എറണാകുളം: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച നാല് പേർ കൊച്ചിയില്‍ പിടിയിലായി. തൃശൂർ സ്വദേശികളായ റഫീഖ്, രമേശ്, ശരത്ത്, അഷ്റഫ് എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. നടിയുടെ വീട്ടിലെത്തിയ സംഘം നടിയുമായി സൗഹൃദം സ്ഥാപിക്കാനാണ് ആദ്യം ശ്രമം നടത്തിയത്. പിന്നീട് വീടും പരിസരവും വീഡിയോയിൽ പകർത്തി. ഇതിനു ശേഷമാണ് കരിയർ നശിപ്പിക്കാതിരിക്കാൻ പ്രതികൾ പണം ആവശ്യപ്പെട്ടത്.
ലോക്ക് ഡൗണിന് മുമ്പാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് നടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇന്നലെ അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.