കൊച്ചി : ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തെ പറ്റിച്ചതായി പരാതി. പ്രാദേശിക മഹിള കോൺഗ്രസ് നേതാവിന്‍റെ ഭർത്താവിനെതിരെയാണ് കുടുംബം പരാതി ഉന്നയിച്ചത് (aluva girl rape and murder). കുട്ടി കൊല്ലപ്പെട്ടതിന്‍റെ അടുത്ത ദിവസമാണ് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ തട്ടിയെടുത്തത് (money fraud).
കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ്, തങ്ങളെ സഹായിക്കാനായി രംഗത്തുണ്ടായിരുന്ന ഹിന്ദി നന്നായി കൈകാര്യം ചെയ്യുന്ന മഹിള കോൺഗ്രസ് നേതാവിന്‍റെ (mahila congress leader's husband) ഭർത്താവിന്‍റെ സഹായം തേടിയിരുന്നു. ഈ സമയത്ത് 1,20,000 രൂപ ഇവരിൽ നിന്നും ഇയാൾ തന്ത്രപൂർവം കൈക്കലാക്കുകയായിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഈ പണം തിരിച്ച് നൽകാൻ ആരോപണ വിധേയനായ വ്യക്തി തയാറായില്ല.
ഇതോടെ പരാതിയുമായി പൊലീസിനെ സമീപിക്കുമെന്ന് മുന്നറിയിപ്പ് നൽകി. പിന്നാലെ എഴുപതിനായിരം രൂപ തിരിച്ചു നൽകി. എന്നാൽ ബാക്കി അരലക്ഷം രൂപ ഇയാൾ തിരിച്ച് നൽകിയില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവം പുറത്ത് വന്നതോടെ പൊലീസ് പ്രാഥമിക അന്വേഷണവും ആരംഭിച്ചു (Mahila congress leader husband cheated Aluva girl family).
സർക്കാർ നൽകിയ പത്തു ലക്ഷം രൂപ മൂന്നു കുട്ടികളുടെ പേരിൽ സ്ഥിരം നിക്ഷേപമായി (fixed deposit) ബാങ്കിൽ ഇട്ടിരുന്നു. എന്നാൽ തന്‍റെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്‌ടമായതെന്നാണ് കുട്ടിയുടെ പിതാവ് ആരോപിക്കുന്നത്. ആലുവയിൽ കുട്ടിയെ കൊലപ്പെടുത്തിയ സംഭവം കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. ഇതിൽ ഇരയായ കുട്ടിയുടെ കുടുംബത്തെ പറ്റിച്ചുവെന്ന ആരോപണത്തെ പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്.
അതേസമയം ആരോപണ വിധേയനായ വ്യക്തി ഇത് നിഷേധിച്ചിട്ടുണ്ട്. പണമെടുക്കാൻ സഹായിക്കുക മാത്രമാണ് ചെയ്‌തതെന്നാണ് ഇയാളുടെ വിശദീകരണം. നേരത്തെ പ്രതി അസ്‌ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചതിൽ കുടുംബം സംതൃപ്‌തി അറിയിച്ചിരുന്നു. കേരളത്തിലെ ജനങ്ങളും സർക്കാരും പൊലീസും നൽകിയ പിന്തുണയ്ക്കും കുടുംബം നന്ദി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കുടുംബം പ്രദേശവാസിയായ ഒരാൾക്കെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്ത് എത്തിയതെന്നത് ശ്രദ്ധേയമാണ്.
ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്‌ഫാക് ആലത്തെ മരണം വരെ തൂക്കി കൊല്ലാൻ പോക്സോ കോടതി ശിക്ഷിച്ചിരുന്നു. എറണാകുളം പോക്സോ കോടതി ജഡ്‌ജി കെ സോമനാണ് പ്രതിയെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ 302 വകുപ്പു പ്രകാരമാണ് വധശിക്ഷയ്ക്ക് വിധിച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
പ്രതിക്കെതിരെ ചുമത്തിയ മൂന്ന് പോക്സോ വകുപ്പുകൾ പ്രകാരം ജീവതാവസാനം വരെ തടവിനും കോടതി ശിക്ഷിച്ചു. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 376, 377വകുപ്പ് പ്രകാരവും ജീവിതാവസാനം വരെ തടവ് വിധിച്ചിട്ടുണ്ട്. പ്രതിയുടെ ക്രൂരകൃത്യം പരിഗണിച്ച് പ്രതിയുടെ പ്രായം അടിസ്ഥാനമാക്കി ശിക്ഷയിൽ ഇളവ് നൽകാനാവില്ലന്നും കോടതി വ്യക്തമാക്കിയിരുന്നു. പിറക്കാനിക്കുന്ന കുട്ടികൾക്ക് പോലും പ്രതി ഭീഷണിയാണെന്ന പ്രോസിക്യൂഷൻ വാദവും കോടതി പരിഗണിച്ചു.