ETV Bharat / state

'ലോകായുക്തയുടെ പ്രവര്‍ത്തനം അന്വേഷണം മാത്രം, അധികാരത്തില്‍ കടന്നുകയറിയിട്ടില്ല' ; ഭേദഗതിക്കെതിരായ ഹര്‍ജിയില്‍ സര്‍ക്കാര്‍ - എറണാകുളം ഇന്നത്തെ വാര്‍ത്ത

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിനെതിരായി തിരുവനന്തപുരം സ്വദേശി നല്‍കിയ ഹര്‍ജിയ്‌ക്കെതിരായുള്ള സര്‍ക്കാര്‍ സത്യവാങ്‌മൂലത്തിലാണ് ഇക്കാര്യം പറയുന്നത്

Lok Ayukta function investigative  ordinance does not encroach on judiciary's domain: LDF govt to Kerala HC  Lok Ayukta government submits affidavit against appeal  അന്വേഷണ സ്വഭാവമുള്ളത് മാത്രമാണ് ലോകായുക്ത  ലോകായുക്ത ഭേദഗതിക്കെതിരായ ഹര്‍ജിയില്‍ സര്‍ക്കാര്‍  എറണാകുളം ഇന്നത്തെ വാര്‍ത്ത  Ernakulam todays news
'അന്വേഷണം മാത്രമാണ് പ്രവര്‍ത്തനം, അധികാരത്തില്‍ കടന്നുകയറില്ല'; ലോകായുക്ത ഭേദഗതിക്കെതിരായ ഹര്‍ജിയില്‍ സര്‍ക്കാര്‍
author img

By

Published : Mar 7, 2022, 4:46 PM IST

എറണാകുളം : അന്വേഷണം മാത്രമാണ് ലോകായുക്തയില്‍ നിക്ഷിപ്‌തമായതെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഭേദഗതി ഓർഡിനൻസ്, ഭരണനിര്‍വഹണസമിതിയെ അപ്പീൽ അതോറിറ്റി ആക്കുകയോ ജുഡീഷ്യറിയുടെ പരിധിയില്‍ കടന്നുകയറുകയോ ചെയ്യുന്നില്ല. ഓര്‍ഡിനന്‍സിനെതിരായി തിരുവനന്തപുരം സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ ആര്‍.എസ്‌ ശശികുമാര്‍ നല്‍കിയ ഹര്‍ജിയ്‌ക്കെതിരായി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ALSO READ: സംവിധായകന്‍ ലിജു കൃഷ്‌ണയെ വിലക്കണമെന്ന്‌ ഡബ്ല്യുസിസി

ഓർഡിനൻസ് പാസാക്കിയതിലൂടെ അധികാരവിഭജന നയത്തിനെതിരാണ് സര്‍ക്കാര്‍ നില്‍ക്കുന്നതെന്ന് ഹര്‍ജിക്കാരാനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം വാദിച്ചു. ജുഡീഷ്യറിയുടെയും അർധ ജുഡീഷ്യൽ ബോഡികളുടെയും പരിധിയില്‍ ഭരണനിര്‍വഹണ സംവിധാനം കടന്നുകയറുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍, ഈ വാദത്തെ സര്‍ക്കാര്‍ എതിര്‍ത്തു.

ലോകായുക്തയുടെയും ഉപലോകായുക്തയുടെയും സ്വഭാവവും പ്രവർത്തനങ്ങളും അന്വേഷണാത്മകമതയുള്ളത് മാത്രമാണ്. ഇവ കോടതിയോ ട്രിബ്യൂണലോ അല്ല. കേരള ലോകായുക്ത നിയമം വായിച്ചാൽ ഇത് വ്യക്തമാവുമെന്നും സത്യവാങ്‌മൂലത്തില്‍ സര്‍ക്കാര്‍ വിശദീകരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.