ETV Bharat / state

'സ്റ്റാലിനേക്കാള്‍ ശക്തന്‍ പിണറായി', എല്‍.ഡി.എഫ് വേദിയില്‍ നിറഞ്ഞ കൈയടി നേടി കെവി തോമസ്

author img

By

Published : May 12, 2022, 10:15 PM IST

Updated : May 12, 2022, 10:37 PM IST

കോൺഗ്രസുകാരനാണ് എന്ന് പറയുമ്പോൾ പിണറായി വിജയന്റെ വികസനത്തോടൊപ്പമെന്ന് പറയാൻ തനിക്ക് യാതൊരു മടിയുമില്ല. പി.ടി.തോമസിനെ സ്നേഹിക്കുന്നവർ പി.ടി. പറഞ്ഞ കാര്യങ്ങൾ വിസ്മരിച്ചോയെന്ന് കെ.വി.തോമസ് ചോദിച്ചു.

KV Thomas on Thrikkakara Election  KV Thomas on Left Front Convention  സ്റ്റാലിനേക്കാള്‍ ശക്തന്‍ പിണറായിയെന്ന് കെവി തോമസ്  ഇടതുമുന്നണി സ്ഥാനാർഥി ജോ ജോസഫിന് വോട്ടുചെയ്യണമെന്ന് കെ വി തോമസ്
നിറഞ്ഞ കയ്യടി നേടി കെവി തോമസ്; സ്റ്റാലിനേക്കാള്‍ ശക്തന്‍ പിണറായിയെന്നും അദ്ദേഹം

എറണാകുളം: ഒരു കോൺഗ്രസുകാരനായാണ് തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർഥി ജോ ജോസഫിന് വോട്ടുചെയ്യണമെന്ന് ആവശ്യപ്പെടുന്നതെന്ന് കെ.വി.തോമസ്. പാലാരിവട്ടത്ത് ഇടതുമുന്നണിയുടെ തെരെഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സ്റ്റാലിനേക്കാള്‍ ശക്തന്‍ പിണറായി', എല്‍.ഡി.എഫ് വേദിയില്‍ നിറഞ്ഞ കൈയടി നേടി കെവി തോമസ്

കോൺഗ്രസുകാരനാണ് എന്ന് പറയുമ്പോൾ പിണറായി വിജയന്റെ വികസനത്തോടൊപ്പമെന്ന് പറയാൻ തനിക്ക് യാതൊരു മടിയുമില്ല. പി.ടി.തോമസിനെ സ്നേഹിക്കുന്നവർ പി.ടി. പറഞ്ഞ കാര്യങ്ങൾ വിസ്മരിച്ചോയെന്ന് കെ.വി.തോമസ് ചോദിച്ചു. അച്ഛൻ മരിച്ചാൽ മകൻ, ഭാർത്താവ് മരിച്ചാൽ ഭാര്യ അവരാണോ അധികാരത്തിലേക്ക് കടന്ന് വരേണ്ടതെന്ന് പിടി.തോമസ് ചോദിച്ചിട്ടുണ്ട്.

പിണറായി വിജയന്‍റെ കാലത്ത് എന്ത് വികസനമാണ് നടന്നതെന്ന് ഉമ്മൻ ചാണ്ടി ചോദിക്കുകയാണ്. ഉമ്മൻ ചാണ്ടിക്ക് ഓർമകുറവുണ്ടെന്ന് തോന്നുന്നില്ല. പലാരിവട്ടത്ത് വരണം ഈ കാണുന്ന മേല്‍പാലം ജനങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയുന്ന തരത്തിൽ പുനരുദ്ധരിച്ചത് പിണറായി വിജയനാണ്. ഉമ്മൻ ചാണ്ടിയുടെ ഭരണത്തിന്റെ അവസാന കാലഘട്ടത്തിൽ വൈറ്റിലയിലും, കുണ്ടന്നൂരിലും കല്ലിട്ടെങ്കിലും ഒന്നും നടന്നില്ല.

എന്നാൽ പിണറായി വിജയനാണ് അതെല്ലാം മേല്‍പാലമാക്കിയത് കെ.റെയിൽ പിണറായി കൊണ്ടുവരികയാണെങ്കിൽ ഞങ്ങൾ എതിർക്കുമെന്ന സമീപനം ശരിയല്ല. വികസനത്തിൽ രാഷ്ട്രീയം കലർത്തരുത്. കേരളത്തിന്റെ വികസനത്തിന് വേണ്ടി സഹ പ്രവർത്തകർക്ക് എ.കെ. ആൻറണി ഉപദേശം നൽകണം.

കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ സമീപനം ഈ രാജ്യത്തിന്റെ മതമൈത്രിയെ തകർക്കുമെന്ന് കെ.വി.തോമസ് ചൂണ്ടികാണിച്ചു. ജനാധിപത്യ മതേതരത്വ കക്ഷികളെ ഒരുമിച്ച് നിർത്തി മുന്നോട്ട് പോകണമെന്ന ആശയത്തിന് പിന്തുണ നൽകുകയാണ്. കേരളത്തിന്റെ വികസനത്തിന് കെ.റെയിൽ മാത്രമല്ല എല്ലാവിധത്തിലുമുള്ള അതിവേഗ യാത്രാ സംവിധാനങ്ങൾ സംസ്ഥാനത്ത് ഉണ്ടാകണമെന്നാണ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.

വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമ്പോൾ സ്വാഭാവികമായും എതിർപ്പുണ്ടാകും. കൊച്ചി മെട്രോ നടപ്പിലാക്കിയത് നിരവധി പ്രതിസന്ധികളിലൂടെയാണ്. അത്തരം പ്രതിസന്ധികളെ നേരിട്ട് സംസ്ഥാനത്തെ മുന്നോട്ട് നയിക്കാൻ പിണറായി വിജയനെ പോലുള്ള കരുത്തുള്ള ജനനായകർക്ക് മാത്രമേ കഴിയുകയുള്ളൂ. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനേക്കാള്‍ ഇന്ത്യയെ നയിക്കാൻ കഴിവുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പറഞ്ഞാൽ അത് തെറ്റാണെന്ന് തനിക്ക് പറയാൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.

ഗെയിൽ പദ്ധതി യാഥാർഥ്യമാക്കിയ പിണറായി വിജയനെ കുറ്റം പറയണോയെന്നും കെ.വി.തോമസ് ചോദിച്ചു. ഇടതുമുന്നണി തെരെഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷനിലെത്തിയ കെ.വി.തോമസിന് വൻ സ്വീകരണമാണ് പ്രവർത്തകരും നേതാക്കളും ചേർന്ന് നൽകിയത്.

കെ.വി.തോമസിന്റെ ഒരോ വാക്കുകളും നിറഞ്ഞ കയ്യടിയോടെയായിരുന്നു സദസ് സ്വീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും, ജോസ് കെ.മാണിക്കും പിന്നാലെ പ്രസംഗിച്ച കെ.വി തോമസ് ഇടതു മുന്നണിയുടെ താര പ്രചാരകനായാണ് മടങ്ങിയത്.

Also Read: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കെ വി തോമസ് ; അടിയന്തര നടപടിക്കൊരുങ്ങി കോണ്‍ഗ്രസ്

Last Updated : May 12, 2022, 10:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.