എറണാകുളം: കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിനെതിരെ കെ.റ്റി.യു.സി (എം). കൊവിഡിന്‍റെ മറവിൽ നിയന്ത്രണമില്ലാതെ സ്വകാര്യവൽക്കരണം നടത്തുന്ന കേന്ദ്ര സർക്കാരിന്‍റെ നയങ്ങൾ നാടിനും തൊഴിലാളികൾക്കും അപത്താണെന്ന് പാർട്ടി ജില്ലാ പ്രസിഡന്‍റ് ഷിബു തെക്കുംപുറം മുന്നറിയിപ്പു നൽകി. കെ.റ്റി.യു.സി (എം)ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര ഗവൺമെന്‍റിന്‍റെ കെടുകാര്യസ്ഥതയും ധൂർത്തും രാജ്യത്തെ സാമ്പത്തിക വ്യവസ്ഥത തകർത്തു എന്ന് ഷിബു തെക്കും പുറം ആരോപിച്ചു. കെ.റ്റി.യു.സി (എം)ജില്ലാ പ്രസിഡന്‍റ് സണ്ണി ജോസഫിന്‍റെ നേതൃത്വത്തിൽ ഉന്ത് വണ്ടിയിൽ എൽ.ഐ.സി, ബി.പി.സി എൽ ഉൾപ്പെടെയുള്ള കമ്പനികളുടെ ഡമ്മികൾ പ്രദർശിപ്പിച്ചുകൊണ്ടാണ് ധർണ നടത്തിയത് മണി, ചെറിയൻ, ലിന്നച്ചൻ, അജിത്ത്, സോണി ജോബ്, വർഗീസ്, ജോഷ്വാ തായങ്കേരി, സുജ ലോനപ്പൻ, ജോസ് വാഴത്തറ റോഷൻ ചാക്കപ്പൻ എന്നിവർ പങ്കെടുത്തു.