ETV Bharat / state

കൊച്ചിയില്‍ ഇതര സംസ്ഥാനക്കാരിക്ക് വെട്ടേറ്റു; സുഹൃത്ത് ഒളിവില്‍; അന്വേഷണം - kerala news news live

കൊച്ചിയില്‍ ഇതര സംസ്ഥാനക്കാരിയെ നടുറോഡില്‍ വെട്ടി പരിക്കേല്‍പ്പിച്ച യുവാവ് ഓടി രക്ഷപ്പെട്ടു.

attack  Lady attack in Ernakulam  Ernakulam news updates  latest news in Ernakulam  ഇതര സംസ്ഥാനകാരിക്ക് വെട്ടേറ്റു  കൊച്ചിയില്‍ ഇതര സംസ്ഥാനകാരിക്ക് വെട്ടേറ്റു  കൊച്ചി  എറണാകുളം വാര്‍ത്തകള്‍  എറണാകുളം ജില്ല വാര്‍ത്തകള്‍  kerala news updates  kerala news news live  യുവാവ്
കൊച്ചിയില്‍ ഇതര സംസ്ഥാനക്കാരിക്ക് വെട്ടേറ്റു; സുഹൃത്ത് ഒളിവില്‍; അന്വേഷണം
author img

By

Published : Dec 3, 2022, 12:47 PM IST

Updated : Dec 3, 2022, 1:52 PM IST

എറണാകുളം: കൊച്ചിയില്‍ നടുറോഡില്‍ യുവതിയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച് സുഹൃത്ത്. പശ്ചിമ ബംഗാള്‍ സ്വദേശിയായ സന്ധ്യയെന്ന യുവതിക്കാണ് വെട്ടേറ്റത്. സുഹൃത്തായ ഉത്തരേന്ത്യന്‍ സ്വദേശി ഫാറൂഖ് ഓടി രക്ഷപ്പെട്ടു.

കൊച്ചിയില്‍ ഇതര സംസ്ഥാനക്കാരിക്ക് വെട്ടേറ്റു; സുഹൃത്ത് ഒളിവില്‍; അന്വേഷണം

കൈക്കും മുതുകിനും ഗുരുതരമായി പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. സന്ധ്യ മറ്റൊരു യുവതിക്കൊപ്പം കലൂർ ആസാദ് റോഡിലൂടെ നടന്ന് വരുമ്പോഴാണ് ആക്രമണമുണ്ടായത്.

എതിര്‍ ദിശയില്‍ ബൈക്കിലെത്തിയ പ്രതി യുവതിയുമായി വാക്ക് തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് കത്തിയെടുത്ത് വെട്ടുകയുമായിരുന്നു. കഴുത്തിന് വെട്ടാന്‍ ശ്രമിച്ചത് തടഞ്ഞതോടെയാണ് കൈക്കും മുതുകിനും പരിക്കേറ്റതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആക്രമണത്തിന്‍റെ യഥാര്‍ഥ കാരണം വ്യക്തമായിട്ടില്ല.

സംഭവത്തെ തുടര്‍ന്ന് യുവാവ് സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാള്‍ സന്ധ്യയുടെ മുൻ കാമുകനാണെന്നാണ് ലഭിക്കുന്ന സൂചന. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് സന്ധ്യ. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Last Updated : Dec 3, 2022, 1:52 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.