മക്കൾ രാഷ്ട്രീയത്തിനെതിരെ രൂക്ഷ വിമർശനവുമായി എറണാകുളം കെ.എസ്.യു ജില്ലാ സമ്മേളനത്തില്‍ പ്രമേയം. എ കെ ആന്‍റണിയും പുത്രവാത്സല്യത്താല്‍ അന്ധനായെന്നാണ് മകന്‍ അനില്‍ ആന്റണിയുടെ പുതിയ നിയമനത്തെ പ്രതിപാദിച്ച് വിമര്‍ശിച്ചിരിക്കുന്നത്.
പാരമ്പര്യമായി കിട്ടിയ സ്വത്ത് തലമുറകളായി ഉപയോഗിക്കുന്നത് പോലെയാണ് കോൺഗ്രസിലെ ചില കാരണവന്‍മാര്‍ മണ്ഡലങ്ങള്‍ കയ്യടക്കിവെച്ചിരിക്കുന്നതെന്നും പ്രമേയത്തിൽ വിമർശനം. ഗാന്ധി കുടുംബം തങ്ങളുടെ കുടുംബാഗംങ്ങളുടെ ജീവൻ പോലും രാജ്യത്തിന് വേണ്ടി സമർപ്പിച്ച ത്യാഗത്തിന്‍റെ പ്രതീകമാണ് .അവരുട പിന്തുടർച്ചയിൽ ഞങ്ങൾ അഭിമാനിക്കുന്നു. പക്ഷേ ഈ പ്രസ്ഥാനത്തിന് വേണ്ടി കല്ലുകൊണ്ടു പോലും കാൽ മുറിയാത്ത ചില അഭിനവ പല്‍വാല്‍ദേവന്‍മാരുടെ പട്ടാഭിഷികങ്ങള്‍ സാധാരണപ്രവര്‍ത്തകര്‍ക്കിടയില്‍ നെഞ്ചിടിപ്പുണ്ടാക്കുന്നു. തലമുറമാറ്റം പ്രസംഗത്തില്‍ പോര പ്രവര്‍ത്തിയിലും വേണം. പരിസ്ഥിതി രാഷ്ട്രീയത്തില്‍ പി.ടി.തോമസായിരുന്നു ശരിയെന്നും പ്രമേയത്തിൽ പറയുന്നു.