ETV Bharat / state

സ്വർണക്കടത്ത്‌; ഇ.ഡി കേസുകളിൽ എം ശിവശങ്കറിന്‌ ജാമ്യം

author img

By

Published : Jan 25, 2021, 1:22 PM IST

Updated : Jan 25, 2021, 8:22 PM IST

സ്വാഭാവിക ജാമ്യമാണ് എ.സി.ജെ.എം കോടതി അനുവദിച്ചത്. ഇ.ഡി. കേസിൽ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

M. Shivshankar bail  Economic offense  എം. ശിവശങ്കറിന് സാമ്പത്തിക കുറ്റവിചാരണ കോടതി ജാമ്യം അനുവദിച്ചു  തിരുവനന്തപുരം
എം. ശിവശങ്കറിന് സാമ്പത്തിക കുറ്റവിചാരണ കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: സ്വർണക്കടത്ത് കേസിലും ഇ.ഡി.രജിസ്റ്റർ ചെയ്‌ത കള്ളപ്പണ കേസിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് ജാമ്യം ലഭിച്ചു. അറുപത് ദിവസത്തിനുള്ളിൽ കസ്റ്റംസ് കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് സ്വർണക്കടത്ത് കേസിൽ ജാമ്യം ലഭിച്ചത്. സ്വാഭാവിക ജാമ്യമാണ് എ.സി.ജെ.എം കോടതി അനുവദിച്ചത്.

അതേസമയം ഇഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണക്കേസുകളില്‍ ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ ഇ.ഡി.രജിസ്റ്റർ ചെയ്‌ത കള്ളപ്പണ കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് എം.ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചത്. അഞ്ച് ലക്ഷം രൂപയുടെ ബോണ്ട്, പാസ്പോർട്ട് എന്നിവ കോടതിയിൽ സമർപ്പിക്കണം, സാക്ഷികളെ സ്വാധീനിക്കരുത്, സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

അതേസമയം ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കറിനെ റിമാൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയെ സമീപിച്ചു. എം.ശിവശങ്കറിനെ ഈ മാസം 27ന് കോടതിയിൽ ഹാജരാക്കാൻ കോടതി നിർദേശിച്ചു. അന്വേഷണവുമായി ഇതുവരെ സഹകരിച്ചിട്ടുണ്ടെന്നും, ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാൽ ജാമ്യം അനുവദിക്കണമെന്നും ശിവശങ്കർ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ജുഡീഷ്യൽ കസ്റ്റഡി ആവശ്യമില്ലന്ന് വിലയിരുത്തിയാണ് കോടതി ജാമ്യം അനുവദിച്ചത്. കൊവിഡ് സാഹചര്യത്തിൽ എം.ശിവശങ്കറിനെ ജയിലിൽ താമസിപ്പിക്കേണ്ട ആവശ്യമില്ലന്നും കോടതി വിലയിരുത്തി.

Last Updated : Jan 25, 2021, 8:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.