ETV Bharat / state

ശമ്പളം ഗഡുക്കളായി നല്‍കാനുള്ള ഉത്തരവ് ജീവനക്കാരുടെ അവകാശത്തെ ബാധിക്കില്ല; കെഎസ്‌ആര്‍ടിസി ഹൈക്കോടതിയില്‍ - കെഎസ്‌ആര്‍ടിസി ശമ്പള പ്രതിസന്ധി

ജീവനക്കാരുടെ ശമ്പളം ഗഡുക്കളായി നല്‍കാനുള്ള കെഎസ്‌ആര്‍ടിസി എംഡിയുടെ ഉത്തരവില്‍ ഹൈക്കോടതി നേരത്തെ വിശദീകരണം തേടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നല്‍കിയ സത്യവാങ്‌മൂലത്തിലാണ് ഉത്തരവ് തൊഴിലാളികളുടെ അവകാശത്തെ ബാധിക്കില്ലെന്ന് കെഎസ്‌ആര്‍ടിസി വ്യക്തമാക്കിയത്

employee s salary on installment basis  KSRTC employee s salary  KSRTC  KSRTC MD  HC  High Court  KSRTC employee  Salary crisis in KSRTC  കെഎസ്‌ആര്‍ടിസി ഹൈക്കോടതിയില്‍  കെഎസ്‌ആര്‍ടിസി  കെഎസ്‌ആര്‍ടിസി എംഡി  ഹൈക്കോടതി  കെഎസ്‌ആര്‍ടിസിയില്‍ ശമ്പളം ഗഡുക്കളായി  കെഎസ്‌ആര്‍ടിസി ശമ്പള പ്രതിസന്ധി
കെഎസ്‌ആര്‍ടിസി ഹൈക്കോടതിയില്‍
author img

By

Published : Mar 1, 2023, 1:58 PM IST

എറണാകുളം: ജീവനക്കാർക്ക് ഗഡുക്കളായി ശമ്പളം വിതരണം ചെയ്യാനുള്ള മാനേജ്മെന്‍റിന്‍റെ പുതിയ ഉത്തരവ് തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കില്ലെന്ന് കെഎസ്ആർടിസി ഹൈക്കോടതിയിൽ. ജീവനക്കാർക്ക് ഗഡുക്കളായി ശമ്പളം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സിഎംഡി ഇറക്കിയ പുതിയ ഉത്തരവിൽ ഹൈക്കോടതി കെഎസ്ആർടിസിയോട് നേരത്തെ വിശദീകരണം തേടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നൽകിയ സത്യവാങ്മൂലത്തിലാണ് മാനേജ്മെന്‍റിന്‍റെ പുതിയ ഉത്തരവ് തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കില്ലെന്ന് കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചത്.

കൂടാതെ, സുഗമമായ പ്രവർത്തനത്തിനു വേണ്ടി ചെയ്‌ത ക്രമീകരണം മാത്രമാണ് ഗഡുക്കളായി ശമ്പളം വിതരണം ചെയ്യാനുള്ള തീരുമാനം. ജീവനക്കാർക്ക് ശമ്പളം നിഷേധിച്ചിട്ടില്ല. ശമ്പളം വൈകി നൽകുന്നതിനു പകരം രണ്ട് ഗഡുക്കളായി വിതരണം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എല്ലാ മാസവും ആദ്യ ആഴ്‌ചയിൽ ശമ്പളം വിതരണം ചെയ്യണമെന്ന തൊഴിലാളികളുടെ ആവശ്യം കണക്കിലെടുത്താണ് നടപടി എന്നും കെഎസ്‌ആര്‍ടിസി കോടതിയെ അറിയിച്ചിട്ടുണ്ട്.

തൊഴിലാളി യൂണിയനുകൾ, സർക്കാർ എന്നിവരുമായി നടത്തിയ ചർച്ചയുടെ ഭാഗമായാണ് പുതിയ തീരുമാനം എടുത്തതെന്നും ആവശ്യമെങ്കിൽ ഉത്തരവിൽ ഭേദഗതി വരുത്താമെന്നും കെഎസ്‌ആര്‍ടിസി കോടതിയിൽ വ്യക്തമാക്കി. ജീവനക്കാരുടെ ബാങ്ക് ലോൺ തിരിച്ചടവ് തുടങ്ങിയ കാര്യങ്ങൾ കൂടി കണക്കിലെടുത്താണ് ഗഡുക്കളായി ശമ്പളം നൽകാൻ തീരുമാനിച്ചതെന്നും കെഎസ്ആർടിസി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കെഎസ്‌ആര്‍ടിസിയുടെ അക്കൗണ്ടുകളിലെ പണം ഉപയോഗിച്ചും ഓവർഡ്രാഫ്റ്റ് സൗകര്യം പ്രയോജനപ്പെടുത്തിയും എല്ലാ മാസവും അഞ്ചാം തീയതി ആദ്യ ഗഡുവും സർക്കാർ സഹായം കിട്ടുന്ന മുറയ്ക്ക് ബാക്കിയും നൽകാനായിരുന്നു മാനേജ്മെന്‍റ് നീക്കം.

അതേസമയം ശമ്പളം ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് കെഎസ്‌ആര്‍ടിസി ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി തിങ്കളാഴ്‌ച പരിഗണിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.