ETV Bharat / state

പണക്കിഴി വിവാദം: നഗരസഭാധ്യക്ഷയുടെ രാജിയാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി എൽഡിഎഫ് - തൃക്കാക്കര

കൗൺസിലർമാരെ മർദിച്ചെന്നാരോപിച്ച് യുഡിഎഫ് അംഗങ്ങള്‍ക്കെതിരെയും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും നടപടിയാവശ്യപ്പെട്ട് എൽഡിഎഫിന്‍റെ നേതൃത്വത്തിൽ നഗരസഭക്ക് മുന്നിൽ പ്രതിഷേധ ധർണ.

LDF protest against Thrikkakara Municipality Chairperson  LDF protest  LDF  Thrikkakara Municipality Chairperson  Thrikkakara Municipality conflict  Thrikkakara Municipality  പണക്കിഴി വിവാദം  ഓണക്കോടിക്കൊപ്പം പണം  നഗരസഭ അധ്യക്ഷയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി എൽഡിഎഫ്  എൽഡിഎഫ് പ്രതിഷേധം  തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സൺ  അജിത തങ്കപ്പന്‍റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് പ്രതിഷേധം  അജിത തങ്കപ്പന്‍റെ രാജി  അജിത തങ്കപ്പൻ  തൃക്കാക്കര  Thrikkakara
പണക്കിഴി വിവാദം: നഗരസഭ അധ്യക്ഷയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി എൽഡിഎഫ്
author img

By

Published : Sep 2, 2021, 4:38 PM IST

Updated : Sep 2, 2021, 5:29 PM IST

എറണാകുളം : തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സൺ അജിത തങ്കപ്പന്‍റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫിന്‍റെ പ്രതിഷേധം തുടരുന്നു. കൗൺസിലർമാരെ കഴിഞ്ഞ ദിവസം മർദിച്ചെന്നാരോപിച്ച് യുഡിഎഫ് അംഗങ്ങള്‍ക്കെതിരെയും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും നടപടിയാവശ്യപ്പെട്ട് ഇടതുമുന്നണി നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

പണക്കിഴിക്ക് പിന്നിൽ പി.ടി. തോമസെന്ന് ആരോപണം

തൃക്കാക്കരയിലെ പണക്കിഴിക്ക് പിന്നിൽ പി.ടി. തോമസ് എംഎല്‍എ ആണെന്ന് ധർണ ഉദ്ഘാടനം ചെയ്‌ത് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി.എം. ദിനേശ് മണി ആരോപിച്ചു. ഇത്തരത്തിൽ പണം സംഘടിപ്പിക്കാൻ ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകയായ അജിത തങ്കപ്പന് കഴിയില്ല. അതിന് കഴിവുള്ളയാൾ പി.ടി. തോമസാണ്. കള്ളപ്പണ കേസുമായി ആരോപണ വിധേയനായ വ്യക്തിയാണ് പി.ടിയെന്നും സി.എം. ദിനേശ് മണി ആരോപിച്ചു.

പണക്കിഴി വിവാദം: നഗരസഭ അധ്യക്ഷയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി എൽഡിഎഫ്

നഗരസഭാധ്യക്ഷയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കും

സെക്രട്ടറിയുടെ നിർദേശം മറികടന്ന് ചെയര്‍പേഴ്‌സൺ ഓഫിസിൽ പ്രവേശിച്ചതോടെയാണ് നഗരസഭയിൽ കഴിഞ്ഞ ദിവസം സംഘർഷമുണ്ടായത്. ചെയർപേഴസണെതിരെ പ്രതിപക്ഷം നടത്തിയ സമരത്തിനുനേരെ ഭരണപക്ഷ കൗൺസിലർമാർ അക്രമം അഴിച്ചുവിട്ടെന്നാണ് ഇടതുമുന്നണി ആരോപിക്കുന്നത്. ഇതിന് തൃക്കാക്കര എസ്.ഐ. ഉൾപ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ സഹായം നൽകിയെന്നുമാണ് ആക്ഷേപം.

ചെയര്‍പേഴ്‌സൺ അജിത തങ്കപ്പന്‍റെ രാജി ആവശ്യപ്പെട്ടുള്ള സമരം വരും ദിവസങ്ങളിൽ ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. ഇതിന്‍റെ ഭാഗമായി തിങ്കളാഴ്‌ച വാര്‍ഡ് അടിസ്ഥാനത്തില്‍ 100 കേന്ദ്രങ്ങളില്‍ എൽഡിഎഫ് ജനകീയ ധര്‍ണ നടത്തും. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്താണ് സമരം വാര്‍ഡ് തലങ്ങളില്‍ നടത്തുന്നതെന്ന് ഇടതുമുന്നണി നേതൃത്വം അറിയിച്ചു. പത്തിന് കരിദിനം ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Read more: തൃക്കാക്കര നഗരസഭയിലെ കൈയാങ്കളി: കൗൺസിലർമാർക്കെതിരെ കേസ്

ഓഗസ്റ്റ് 17ന് നഗരസഭ ചെയര്‍പേ‍ഴ്‌സണ്‍ അജിത തങ്കപ്പന്‍ കൗണ്‍സിലര്‍മാരെ തന്‍റെ ചേംബറിലേക്ക് വിളിപ്പിച്ച് വാര്‍ഡുകളില്‍ വിതരണം ചെയ്യാനായി 15 ഓണക്കോടി വീതം നല്‍കിയിരുന്നു. ഇതോടൊപ്പം നൽകിയ കവറിൽ പതിനായിരം രൂപയുമുണ്ടായിരുന്നു. ഇത് ചില അംഗങ്ങള്‍ തിരിച്ചുനല്‍കിയതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

നിലവിൽ പണക്കിഴി വിവാദത്തിൽ അന്വേഷണം നടത്താൻ ശിപാർശ ചെയ്തുള്ള റിപ്പോർട്ട് വിജിലൻസ് നൽകിയിട്ടുണ്ട്. ഇതിന് അനുമതി ലഭിച്ചാൽ തുടർനടപടികളുമായി മുന്നോട്ട് പോകാനാണ് വിജിലൻസ് തീരുമാനം.

Last Updated : Sep 2, 2021, 5:29 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.