ETV Bharat / state

കോതമംഗലം പള്ളിത്തർക്കം; ഹൈക്കോടതി ഇന്ന് വീണ്ടും കേസ് പരിഗണിക്കും - Latest Malayalam varthakal

പള്ളിയിലുള്ള എൽദോ മാർ ബസേലിയോസ് ബാവയുടെ കബറിടം യാക്കോബായ വിഭാഗം പൊളിച്ച് നീക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്‌സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചിരുന്നു.

കോതമംഗലം പള്ളിത്തർക്കം ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും
author img

By

Published : Nov 5, 2019, 10:04 AM IST

കൊച്ചി: യാക്കോബായ-ഓർത്തഡോക്‌സ് സഭകൾ തമ്മിൽ കോതമംഗലം മാർത്തോമൻ ചെറിയ പള്ളിയിൽ നിലനിൽക്കുന്ന തർക്കവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കോടതിയുടെ ഉത്തരവ് അനുസരിച്ച് പള്ളിയിൽ പ്രവേശിക്കാൻ തോമസ് പോൾ റമ്പാന്‍റെ നേതൃത്വത്തിലുള്ള ഓർത്തഡോക്‌സ് വിഭാഗം എത്തിയിരുന്നെങ്കിലും യാക്കോബായ സഭാ വിശ്വാസികളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെത്തുടർന്ന് ഇവർ മടങ്ങിയിരുന്നു. ഇക്കാരണങ്ങള്‍ കൂടി ഇന്ന് ഓര്‍ത്തഡോക്‌സ് സഭ കോടതിയെ ധരിപ്പിക്കും. പള്ളിയിലുള്ള എൽദോ മാർ ബസേലിയോസ് ബാവയുടെ കബറിടം യാക്കോബായ വിഭാഗം പൊളിച്ച് നീക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്‌സ് വിഭാഗം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

അതേസമയം, കോതമംഗലം മാർത്തോമ ചെറിയപള്ളി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മതമൈത്രിയുടെ നേതൃത്വത്തിൽ നടന്ന ദേശ സംരക്ഷണ യാത്രയിൽ വിവിധ മതവിശ്വാസികളും രാഷ്ട്രീയ സാംസ്കാരിക നേതാക്കളും ജനപ്രതിനിധികളും അടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. സഭാതർക്കത്തിൽ ഓർത്തഡോക്‌സ് സഭയുടെ നിലപാടിനെതിരെ കോതമംഗലം പൗരസമൂഹം ശക്തമായ പിന്തുണയാണ് യാക്കോബായ വിഭാഗത്തിന് നൽകിവരുന്നത്.

Intro:

Body:യാക്കോബായ ഓർത്തഡോക്സ് സഭകൾ തമ്മിൽ കോതമംഗലം മാർത്തോമൻ ചെറിയ പള്ളിയിൽ നിലനിൽക്കുന്ന തർക്കവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പള്ളിയിലുള്ള എൽദോ മാർ ബസേലിയോസ് ബാവയുടെ കബറിടം യാക്കോബായ വിഭാഗം പൊളിച്ച് നീക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കബറിടം പൊളിക്കുന്നത് തടയണമെന്നും ഹർജി പരിഗണിച്ച കോടതി പറഞ്ഞിരുന്നു.

കോടതിയുടെ ഉത്തരവ് അനുസരിച്ച് പള്ളിയിൽ പ്രവേശിക്കാൻ തോമസ് പോൾ റമ്പാന്റെ നേതൃത്വത്തിലുള്ള ഓർത്തഡോക്സ് വിഭാഗം എത്തിയിരുന്നെങ്കിലും യാക്കോബായ സഭാ വിശ്വാസികളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെത്തുടർന്ന് മടങ്ങിയിരുന്നു. ഈ കാരണങ്ങൾ കൂടി കോടതിയെ ധരിപ്പിക്കാനാണ് ഓർത്തഡോക്സ് വിഭാഗം ഇന്ന് ശ്രമിക്കുന്നത്.

അതേസമയം കോതമംഗലം മാർത്തോമ ചെറിയപള്ളി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മതമൈത്രിയുടെ നേതൃത്വത്തിൽ നടന്ന ദേശ സംരക്ഷണ യാത്രയിൽ ഉൾപ്പെടെ വിവിധ മതവിശ്വാസികളും, രാഷ്ട്രീയ സാംസ്കാരിക നേതാക്കളും, ജനപ്രതിനിധികളും അടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. സഭാതർക്കത്തിൽ ഓർത്തഡോക്സ് സഭയുടെ നിലപാടിനെതിരെ കോതമംഗലം പൗരസമൂഹം ശക്തമായ പിന്തുണയാണ് യാക്കോബായ വിഭാഗത്തിന് നൽകിവരുന്നത്.

ETV Bharat
Kochi

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.