ETV Bharat / state

കോതമംഗലം പള്ളിയിൽ 'കൂട്ടിക്കൂട്ടം'; വിശ്വാസ പ്രഖ്യാപനവുമായി കുരുന്നുകൾ - kothamangalam church issue

കോതമംഗലം മാർത്തോമൻ ചെറിയപള്ളിയിൽ ഒക്ടോബര്‍ 27നാണ് കുട്ടിക്കൂട്ടം നടക്കുക

കുരുന്നുകൾ
author img

By

Published : Oct 25, 2019, 1:24 PM IST

Updated : Oct 25, 2019, 4:57 PM IST

എറണാകുളം: യാക്കോബായ സഭക്കെതിരെ ഓർത്തഡോക്സ് സഭ നടത്തുന്ന പീഡനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ‘കൂട്ടികൂട്ടം’ പ്രാർത്ഥന കൂട്ടായ്മ. ഒക്ടോബർ 27ന് കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ സൺ‌ഡേ സ്കൂൾ കുട്ടികളാണ് ‘കൂട്ടികൂട്ടം’ പ്രാർഥന കൂട്ടായ്മ നടത്തുന്നത്. രണ്ടാം കൂനൻ കുരിശു സത്യ വിശ്വാസ പ്രഖ്യാപനത്തിന് ശേഷം കോതമംഗലത്ത് സംഘടിപ്പിക്കുന്ന ‘കൂട്ടികൂട്ടം’ മറ്റൊരു ചരിത്ര സംഭവമാകുമെന്ന് സൺ‌ഡേ സ്കൂൾ കുട്ടികൾ പറഞ്ഞു. യാക്കോബായ സഭ അഭിമുഖീകരിക്കുന്ന വേദനയിൽ എല്ലാ വിഭാഗം ആളുകളുടെയും സഹകരണം കുട്ടികൾ അഭ്യർഥിച്ചു.

വിശ്വാസ പ്രഖ്യാപനവുമായി കുരുന്നുകൾ

പള്ളി കയ്യേറുന്നതും മൃതദേഹത്തെ അപമാനിക്കുന്നതും ക്രിസ്തു ശിഷ്യർക്ക് ചേർന്നതല്ല എന്ന് കൽപിക്കണമെന്ന് ഓർത്തഡോക്സ് കത്തോലിക്ക ബാവയോട് കുട്ടികൾ അപേക്ഷിച്ചു. അതോടെ ഓർത്തഡോക്സ് - യാക്കോബായ പ്രശ്നങ്ങൾ തീരുമെന്നും കുട്ടികൾ പറഞ്ഞു. മലങ്കരയുടെ എഴുനൂറിൽപരം സൺ‌ഡേ സ്കൂളിൽ നിന്ന് 25,000 കുട്ടികൾ പരിപാടിയിൽ പങ്കെടുക്കും.

Intro:Body:കോതമംഗലം പള്ളിയിൽ ‘കൂട്ടിക്കൂട്ടം ” ഞായറാഴ്ച; വിശ്വാസപ്രഖ്യാപനവുമായി കുരുന്നുകൾ.

കോതമംഗലം: യാക്കോബായ സഭക്കെതിരെ ഓർത്തഡോക്സ് സഭ നടത്തുന്ന പീഡനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഒക്ടോബർ 27 ഞായറാഴ്ച കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ വെച്ച് സൺ‌ഡേ സ്കൂൾ കുട്ടികളുടെ ‘കൂട്ടികൂട്ടം’ പ്രാർത്ഥന കൂട്ടായ്മ നടത്തപ്പെടുന്നത്. രണ്ടാം കൂനൻ കുരിശു സത്യ വിശ്വാസ പ്രഖ്യാപനത്തിനു ശേഷം കോതമംഗലത്ത് സംഘടിപ്പിക്കുന്ന ‘കൂട്ടികൂട്ടം’ മറ്റൊരു ചരിത്ര സംഭവമാകുമെന്ന് കോതമംഗലം മാർത്തോമൻ ചെറിയപള്ളിയിൽ വച്ച്‌ സൺ‌ഡേ സ്കൂൾ കുട്ടികൾ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
യാക്കോബായ സഭ അഭീമുഖിരിക്കുന്ന വേദനയിൽ എല്ലാ വിഭാഗം ആളുകളുടെയും സഹകരണം കുട്ടികൾ അഭ്യർത്ഥിച്ചു.
“ഇത് വിശ്വാസം നിലനിർത്തുവാൻ വേണ്ടിയുള്ള സഹനമാണ് .ഞങ്ങളുടെ സ്വത്ത് സത്യവിശ്വസമാണ്. പത്രോസ് ശ്ലീഹയിലൂടെ തലമുറകൾ കൈമാറി ഞങ്ങൾക്ക് കിട്ടിയിട്ടുള്ള സത്യവിശ്വാസം നിലനിർത്താൻ ഞങ്ങൾ പ്രതിജ്ഞ ബദ്ധരാണ്.
ഇന്ന് നാട്ടിൽ നടക്കുന്നത് നിർബ്ബന്ധിത മതപരിവർത്തനമാണ്. ഞങ്ങളുടെ അപ്പച്ചൻമാർ പണിത പള്ളികളിൽ കയറണമെങ്കിൽ ഞങ്ങളുടെ വിശ്വാസം അനുവദിക്കാത്ത ഭരണഘടന അംഗീകരിക്കണമെന്നാണ് ഭരണകൂടം പറയുന്നത്. ഇത് ഞങ്ങളുടെ വിശ്വാസിക്കാനുള്ള മൗലിക അവകാശ ഘംഘനമാണ്.
സംസ്ക്കാരിക നായകർ യക്കോബായ സഭയുടെ വേദനയിൽ ഞങ്ങളുടെ നാവാകണം. ഒരു അധ്വാനവും നൽകാത്തവർ മാഫിയ സംഘങ്ങളെ പോലെ പള്ളിയും സെമിത്തേരിയും, സ്ഥാപനങ്ങളും പിടിച്ചെടുക്കുന്നു. യാക്കോബാക്കാരൻ മരിച്ചാലും ശവശരീരം അടക്കം ചെയ്യുവാൻ പോലും ക്രൂരത കാട്ടുന്നു.
ഇതര കൈസ്തവ സഭയുടെ നേതാക്കൾ കിസ്തുവിന് നിരക്കാത്ത പ്രവർത്തിയിൽ നിന്ന് ഓർത്തഡോക്സ് സഭ പിൻമാറി മാനസാന്തരത്തിന്റെ അനുഭവത്തിൽ വരുവാൻ അപേക്ഷിക്കണം.” ഓർത്തഡോക്സ് കാതോലിക്ക ബാവയോട് കുട്ടികൾ ഒരു അപേക്ഷയും നടത്തുകയുണ്ടായി; പള്ളി കൈയേറുന്നതും മൃതദേഹത്തെ അപമാനിക്കുന്നതും, ക്രിസ്തു ശിഷ്യർക്ക് ചേർന്നതല്ല എന്ന് കല്പ്പിക്കണം. അതോടെ ഓർത്തഡോക്സ്- യാക്കോബയ പ്രശ്നങ്ങൾ എല്ലാം തീരും.മലങ്കരയുടെ 700 ൽ പരം സൺ‌ഡേ സ്കൂളിൽ നിന്നുമായി 25000 ൽ അധികം കുട്ടികൾ പരിപാടിയിൽ പങ്കെടുക്കും. കുട്ടികളുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളാണ് ഇതിനായി പ്രവർത്തിച്ചു വരുന്നത്. വാർത്ത സമ്മേളനത്തിൽ വിവിധ സൺ‌ഡേ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ആയ അലീന ബാബു, സാറ എൽദോസ്, ഐറിൻ എലീന എൽദോസ്, ആൻ മറിയ ജോസ്, എൽവിൻ വിൻസെന്റ്, സോബിൻ എൽദോ, ജോഷ ജോർജ് എൽദോ, ജേക്കബ് ബിജു, മെറിൻ പി.എൽദോ, ഇസ എബി, നേഹ ബിജു, ജോർജ് എൽദോ, എൽദോ ബൈജു, ബേസിൽ ജോസ് എന്നിവർ പങ്കെടുത്തു.

ബൈറ്റ് - 1 - അലീന (സൺഡേസ്കൂൾ വിദ്യാർത്ഥിനി )

ബൈറ്റ് - 2 - ആൻമരിയ (സൺഡേസ്കൂൾ വിദ്യാർത്ഥിനി )
Conclusion:kothamangalam
Last Updated : Oct 25, 2019, 4:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.