ETV Bharat / state

ലോകായുക്ത നിയമ ഭേദഗതിക്ക് സ്റ്റേയില്ല; സർക്കാരിന്‍റെ വിശദീകരണം തേടി ഹൈക്കോടതി

കേരള യൂണിവേഴ്‌സിറ്റി മുൻ സിൻഡിക്കേറ്റംഗം ആർ.എസ്.ശശികുമാറാണ് ഓർഡിനനസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

lokayukta ordinance  kerala high court seeks explanation  kerala latest news  ലോകായുക്ത നിയമ ഭേദഗതി  ഹൈക്കോടതി വിശദീകരണം തേടി
ലോകായുക്ത നിയമ ഭേദഗതിക്ക് സ്റ്റേയില്ല
author img

By

Published : Feb 10, 2022, 12:34 PM IST

എറാണകുളം: ലോകായുക്ത ഭേദഗതി ഓർഡിനൻസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. ഓർഡിനൻസ് ഭരണഘടനാവിരുദ്ധമാണെന്ന ഹർജിക്കാരന്‍റെ വാദം കോടതി അംഗീകരിച്ചില്ല. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സർക്കാരിന്‍റെ വിശദീകരണം തേടി.

ഓർഡിനൻസിലൂടെ സർക്കാർ കൊണ്ടുവന്ന നിയമ ഭേദഗതി ലോകായുക്തയെ ദുർബലമാക്കുമെന്നും, ഓർഡിനൻസ് ഭരണഘടനക്ക് നിരക്കുന്നതല്ലന്നും ആരോപിച്ച് കേരള യൂണിവേഴ്‌സിറ്റി മുൻ സിൻഡിക്കേറ്റംഗം ആർ.എസ്.ശശികുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. രാഷ്ട്രപതിയുടെ അനുമതി ഇല്ലാതെ ഭേദഗതി ഓർഡിനൻസ് കൊണ്ടുവരുന്നത് ഭരണഘടന വിരുദ്ധമാണെന്ന് ഹർജിയിൽ പറയുന്നു.

അടിയന്തരമായി ഓർഡിനനസ് സ്റ്റേ ചെയ്യണമെന്നായിരുന്നു ഹർജിക്കാരന്‍റെ ആവശ്യം. നേരത്തെ, ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പിലെ ഭേദ​ഗതി ചെയ്യുന്നതിനുള്ള ഓർഡിനൻസിന് ​ഗവർണർ അം​ഗീകാരം നൽകിയിരുന്നു.

ALSO READ കാട്ടിൽ കുടുങ്ങുന്നത് തുടർക്കഥ; കടന്നു കയറ്റത്തിന്‌ പൂട്ടിടാൻ വനം വകുപ്പ്‌, വേണം അനുമതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.