ETV Bharat / state

കോതമംഗലത്ത് തെരഞ്ഞെടുപ്പ് ചൂട് കൂടുന്നു; വാക്‌പോരുമായി മുന്നണികൾ

മുമ്പൊരിയ്ക്കലും കോതമംഗലത്ത് ഉണ്ടാവാത്ത തരത്തിൽ മുന്നണിപ്രവർത്തകർ തമ്മിൽ പോർവിളിയും ആക്രമണവും ഉണ്ടായ സാഹചര്യത്തിലാണ് എൽഡിഎഫ്-യുഡിഎഫ് മുന്നണി നേതൃത്വങ്ങൾ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിട്ടുള്ളത്

kothamangalam election heat  ldf udf conflicts  ldf udf conflicts kothamangalam  കോതമംഗലത്ത് തെരഞ്ഞെടുപ്പ് ചൂട് കൂടുന്നു  വാക്‌പോരുമായി മുന്നണികൾ  എറണാകുളം തെരഞ്ഞെടുപ്പ് വാർത്തകൾ
കോതമംഗലത്ത് തെരഞ്ഞെടുപ്പ് ചൂട് കൂടുന്നു; വാക്‌പോരുമായി മുന്നണികൾ
author img

By

Published : Apr 1, 2021, 1:27 PM IST

Updated : Apr 1, 2021, 2:02 PM IST

എറണാകുളം: കോതമംഗലത്ത് മുമ്പൊരിക്കലും ഇല്ലാത്ത രീതിയിൽ അണികളും പ്രവർത്തകരും വാക്പോര് കൊണ്ട് ഏറ്റുമുട്ടുന്നു. ഉമ്മൻചാണ്ടിയും ശശിതരൂരും പങ്കെടുത്ത പൊതുയോഗം എൽഡിഎഫ് പ്രവർത്തകർ അലങ്കോലപ്പെടുത്തിയെന്നും ഇത് എംഎൽഎ കൂടിയായ എൽഡിഎഫ് സ്ഥാനാർഥിയുടെ ഭാഗത്തുനിന്നുള്ള തരം താഴ്ന്ന നീക്കമായിപ്പോയെന്നുമാണ് യുഡിഎഫ് ആരോപണം. അതേസമയം, എൽഡിഎഫ് സ്ഥാനാർഥിയുടെ വാഹനത്തിൽ യൂഡിഎഫ് പ്രവർത്തകൻ ചാടിക്കയറി നൃത്തംവച്ചെന്നും പ്രവർത്തകരെ ആക്രമിച്ചെന്നും കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു.

കോതമംഗലത്ത് തെരഞ്ഞെടുപ്പ് ചൂട് കൂടുന്നു; വാക്‌പോരുമായി മുന്നണികൾ

ആന്‍റണി ജോൺ എംഎൽഎയുടെ പ്രചാരണ വാഹനത്തിൽ യുഡിഎഫ് പ്രവർത്തകൻ കയറി നിന്ന് ആർത്തുവിളിയ്ക്കുന്നതും നൃത്തം വെക്കുന്നതുമായ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഏതാനം മിനിട്ടുകൾ വാഹനത്തിൽ ആഹ്‌ളാദപ്രകടനം നടത്തിയ യുവാവിനോട് വാഹനത്തിൽ നിന്നിറങ്ങാൻ എംഎൽഎ ആവശ്യപ്പെടുന്നതും പിന്നാലെ എംഎൽഎയ്ക്ക് ഒപ്പമുണ്ടായിരുന്നവർ വാഹനത്തിൽ നിന്നും ഇയാളെ വലിച്ചിറക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിന് പിന്നാലെ യുഡിഎഫ് പ്രവർത്തകർ എംഎൽഎയുടെ വാഹനത്തെ അനുഗമിച്ചിരുന്നവരെ ആക്രമിയ്ക്കുന്നതും സ്‌കൂട്ടർ മറിച്ചിട്ട് നശിപ്പിയ്ക്കുന്നതും വീഡിയോയിലുണ്ട്.

മുമ്പൊരിയ്ക്കലും കോതമംഗലത്ത് ഉണ്ടാവാത്ത തരത്തിൽ മുന്നണിപ്രവർത്തകർ തമ്മിൽ പോർവിളിയും ആക്രമണവും ഉണ്ടായ സാഹചര്യത്തിലാണ് എൽഡിഎഫ്-യുഡിഎഫ് മുന്നണി നേതൃത്വങ്ങൾ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിട്ടുള്ളത്. എംഎൽഎയുടെ വാഹനത്തിന് കടന്നുപോകാൻ മറ്റുവഴികളുണ്ടെന്നിരിക്കെ യുഡിഎഫ് യോഗം നടക്കുന്ന സ്‌കൂൾ ഗ്രൗണ്ടിന് സമീപത്തുകൂടി എത്തിയത് മനപ്പൂർവമാണെന്നും ഇതിനുപിന്നിൽ യോഗം അലങ്കോലപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നതെന്നുമാണ് യുഡിഎഫ് നേതൃത്വത്തിന്‍റെ പ്രധാന ആരോപണം.

എൽഡിഎഫ് പ്രചാരണ വാഹനത്തിൽ നിന്നുള്ള അതിരുവിട്ട ശബ്‌ദം മൂലം ശശി തരൂരിന് അരമണിക്കൂറോളം പ്രസംഗം നിർത്തേണ്ടതായിവന്നിരുന്നു. ഒരു സംഘം വേദിയോട് ചേർന്നുള്ള സ്റ്റേഡിയം ഗേറ്റിൽ നിലയുറപ്പിച്ച് യുഡിഎഫ് പ്രവർത്തകരെ ആക്രമിക്കുകയും പ്രകോപന അന്തരീക്ഷം സൃഷ്‌ടിക്കുകയുമായിരുന്നു. എംഎൽഎയുടെയും കൂട്ടരുടെയും പ്രവർത്തനം യുഡിഎഫ് പ്രവർത്തകരെ പ്രകോപിപ്പിച്ചെന്നും ഈയവസരത്തിൽ സ്ഥിതിഗതികൾ തങ്ങളുടെ നിയന്ത്രണത്തിൽ നിൽക്കാതെവന്നെന്നും തികച്ചും സ്വാഭാവിക വികാരപ്രകടനമാണ് പിന്നീട് നടന്ന സംഭവങ്ങളെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു. അതേസമയം, സ്ഥാനാർഥി ആന്‍റണി ജോണിന്‍റെ പര്യടന വാഹനം തടഞ്ഞ് നിർത്തി വാഹനത്തിൽ ചാടിക്കയറി യുഡിഎഫ് ഘടക കക്ഷികൾ കൊടികൾ വീശി ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയും പ്രവർത്തകരെ മർദിക്കുകയും ചെയ്‌ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് എൽഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആവശ്യം.

Last Updated : Apr 1, 2021, 2:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.