗരന്‍റെ തുല്യ നീതി ലംഘനങ്ങളെ ആസ്‌പദമാക്കി പോരാട്ടത്തിന്‍റെ കഥയുമായി 'നീതി'. ചലച്ചിത്രം നവംബർ 17ന് തിയ്യേറ്ററുകളിൽ എത്തുന്നു. ഡോ. ജെസ്സി കുത്തനൂരിന്‍റെ കിച്ചൂട്ടന്‍റെ അമ്മ, എന്നിലെ നീ, മുഖമറിയാത്തവൻ, എന്നീ 3 കഥകളാണ് ചിത്രത്തിന് ആധാരം. ആൽവിൻ ക്രീയേഷൻസിൻ്റെ ബാനറിൽ, മഹേഷ് ജെയിൻ, അരുൺ ജെയിൻ, വിനീത് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.

നീതി  കിച്ചൂട്ടന്‍റെ അമ്മ  എന്നിലെ നീ  മുഖമറിയാത്തവൻ  anthology film  Another anthology film in Malayalam  ആന്തോളജി ചിത്രം  മലയാളത്തിൽ വീണ്ടും ഒരു ആന്തോളജി ചിത്രം  Neethi  പോരാട്ടത്തിന്‍റെ കഥയുമായി നീതി  Neethi with the story of struggle
അമ്മ മകൻ ബന്ധവുമായി കിച്ചുട്ടന്‍റെ അമ്മ

ഇന്ത്യയിൽ സ്വതന്ത്രമായി ജീവിക്കാനുള്ള നീതി നിക്ഷേധിക്കപ്പെട്ട 3 വിഭാഗക്കാരുടെ കഥ പറയുന്ന ആന്തോളജി വിഭാഗത്തിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വളരെയധികം കുടുംബ പ്രാരാബ്‌ധങ്ങളിലൂടെ ജീവിച്ചു പോകുന്ന വ്യക്തിയാണ് രാമൻകുട്ടി. ഡ്രൈവറായി ജോലി നോക്കി അയാൾ തന്‍റെ കുടുംബത്തെ പോറ്റുന്നു. പ്രമുഖ പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയുമാണ്, പ്രധാന കഥാപാത്രം.

ഹൊറർ ത്രില്ലർ മുഖമറിയാത്തവൻ

തൊഴിലിന്‍റെ ഭാഗമായി കാറുമായി ഒരു ദീർഘ സവാരി പോകാനിട വരുന്നു. ആ യാത്രയിൽ വഴി തെറ്റി കാട്ടിൽ ഭൂസമരം നടക്കുന്ന പ്രദേശത്ത് അകപ്പെടുകയാണ്. പിന്നീട് യാത്രയിൽ അയാൾക്ക് വഴി കാട്ടിയായി കയറുന്ന ചെറുപ്പക്കാരനും അവർക്കിടയിലെ സംഭാഷണങ്ങളും സിനിമയുടെ നട്ടെല്ലാണ്. പൊളിറ്റിക്കൽ, മിസ്റ്ററി, ഹൊറർ ത്രില്ലർ ജോണറിൽ ആണ് 'മുഖമറിയാത്തവൻ' കഥ പറയുന്നത്. ഈ കഥയിലെ നായകന്‍റെ മുഖം രംഗത്ത് തെളിയുന്നില്ല എന്ന പ്രത്യേകത കൂടിയുണ്ട്.

സ്വവർഗ ദമ്പതികളുടെ പ്രണയ കഥയായി എന്നിലെ നീ

സ്വവർഗ ദമ്പതികളുടെ പ്രണയ കഥയായി എന്നിലെ നീ: സ്വവർഗനുരാഗികളുടെ വിവാഹ മാനദണ്ഡം, ഒന്നിച്ചു ജീവിക്കാനുള്ള അവകാശം, പങ്കാളിയുടെ സ്വത്തവകാശം, തൊഴിലവകാശം, പരസ്‌പരം ദമ്പതികളായി ജീവിക്കാനുള്ള അവകാശം തുടങ്ങി ഇപ്പോൾ സുപ്രീം കോടതിയിൽ വാദ പ്രതിവാദം കഴിഞ്ഞ് വിധിക്കായി കാത്തിരിക്കുന്ന സംഭവ വികാസങ്ങൾ പരാമർശിക്കുന്ന സിനിമയാണ് 'എന്നിലെ നീ'. ഒരു ആക്‌സിഡന്‍റ്‌ നെ തുടർന്ന് കാലുകൾ തളർന്ന് കിടപ്പിലാകുന്ന ശ്യാം എന്ന ചെറുപ്പക്കാരന്‍റെ ഒറ്റപ്പെടലും അവന്‍റെ ജീവിതത്തിലേക്ക് ജോലി തേടി കടന്നുവരുന്ന സുധി എന്ന യുവാവും പ്രധാന കഥാപാത്രങ്ങളാണ്. ശ്യാമിന്‍റെ പ്രണയത്തിന് അമ്മയുടെയും സഹോദരിയുടെയും പച്ചക്കൊടി. തുടർന്ന് സ്വവർഗ ദമ്പതികൾക്കിടയിൽ സംഭവിക്കുന്ന പ്രശ്‌നങ്ങളും കുടുംബ ഇടപെടലും ഒക്കെയാണ് ചിത്രം ചർച്ചാവിഷയമാക്കുന്നത്.

അമ്മ മകൻ ബന്ധവുമായി കിച്ചുട്ടന്‍റെ അമ്മ: എല്‍ജിബിടിക്യൂ സമൂഹത്തിലെ കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അവകാശം വിവാഹം, കുടുംബ ബന്ധങ്ങൾ, തൊഴിൽ മേഖലയിലെ പ്രശ്‌നങ്ങൾ, എന്നിവയെ ആസ്‌പദമാക്കിയുള്ള സിനിമയാണ് 'കിച്ചൂട്ടന്‍റെ അമ്മ'. ഒരിക്കലും പ്രസവിക്കാൻ കഴിയാത്ത അമ്മയാകാനുള്ള മോഹവുമായി നടക്കുന്ന ട്രാൻസ്ജെന്‍ഡർ ആയ സിനിയുടെ ജീവിതത്തിലേക്ക് സ്വന്തം അമ്മയെ തേടി അലയുന്ന കിച്ചുട്ടൻ എന്ന 10 വയസ്സുകാരൻ കടന്നുവരുന്നു. ഇരുവരുടെയും അമ്മ മകൻ ബന്ധത്തിന്‍റെ കഥയാണ് കിച്ചുട്ടന്‍റെ അമ്മ പ്രതിപാദിക്കുന്നത്. കൂടാതെ സ്ത്രീയിൽ നിന്ന് പുരുഷനായി മാറിയ ട്രാൻസ്‌മാന്‍റെ ജീവിതത്തിലൂടെയും ഈ സിനിമ കടന്നു പോകുന്നു. മലയാളത്തിൽ ആദ്യമായി ഏറ്റവും കൂടുതൽ ട്രാൻസ്‌ജെൻഡേഴ്‌സ്‌ അഭിനയിച്ച ചിത്രവും ഇതുതന്നെയാണ്.

കാസർകോടുകാരി കുമാരി ചാരുലത എന്ന ആദ്യത്തെ ട്രാൻസ്ജെന്‍ഡർ ഗായികയെ ഈ ചിത്രത്തിലൂടെ മലയാളത്തിന് ലഭിക്കും. കേരളത്തിലെ രണ്ടാമത്തെ ട്രാൻസ്ജെന്‍ഡർ നായിക പാലക്കാട്ടുകാരി കുമാരി രമ്യ രമേഷ്, മലയാളത്തിലെ ആദ്യ ട്രാൻസ്മെൻ നായകൻ കണ്ണൂർ സ്വദേശി ടബിനോയും ഈ സിനിമയിൽ മുഖ്യ വേഷമിടുന്നു. ഒട്ടേറെ പുതുമകൾ അവകാശപ്പെടുന്ന സിനിമ പ്രമേയം കൊണ്ടും, വൈവിധ്യം കൊണ്ടും മലയാള സിനിമ ചരിത്രത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് അണിയറയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.

5 ഗാനങ്ങൾ ആണ് ഈ സിനിമയിലുള്ളത്. മുരളി എസ് കുമാർ, അഖിലേഷ് എന്നിവരാണ് ഗാന രചന. കൃഷ്‌ണ പ്രസാദ്, വിഷ്‌ണു ഭാസ് എന്നവരുടെതാണ് സംഗീതം. 'അപ്പോത്തിക്കിരി' ഫെയിം ഷെയ്ക്ക് ഇലാഹി പാശ്ചാത്തല സംഗീതം നിർവഹിക്കുന്നു. നീതിയുടെ ചിത്രീകരണം, പാലക്കാട് - കുത്തനൂർ, തൃശൂർ, നെന്മാറ, മംഗലംഡാം, ഒലിപ്പാറ, ഒലവക്കോട്, പുള്ള്, തളിക്കുളം, നെല്ലിയാംമ്പതി, ധോണി, മലമ്പുഴ, കവ, കീഴാറ്റൂർ എന്നിവിടങ്ങളിലായി പൂർത്തിയായി

ഡി.ഒ.പി - ടി.എസ്.ബാബു, തിരക്കഥ - ബാബു അത്താണി, എഡിറ്റിംഗ് - ഷമീർ, ഗാനങ്ങൾ - മുരളി എസ് കുമാർ, അഖിലേഷ്, സംഗീതം - കൃഷ്‌ണപ്രസാദ്, വിഷ്‌ണു ദാസ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - വിനു പ്രകാശ്, പ്രൊഡക്ഷൻ കോഡിനേറ്റർ -വിവേക്, വേലായുധൻ, ചീഫ് അസോസിയേറ്റ് - അജിത്ത് സി സി, അസോസിയേറ്റ് ഡയറക്‌ടർ - വിനീഷ് നെന്മാറ, അസിസ്റ്റന്‍റ്‌ ഡയറക്‌ടർ - നിരജ്ഞൻ, വിനോദ് കുന്നത്ത് പറമ്പ്, ആർട്ട് - റൗഫ് തിരൂർ, സഹായികൾ -ഉദയൻ, സക്കറിയ, റാഷിദ്, മേക്കപ്പ് - എയർപോർട്ട് ബാബു, കോസ്റ്റ്യൂം ഡിസൈൻ - ഉണ്ണിമായ, കോറിയോഗ്രാഫർ - അമേഷ്, രമ്യ, വിഎഫക്‌സ്‌- വൈറസ് സ്റ്റുഡിയോ, സൗണ്ട് എൻജിനിയർ - ഷോബിത്ത്, കളറിസ്റ്റ് - ദീപക്ക് ലീലാ മീഡിയ, സൗണ്ട് എഫ് എക്‌സ്‌ -ബെർലിൻ, സ്റ്റിൽ - ശിവാ സോനു , അനന്ദു, ഡ്രോൺ- മകു കോവൈ, സ്‌പ്പോട്ട് എഡിറ്റർ - ഹമീദ്, അസോസിയേറ്റ് ക്യാമറ -അനീഷ് സൂര്യ, അസിസ്റ്റന്‍റ്‌ ക്യാമറാ - ദേവൻ മോഹനൻ, നൗഷാദ്, ലൈറ്റ്സ്- സന്തോഷ് തിരുർ, പോസ്റ്റർ -ഷനീൽ കൈറ്റ്ഡിസൈൻ, സഹായികൾ -കൃഷ്‌ണ, രമ്യാ രമേഷ്, ജ്യോതി, പത്മാവതി,രാജു, അജിത്, രജീഷ്, സുരേഷ്, സുദീർ, വിജി തുടങ്ങിയർ. സ്റ്റുഡിയോ-ശിവദം പാലക്കാട്, ശ്രീരാഗം തൃശൂർ, ലിലാ മീഡിയ.

ബിനോജ് കുളത്തൂർ, ടി പി കുഞ്ഞി കണ്ണൻ, ലതാ മോഹൻ, ശ്രീ കുട്ടി നമിത, വിജീഷ്പ്രഭു, വർഷാ നന്ദിനി, മാസ്റ്റർ ഷഹൽ, ആശ പാലക്കാട്, രജനി, ബിനോയ്, രമ്യാ, മാസ്റ്റർ ശ്രാവൺ, വിജീഷ് കുമാരിലൈല, നന്ദന ആനന്ദ്, അശ്വിൻ, വൈഷണവ്, അനുരുദ്ധ് മാധവ്, അഖിലേഷ് രാമചന്ദ്രൻ, അനീഷ് ശ്രീധർ, കവിത, താര രാജു, അക്ഷയ, ബേബി കൽപ്പാത്തി, ഷീന പെരുമാട്ടി, സുചിത്ര, ഉണ്ണിമായ, റീന ശാന്തൻ, ഉദയ പ്രകാശൻ, ഷാനിദാസ്, പ്രസാദ്, സിദ്ധിക്ക്, വേലായുധൻ, മുരുകൻ, ഉണ്ണി തിരൂർ, ദേവദാസ്, ഷിബു വെട്ടം സന്തോഷ് തിരൂർ തുടങ്ങിയവരോടൊപ്പം ഒരു വൻ താരനിര അഭിനയിക്കുന്നു. പി ആർ ഒ. എം കെ ഷെജിൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.