ETV Bharat / state

മാതൃദിനത്തില്‍ അമ്മയായി സോണിയ - ins jalshwa ship

ഇന്ത്യൻ നേവി നടത്തിയ രക്ഷാപ്രവർത്തനമായ ഓപ്പറേഷൻ സമുദ്ര സേതുവിനെ തുടർന്ന് മാലിദ്വീപില്‍ നിന്നും കൊച്ചിയിലെത്തിയ തിരുവല്ല സ്വദേശി സോണിയ ആൺ കുഞ്ഞിന് ജന്മം നല്‍കി.

മാലിദ്വീപ് കപ്പല്‍ കൊച്ചിയില്‍  മാതൃദിനത്തില്‍ അമ്മയായി സോണിയ  ഓപ്പറേഷൻ സമുദ്ര സേതു  ഐഎൻഎസ് ജലശ്വ കപ്പല്‍  മാലിദ്വീപില്‍ നിന്ന് വന്ന നഴ്സ് മാതൃദിനത്തില്‍ അമ്മയായി  navy ship at kochi  operation samudra sethu  ins jalshwa ship  nurse delivered on mothers day
ആശ്വാസ തീരത്ത് മാതൃദിനത്തില്‍ അമ്മയായി സോണിയ
author img

By

Published : May 11, 2020, 7:49 AM IST

എറണാകുളം: മാലിദ്വീപില്‍ നിന്നും നേവിയുടെ കപ്പലില്‍ കൊച്ചിയിലെത്തിയ യുവതി ആൺകുഞ്ഞിന് ജന്മം നല്‍കി. തിരുവല്ല ഇരവിപേരൂർ സ്വദേശി സോണിയ ജേക്കബാണ് സിസേറിയനിലൂടെ കുഞ്ഞിന് ജന്മം നല്‍കിയത്. സ്വന്തം നാട്ടില്‍ തിരിച്ചെത്തി മാതൃ ദിനത്തിൽ അമ്മയാകാൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് സോണിയയും കുടുംബവും. മാലിയിൽ നഴ്‌സാണ് സോണിയ. പ്രസവത്തിനായി കേരളത്തിലേക്ക് മടങ്ങാനിരിക്കെയാണ് ലോക്ക് ഡൗണിൽ കുടുങ്ങിയത്. ഒമ്പതാം മാസത്തിൽ കേരളത്തിലേക്ക് മടങ്ങാനായത് ഇന്ത്യൻ നേവി നടത്തിയ രക്ഷാപ്രവർത്തനമായ ഓപ്പറേഷൻ സമുദ്ര സേതുവിനെ തുടർന്നാണ്.

ഐഎൻഎസ് ജലാശ്വ കപ്പലിൽ ഞായറാഴ്ച രാവിലെ കൊച്ചിയിലെത്തി തുറമുഖത്ത് ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് സോണിയക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. തുടർന്ന് തൊട്ടടുത്തുള്ള മട്ടാഞ്ചേരിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനു ശേഷം കളമശേരിയിൽ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വൈകിട്ട് 5.40നാണ് സിസേറിയൻ നടത്തിയത്. മുമ്പ് 6 തവണ അബോർഷൻ ആയിട്ടുള്ള സോണിയ്ക്ക് ആശ്വാസത്തിന്‍റെയും സന്തോഷത്തിന്‍റെയും ദിനമാണ് ഇത്തവണത്തെ മാതൃദിനം. സോണിയയുടെ ഭർത്താവ് ഷിജോ കേരളത്തിൽ നഴ്സാണ്. ഇരുവർക്കും എറണാകുളം ജില്ലാ കലക്ടർ എസ്. സുഹാസ് അഭിനന്ദനമറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.