എറണാകുളം: കേരള സാങ്കേതിക സർവകലാശാലയിൽ (കെടിയു) താത്‌കാലിക വിസിയായി ഡോ. സിസ തോമസിനെ നിയമിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്‌ത് സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഗവർണർ നടത്തിയ നിയമനം സർവകലാശാല നിയമത്തിന് വിരുദ്ധമാണ്. നിമനം റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് സർക്കാരിന്‍റെ ഹർജി.
ഹർജിയിൽ ഉത്തരവ് ഉണ്ടാകുന്നത് വരെ കേരളത്തിലെ ഏതെങ്കിലും വിസിമാർക്ക് പകരം ചുമതല നൽകാൻ അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ ശിപാർശ പ്രകാരമാണ് വിസി ചുമതലയിലേയ്ക്ക് ആളെ നിശ്ചയിക്കേണ്ടത്. സർക്കാർ ശിപാർശ കൂടാതെ സിസ തോമസിനെ ഗവർണർ സ്വന്തം താൽപ്പര്യപ്രകാരം നിയമിച്ചത് സർവകലാശാല നിയമത്തിന് വിരുദ്ധമാണെന്നാണ് ഹർജിയിലെ വാദം.
Read More: 'കേരള സർവകലാശാല വിസിയെ ഉടന്‍ നിയമിക്കണം'; ഹൈക്കോടതിയെ സമീപിച്ച് സെനറ്റ് അംഗം
കേരള സർവകലാശാലയിൽ വിസി നിയമനം നടത്താൻ സെർച്ച് കമ്മിറ്റിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സെനറ്റംഗം സമർപ്പിച്ച ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നും. ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബഞ്ചാണ് ഇരു ഹർജികളും പരിഗണിക്കുന്നത്.