ETV Bharat / state

കോട്ടപ്പാടം നിവാസികൾക്ക് കുടിവെള്ളം കിട്ടാക്കനി - ernakulam

കൊവിഡ് പ്രതിസന്ധി നിലനിൽക്കെ വെള്ളം കിട്ടാതെ ദുരിതത്തിലായത് ഇരുനൂറോളം കുടുംബങ്ങൾ.

കോട്ടപ്പാടം നിവാസികൾക്ക് കുടിവെള്ളം കിട്ടാക്കനി  പ്രതിസന്ധി  ഇരുനൂറോളം കുടുംബങ്ങൾ  കുടിവെള്ളം കിട്ടാനില്ല  ernakulam  lack of water
കോട്ടപ്പാടം നിവാസികൾക്ക് കുടിവെള്ളം കിട്ടാക്കനി
author img

By

Published : Mar 30, 2020, 11:30 PM IST

എറണാകുളം: കോതമംഗലം നെല്ലിമറ്റം കോട്ടപ്പാടം പ്രദേശത്ത് കുടിവെള്ളം കിട്ടാനില്ല. പൊതു ടാപ്പിനു മുന്നിൽ അരി വറുത്ത് വീട്ടമ്മമാരുടെ പ്രതിഷേധം. കൊവിഡ് കാലത്ത് വെള്ളം കിട്ടാതെ ദുരിതത്തിലായത് ഇരുനൂറോളം കുടുംബങ്ങളാണ്. താരതമ്യേന ഉയർന്ന പ്രദേശമായ കോട്ടപാടത്ത് പമ്പ് ചെയ്‌ത് കിട്ടുന്ന പൈപ്പ് വെള്ളം മാത്രമാണ് ലഭിച്ചിരുന്നത്. നാട്ടുകാർ പഞ്ചായത്ത് അധികൃതരോട് പരാതി പറഞ്ഞ് മടുത്തു. വാട്ടർ അതോറിറ്റി അധികൃതർ ഫോൺ പോലും എടുക്കുന്നില്ലെന്ന് പരാതി. കുടിവെള്ളം വേണമെങ്കിൽ ഒരു കിലോമീറ്റർ അകലെ പോകേണ്ട അവസ്ഥ. കൊവിഡ് പ്രതിസന്ധി നിലനിൽക്കെ റോഡിലിറങ്ങാനും കഴിയില്ല.

കോട്ടപ്പാടം നിവാസികൾക്ക് കുടിവെള്ളം കിട്ടാക്കനി

ആളുകൾ കൂട്ടം കൂടരുതെന്ന സർക്കാർ നിർദ്ദേശം പാലിച്ച് കുടിവെള്ളം ലഭ്യമല്ലാത്ത പ്രദേശത്തെ നിരവധി കുടുംബങ്ങളെ പങ്കെടുപ്പിക്കാതെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. എത്രയും പെട്ടെന്ന് പ്രദേശത്ത് കുടിവെള്ളമെത്തിക്കാൻ അധികാരികൾ തയ്യാറാകണമെന്നാണ് ആവശ്യം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.