ETV Bharat / state

കാഴ്‌ച പരിമിതിയുള്ള അധ്യാപകനെ പരിഹസിച്ച് വീഡിയോ; അന്വേഷണത്തിന് പ്രത്യേക സമിതി, റിപ്പോർട്ട് ലഭിച്ച ഉടന്‍ പൊലീസിനെ സമീപിക്കും - കെഎസ്‌യു

കോളജ് ഗവേണിങ് ബോഡി നിയോഗിച്ച പ്രത്യേക സമിതിയാണ് അന്വേഷണം നടത്തുക. ഒരാഴ്‌ചയ്‌ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ പൊലീസില്‍ പരാതി നല്‍കുന്ന കാര്യം തീരമാനിക്കുമെന്ന് കോളജ് അധികൃതര്‍

students ridiculing visually impaired professor  Maharajas college students  Maharajas college students video issue  Maharajas college visually impaired professor  അധ്യാപകനെ പരിഹസിച്ച് വീഡിയോ  കോളജ് ഗവേണിങ് ബോഡി  മഹാരാജാസ് കോളജ്  മഹാരാജാസ് കോളജ് ഗവേണിങ് ബോഡി  കെഎസ്‌യു  എസ്‌എഫ്‌ഐ
Maharajas college students ridiculing visually impaired professor
author img

By

Published : Aug 16, 2023, 11:08 AM IST

Updated : Aug 16, 2023, 3:07 PM IST

എറണാകുളം: മഹാരാജാസ് കോളജിലെ കാഴ്‌ച പരിമിതിയുള്ള അധ്യാപകനെ പരിഹസിച്ച് വിദ്യാർഥികൾ വീഡിയോ ചിത്രീകരിച്ചെന്ന പരാതിയില്‍ അന്വേഷണം നടത്താൻ കോളജ് ഗവേണിങ് ബോഡി. സ്വയംഭരണ സ്ഥാപനമായ മഹാരാജാസ് കോളജ് ഗവേണിങ് ബോഡി ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ സമിതിയെ നിയോഗിച്ചു. ഒരാഴ്‌ചയ്ക്കകം സമിതി റിപ്പോർട്ട് സമർപ്പിക്കണം. ഭിന്ന ശേഷിക്കാരായ വേറെയും അധ്യാപകർ മഹാരാജാസിൽ ജോലി ചെയ്യുന്നുണ്ട്. ഇവരുടെയാകെ ആത്മവിശ്വാസത്തിനും അന്തസിനും കോട്ടം തട്ടുന്ന രീതിയിലുള്ള ഒരു പ്രവർത്തനവും അംഗീകരിക്കില്ലെന്നാണ് കോളജിന്‍റെ നിലപാട്. അധ്യാപകനായ പ്രിയേഷ് കോളജ് ഗവേണിങ് ബോഡിക്ക് പരാതി നൽകിയതിനെ തുടർന്ന് കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്‍റ് ഫാസില്‍ ഉൾപ്പടെ ആറ് പേരെ പ്രിൻസിപ്പാള്‍ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.

ഇവരുടെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും പൊലീസിൽ പരാതി നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. അതേസമയം മാധ്യമങ്ങളില്‍ നിന്ന് വിവരം അറിഞ്ഞെന്ന നിലയില്‍ പൊലീസ് സംഘം കോളജിലെത്തി പരിശോധന നടത്തി.

പ്രതിഷേധം ശക്തം: കാഴ്‌ച പരിമിതിയുള്ള പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷ് ക്ലാസെടുക്കുന്ന വേളയിലാണ്, അദ്ദേഹത്തിന് അപമാനമാകുന്ന രീതിയിൽ വീഡിയോ ചിത്രീകരിക്കുകയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തത്. അധ്യാപകൻ ക്ലാസെടുക്കുമ്പോള്‍ വിദ്യാർഥികളെല്ലാം മൊബൈലിൽ നോക്കിയിരിക്കുന്നതും അനുവാദമില്ലാതെ ക്ലാസില്‍ കയറുന്നതും ഇറങ്ങി പോകുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. അധ്യാപകൻ കാഴ്‌ച പരിമിതിയുള്ള ആളായതിനാൽ വിദ്യാർഥികൾക്ക് ക്ലാസ് മുറിയില്‍ എന്തുമാകാമെന്ന തെറ്റായ സന്ദേശം നൽകുന്നതും അധ്യാപകന്‍റെ ഭിന്നശേഷിയെ പരിഹസിക്കുന്ന തരത്തിലുള്ളതുമായിരുന്നു പുറത്തുവന്ന ദൃശ്യങ്ങൾ എന്നാണ് ആരോപണങ്ങൾ.

കെഎസ്‌യു നേതാവ് ഉൾപ്പെട്ട സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി എസ്എഫ്ഐ രംഗത്തെത്തി. പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍ സങ്കടകരവും പ്രതിഷേധാര്‍ഹവുമാണെന്ന് എസ്എഫ്‌ഐ വ്യക്തമാക്കി. 'കാഴ്‌ച പരിമിതിയുള്ള അധ്യാപകന്‍ ക്ലാസെടുത്ത് കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തെ പരിഹസിക്കുന്ന ദൃശ്യങ്ങള്‍ കണ്ട് മനസുലഞ്ഞ് നില്‍ക്കുകയാണ്. അധ്യാപകനെ ക്ലാസിനിടയ്ക്ക് അപമാനിച്ചു എന്ന് മാത്രമല്ല, അത് റീല്‍ ആക്കി നവമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുകയും ചെയ്‌തിരിക്കുന്നു ഒരു കൂട്ടം വിദ്യാര്‍ഥികള്‍. എന്തെല്ലാം പ്രതിസന്ധികള്‍ അതിജീവിച്ചായിരിക്കണം അധ്യാപകൻ മഹാരാജാസിലെ അധ്യാപകനായി തീര്‍ന്നത്. ഫാസിലിനെതിരെ കെഎസ്‌യു സംസ്ഥാന നേതൃത്വം നടപടിയെടുക്കണം' -എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോ ആവശ്യപ്പെട്ടു.

അതേസമയം മഹാരാജാസ് കോളജില്‍ തെറ്റായി ഫലം പ്രസിദ്ധീകരിച്ച സംഭവത്തില്‍ ഉള്‍പ്പെടെ കെഎസ്‌യു സമരങ്ങൾക്ക് നേതൃത്വം നൽകിയ ഫാസിൽ ആരോപണ വിധേയനായ സംഭവം കെഎസ്‌യുവിനെ കൂടുതൽ പ്രതിരോധത്തിലാക്കി. ആരോപണ വിധേയനായ ഫാസിൽ പറയുന്നത് വൈകിയെത്തിയ താൻ അധ്യാപകനോട് അനുവാദം വാങ്ങിയാണ് ക്ലാസിൽ പ്രവേശിച്ചത് എന്നാണ്. താൻ ക്ലാസിൽ കയറിയതിന് പിന്നാലെ അധ്യാപകൻ പുറത്ത് പോവുകയായിരുന്നു. ഈ സമയം മറ്റു കുട്ടികൾ തന്നെ നോക്കി ചിരിച്ചതിനാൽ താനും ചിരിക്കുകയായിരുന്നു.

വീഡിയോ ചിത്രീകരിക്കുന്നത് അറിഞ്ഞിരുന്നില്ല. അധ്യാപകനെ പരിഹസിക്കാൻ താൻ ബോധപൂർവം ഒന്നും ചെയ്‌തിട്ടില്ലെന്നും ഫാസിൽ പറഞ്ഞു. പ്രചരിക്കുന്ന ദൃശ്യങ്ങളിലുളള, അധ്യാപകന്‍റെ കസേര മാറ്റിവച്ച് പുറത്ത് പോകുന്ന വിദ്യാർഥിനിയാണ് സ്ഥിരമായി അധ്യാപകനെ ക്ലാസിൽ നിന്നും ഓഫിസിലേക്ക് പോകാൻ സഹായിക്കുന്നത് എന്നും അവർ അതിനുവേണ്ടിയാണ് ക്ലാസിൽ നിന്നും എഴുന്നേറ്റത് എന്നും ആരോപണ വിധേയരായ വിദ്യാർഥികൾ പറഞ്ഞു. ഈ കാര്യങ്ങൾ കോളജ് ഗവേണിങ് ബോഡിയെ ബോധ്യപ്പെടുത്തുമെന്നും വിദ്യാർഥികൾ പറഞ്ഞു.

Last Updated : Aug 16, 2023, 3:07 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.