ETV Bharat / state

വിവാദ നിയമനക്കത്ത്: സര്‍ക്കാരിനും മേയര്‍ക്കും ഹൈക്കോടതി നോട്ടിസ് - മേയറുടെ രാജി

വിവാദ കത്തിന്മേൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടോ എന്ന് സർക്കാരിനോട് ഹൈക്കോടതി. കേസ് നവംബർ 25ന് കോടതി വീണ്ടും പരിഗണിക്കും.

നിലപാട് തേടി ഹൈക്കോടതി  മേയർ കത്ത് വിവാദം  തിരുവനന്തപുരം കോർപറേഷൻ  കത്ത് വിവാദം ജുഡീഷ്യൽ അന്വേഷണം  കത്ത് വിവാദം കേരള ഹൈക്കോടതി  letter controversy  letter controversy kerala highcourt  Thiruvananthapuram corporation letter controversy  Thiruvananthapuram corporation mayor arya  kerala highcourt sends notice arya rajendran  highcourt sends notice to mayor  സിപിഎം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ  കോർപറേഷനിൽ പാർട്ടി കേഡർ  മേയറുടെ രാജി
കത്ത് വിവാദം; ജുഡീഷ്യൽ അന്വേഷണത്തിൽ സർക്കാരിന്‍റേയും മേയറുടെയും നിലപാട് തേടി ഹൈക്കോടതി
author img

By

Published : Nov 10, 2022, 1:22 PM IST

എറണാകുളം: തിരുവനന്തപുരം കോർപറേഷനിലെ നിയമനക്കത്ത് വിവാദത്തിൽ നിലപാട് തേടി മേയർക്കും സർക്കാർ അടക്കമുള്ള എതിർ കക്ഷികൾക്കും നോട്ടിസ് അയച്ച് ഹൈക്കോടതി. കത്ത് വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്ന കോർപറേഷൻ മുൻ കൗൺസിലർ ജി.എസ് ശ്രീകുമാറിന്‍റെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സർക്കാരിനെയും മേയർ ആര്യ രാജേന്ദ്രനെയും കൂടാതെ കേരള പൊലീസ്, സിബിഐ, വിജിലൻസ് ഡയറക്‌ടറേറ്റ്, എൽഡിഎഫ് പാർലമെന്‍ററി പാർട്ടി സെക്രട്ടറി ജി.ആർ അനിൽ എന്നിവർക്കാണ് ഹർജിയിൽ മറുപടി ആവശ്യപ്പെട്ട് ജസ്റ്റിസ് കെ ബാബു നോട്ടിസ് അയച്ചത്.

ഹർജി പരിഗണിച്ച കോടതി വിവാദ കത്തിന്മേൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടോ എന്ന് സർക്കാരിനോട് ആരാഞ്ഞു. എന്നാൽ അന്വേഷണം നടക്കുകയാണെന്നും കേസെടുത്തിട്ടുണ്ടോ എന് പരിശോധിക്കേണ്ടതുണ്ടെന്നും ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മറുപടി നൽകി. മേയർക്ക് നോട്ടിസ് അയയ്ക്കരുതെന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി അതനുവദിച്ചില്ല. കേസ് നവംബർ 25ന് കോടതി വീണ്ടും പരിഗണിക്കും.

കോർപറേഷനിലെ ആരോഗ്യ വകുപ്പിലെ വിവിധ തസ്‌തികകളിലേക്കുള്ള നിയമനത്തിന് പാർട്ടി അംഗങ്ങളുടെ ലിസ്റ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് ആര്യ രാജേന്ദ്രനും ജി.ആർ അനിലും സിപിഎം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന് കത്ത് നൽകിയതായി ജി.എസ് ശ്രീകുമാർ വാദിച്ചു. ജോലി മറിച്ചു നൽകാൻ ശ്രമിച്ച മേയർ സ്വജനപക്ഷപാതം കാണിച്ചു. ഇത് സത്യപ്രതിജ്ഞ ലംഘനമാണ്. ജോലിയ്ക്ക് യോഗ്യതയുള്ള ആയിരക്കണക്കിന് ആളുകളുടെ തൊഴിൽ സാധ്യതകളെ അട്ടിമറിക്കുന്നതും അവരെ കബളിപ്പിക്കുന്നതുമാണ് ഇരുവരുടെയും പ്രവൃത്തി. സിപിഎമ്മുമായി ബന്ധമുള്ളവരെ മാത്രം ആസൂത്രിതമായി നിയമിച്ച് കോർപറേഷനിൽ പാർട്ടി കേഡർ സൃഷ്‌ടിക്കുകയാണ് ആര്യ രാജേന്ദ്രനും ജി.ആർ അനിലും ചെയ്യുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നു.

കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ആയിരക്കണക്കിന് നിയമനങ്ങൾ ഇത്തരത്തിൽ കോർപറേഷനിൽ നടത്തിയിട്ടുണ്ട്. വിഷയത്തിൽ സംസ്ഥാന ഏജൻസിയുടെ അന്വേഷണം പര്യാപ്‌തമല്ല. കേരളത്തിലെ രാഷ്‌ട്രീയ ഉന്നതരുമായി ബന്ധമില്ലാത്ത നിഷ്പക്ഷ അന്വേഷണ ഏജൻസിയുടെ അന്വേഷണം ആവശ്യമാണ്. വിഷയത്തിൽ സിബിഐ അന്വേഷണമോ കീഴ്‌ക്കോടതി ജഡ്‌ജിയുടെ റാങ്കിൽ കുറയാത്ത സിറ്റിങ് ജഡ്‌ജിയെ കൊണ്ട് ജുഡീഷ്യൽ അന്വേഷണമോ നടത്തണമെന്നും പരാതി രജിസ്റ്റർ ചെയ്യാൻ വിജിലൻസ് ഡയറക്‌ടറേറ്റിന് നിർദേശം നൽകണമെന്നും ശ്രീകുമാർ ആവശ്യപ്പെടുന്നു.

ആര്യ രാജേന്ദ്രന്‍റേതെന്ന് ആരോപിക്കുന്ന കത്ത് പുറത്ത് വന്നതുമുതൽ മേയറുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്, ബിജെപി കൗൺസിലർമാരും പാർട്ടി പ്രവർത്തകരും കോർപറേഷൻ ഓഫിസിൽ പ്രതിഷേധിക്കുകയാണ്. എന്നാൽ താൻ കത്ത് എഴുതുകയോ ഒപ്പിടുകയോ ചെയ്‌തിട്ടില്ലെന്നും കത്ത് വ്യാജമായി നിർമിച്ചതാണെന്നുമാണ് ആര്യ രാജേന്ദ്രൻ പറയുന്നത്. കത്ത് രാഷ്‌ട്രീയ പ്രേരിതമാണെന്നും ആര്യ ആരോപിക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.