ETV Bharat / state

കെ.പി.എ.സി ലളിത ആശുപത്രിയിൽ, ആരോഗ്യ നില മെച്ചമെന്ന് അധികൃതർ - കേരള സംഗീത നാടക അക്കാദമി ചെയർപേഴ്‌സൺ കെ.പി.എ.സി. ലളിത

മലയാളത്തിന്‍റെ പ്രിയനടി കെ.പി.എ.സി. ലളിതയെ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവില്‍ വിദഗ്‌ധ ഡോക്‌ടര്‍മാരുടെ നിരീക്ഷണത്തിലാണ്.

Malayalam actress Lalitha hospitalised  KPAC Lalitha  kpac lalitha hospitalised  kpac lalitha in icu  kpac lalitha recovered  കെ.പി.എ.സി. ലളിത ആശുപത്രിയിൽ  നടി കെ.പി.എ.സി. ലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു  കേരള സംഗീത നാടക അക്കാദമി ചെയർപേഴ്‌സൺ കെ.പി.എ.സി. ലളിത  അസുഖബാധിതയായി കെ.പി.എ.സി. ലളിത
കെ.പി.എ.സി ലളിത ആശുപത്രിയിൽ, ആരോഗ്യ നില മെച്ചമെന്ന് അധികൃതർ
author img

By

Published : Nov 8, 2021, 10:47 PM IST

Updated : Nov 8, 2021, 11:05 PM IST

കൊച്ചി: നടി കെ.പി.എ.സി ലളിതയെ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ്‌ പ്രവേശിപ്പിച്ചത്‌. ഇപ്പോള്‍ സൂക്ഷ്‌മ നിരീക്ഷണത്തിലാണ്.

കേരള സംഗീത നാടക അക്കാദമി ചെയർപേഴ്‌സൺ കൂടിയായ നടി ഏതാനും ആഴ്‌ചകളായി അസുഖബാധിതയായി തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുറച്ചു നാളുകളായി നടി അസുഖ ബാധിതയായിരുന്നെന്ന്‌ 'അമ്മ' സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

ALSO READ: ആവശ്യങ്ങള്‍ അംഗീകരിച്ച്‌ സർവകലാശാല, നിരാഹാര സമരം അവസാനിപ്പിച്ച്‌ ദീപ പി മോഹനൻ

ഇന്ന് ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്‌. പ്രമേഹവും കരളിന്‌ രോഗവുമുണ്ട്. പൂനെയിലുള്ള മകൾ ഇപ്പോൾ ഒപ്പമുണ്ടെന്നും ഇടവേള ബാബു പറഞ്ഞു.

അന്തരിച്ച കേരളത്തിലെ ഏറ്റവും ജനപ്രിയ സംവിധായകരിലൊരാളായ ഭരതന്‍റെ ഭാര്യയാണ് ലളിത. 1978-ൽ ആരംഭിച്ച അഭിനയ ജീവിതത്തിൽ ഇതുവരെ 550-ലധികം സിനിമകളിൽ അഭിനയിച്ച ലളിത, നാല് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ കൂടാതെ രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും നേടിയിട്ടുണ്ട്. മകൻ സിദ്ധാർഥ് നടനും സംവിധായകനുമാണ്.

Last Updated : Nov 8, 2021, 11:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.