ETV Bharat / state

കാട്ടാനക്കൂട്ടങ്ങളുടെ വിഹാര കേന്ദ്രമായി കുട്ടമ്പുഴ

കോതമംഗലത്തിന് സമീപം സത്രപ്പടിയിലെ പുഴയോരത്ത് പത്ത് കരിവീരന്മാരാണ് തമ്പടിക്കുന്നത്.

ernakulam latest news  tourism in ernakulam  കാട്ടാനക്കൂട്ടങ്ങളുടെ വിഹാര കേന്ദ്രമായി കുട്ടമ്പുഴ  kuttambuzha becomes hub for wild animals  എറണാകുളം ലേറ്റസ്റ്റ് ന്യൂസ്
കാട്ടാനക്കൂട്ടങ്ങളുടെ വിഹാര കേന്ദ്രമായി കുട്ടമ്പുഴ
author img

By

Published : Nov 30, 2019, 2:21 AM IST

Updated : Nov 30, 2019, 4:40 AM IST

എറണാകുളം: കുട്ടമ്പുഴയാറില്‍ കാട്ടാനക്കൂട്ടത്തിന്‍റെ നീരാട്ട്. കോതമംഗലത്തിന് സമീപം സത്രപ്പടിയിലെ പുഴയോരത്താണ് പത്ത് കരിവീരന്മാര്‍ കുളിക്കാനെത്തുന്നത്. കുളി കഴിഞ്ഞ് കാട് കയറാൻ മണിക്കൂറുകള്‍ വേണമെന്ന് മാത്രം.ഇതോടെ സത്രപ്പടി ഭാഗം കാട്ടാനക്കൂട്ടങ്ങളുടെ സ്ഥിരം വിഹാര കേന്ദ്രമായ മാങ്കുളം ഫോറസ്റ്റ് ഡിവിഷനിലെ ആനക്കുളത്തിന്‍റെ തനിപ്പകർപ്പായി മാറി. പകല്‍ സമയത്താണ് ആനകളുടെ നീരാട്ട്.

കുട്ടമ്പുഴയിൽ ടൂറിസം വികസനം നടപ്പാക്കണമെന്നാവശ്യം ഉയരാൻ തുടങ്ങിയിട്ട് നാളുകളായി. പ്രകൃതിയൊരുക്കുന്ന ഈ കൗതുക കാഴ്ചകള്‍ കാണാൻ പറ്റിയ ഇടമായി മാറിയിരിക്കുകയാണ് കുട്ടമ്പുഴ . സ്ഥിരമായി കാട്ടാനക്കൂട്ടം ഇവിടെ തമ്പടിക്കുന്നതിനാല്‍ സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമായി പ്രദേശം മാറുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

കാട്ടാനക്കൂട്ടങ്ങളുടെ വിഹാര കേന്ദ്രമായി കുട്ടമ്പുഴ

ചൂട് വർദ്ധിച്ചാൽ ആനകൾ കാടു വിട്ട് പുഴയോരങ്ങളിൽ തമ്പടിക്കുന്നത് സാധാരണമാണെങ്കിലും ദിവസേന എത്തുന്നത് പതിവല്ല. പകൽ സമയം മുഴുവനും ഇവിടെ തമ്പടിച്ച് സന്ധ്യ മയങ്ങുമ്പോഴാണ് ആനകൾ കാടു കയറുന്നത് . ആനക്കുളത്തിന് സമാനമായി ആനകളെ ആകർഷിക്കുന്നതെന്തോ ഇവിടെയുണ്ടെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത് . കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ മനോഹര ദൃശ്യം ആസ്വദിക്കാനായി നിരവധി പേരാണ് ഇവിടെയെത്തുന്നത്.

Intro:Body:special news

കോതമംഗലം - കുട്ടമ്പുഴയാറിനെ സൗന്ദര്യവതിയാക്കി കാട്ടാനക്കൂട്ടത്തിന്റെ നീരാട്ട്; കോതമംഗലത്തിന് സമീപം സത്രപ്പടിയിലെ പുഴത്തീരത്ത് പത്തോളം കരിവീരന്മാർ ആണ് കുളിയും തേവാരവും ആയി മണിക്കൂറോളം തമ്പടിച്ചത്.

കാട്ടാനക്കൂട്ടങ്ങളുടെ സ്ഥിരം വിഹാര കേന്ദ്രമായ മാങ്കുളം ഫോറസ്റ്റ് ഡിവിഷനിലെ ആനക്കുളത്തിന്റെ തനിപ്പകർപ്പ് ആയി മാറുകയാണ് പൂയംകുട്ടിയാറിന്റെ സത്രപ്പടി ഭാഗം. സമീപകാലത്തായി പകൽ സമയങ്ങളിൽ കാട്ടാനകൾ ഈ ഭാഗത്ത് സ്ഥിരമായി തമ്പടിക്കുകയാണ്.

കുട്ടമ്പുഴയിൽ ടൂറിസം വികസനം നടപ്പാക്കണമെന്ന് മുറവിളി ഉയർന്നു തുടങ്ങിയിട്ട് നാളുകളായി. പ്രകൃതിയൊരുക്കിയ കാനന ഭംഗി ആവോളം നുകരാനും അപകടരഹിതമായി കാട്ടാനക്കൂട്ടത്തെ വീക്ഷിക്കാനും സംസ്ഥാനത്തെ ഏറ്റവും പറ്റിയ ഇടമായി മാറിയിരിക്കുകയാണ് കുട്ടമ്പുഴ . സ്ഥിരമായി കാട്ടാനക്കൂട്ടം ഇവിടെ തമ്പടിക്കുന്നതോടെ വിനോദസഞ്ചാരികളുടെ ഇഷ്ട യിടമായി ഈ പ്രദേശം മാറുമെന്നാണ് വിനോദസഞ്ചാരികൾ പറയുന്നത്.

ബൈറ്റ് - ഷീല (ടൂറിസ്റ്റ് )

ചൂട് വർദ്ധിച്ചാൽ ആനകൾ കാടു വിട്ട് പുഴ തീരങ്ങളിൽ തമ്പടിക്കുന്നത് സാധാരണമാണെങ്കിലും ദിവസേന എത്തുന്നത് പതിവല്ല. മാത്രമല്ല പകൽ സമയം മുഴുവനും ഇവിടെ തമ്പടിച്ച് സന്ധ്യ മയങ്ങുമ്പോഴാണ് ആനകൾ കാടു കയറുന്നത് . ആനക്കുളത്തിന് സമാനമായി ആനകളെ ആകർഷിക്കുന്ന എന്തോ ഒന്ന് ഇവിടെ ഉണ്ടെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത് .

ബൈറ്റ് - ഷാജി (സെക്ഷൻ ഫോറസ്റ്റ് ഓഫീസർ തട്ടേക്കാട്)

രാവിലെ മുതൽ കുട്ടികളുമായി പുഴയിൽ ഇറങ്ങിയ ആനകൾ സന്ധ്യയോടെ വനത്തിലേക്ക് മടങ്ങി. ഇതുവഴി വന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ നിർത്തി സുന്ദരമായ കാഴ്ചകൾ ആസ്വദിച്ചാണ് യാത്ര തുടർന്നത്.Conclusion:kothamangalam
Last Updated : Nov 30, 2019, 4:40 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.