എറണാകുളം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി. തോമസ്. സിപിഎം വേദിയില്‍ പങ്കെടുക്കുന്ന ആദ്യ നേതാവല്ല താനെന്നും ഹെക്കമാൻഡിന്‍റെ ശക്തമായ എതിര്‍പ്പ് ലംഘിച്ചാണ് താന്‍ സെമിനാറില്‍ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ വർഗീയ രാഷ്ട്രീയത്തെ ഒറ്റപ്പെടുത്താൻ ദേശീയ തലത്തിൽ മതേതര ശക്തികൾ ഒരുമിച്ച് നിൽക്കേണ്ട സാഹചര്യമാണുള്ളത്.
സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്ന് എടുക്കുന്ന നിലപാടുമായി കേന്ദ്ര ഗവൺമെന്‍റ് മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്ന സെമിനാറിൽ പങ്കെടുത്ത് തന്‍റെ അഭിപ്രായങ്ങൾ വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെമിനാറിൽ പങ്കെടുത്താൽ കോൺഗ്രസിൽ നിന്ന് പുറത്താക്കുമെന്ന കെ.പി.സി.സി പ്രസിഡന്‍റിന്‍റെ പ്രസ്താവനയെ അദ്ദേഹം തള്ളിരുന്നു.
എ.ഐ.സി.സി മെമ്പറായ തനിക്കെതിരെ നടപടിയെടുക്കാൻ കേന്ദ്രനേതൃത്വത്തിനെ കഴിയുകയുള്ളൂവെന്നും കെ.വി.തോമസ് വ്യക്തമാക്കി. അതേസമയം കെ.വി.തോമസിന്റെ നിലപാടിനെ സ്വാഗതം ചെയ്യുകയാണ് സി.പി.എം. സെമിനാറിൽ പങ്കെടുത്തതിന്റെ പേരിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കിയാൽ കെ.വി.തോമസ് വഴിയാധാരമാകില്ലെന്ന് കോടിയേരി ബാലകൃഷ്‌ണനും വ്യക്തമാക്കിയിരുന്നു.
സെമിനാറിൽ പങ്കെടുത്തതിന് ശേഷം പാർടിയിൽ നിന്ന് പുറത്താക്കുന്നത് ഉൾപ്പടെയുള്ള അച്ചടക്ക നടപടികളിലേക്ക് കടക്കാനാണ് കെ.പി.സി.സി യുടെ തീരുമാനം. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കെ.വി തോമസിന്‍റെ സാന്നിധ്യം ഏറെ നിര്‍ണായകമാകും.
also read: യുഡിഎഫ് യോഗം ഇന്ന്: കെ.വി തോമസിന്‍റെ പാര്‍ട്ടി കോണ്‍ഗ്രസ് പങ്കാളിത്തം ചര്‍ച്ചയാവും