ETV Bharat / state

കോതമംഗലം ചെറിയ പള്ളിയിൽ വീണ്ടും സംഘർഷം; റമ്പാൻ മടങ്ങി

author img

By

Published : Mar 23, 2019, 1:22 PM IST

കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് പോൾ റമ്പാൻ വീണ്ടും പള്ളിയിലെത്തിയതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. പ്രതിഷേധത്തെ തുടര്‍ന്ന് ദേവാലയത്തില്‍ പ്രവേശിക്കാതെ റമ്പാന്‍ മടങ്ങി

തോമസ് പോൾ റമ്പാൻ

കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ ഓര്‍ത്തഡോക്സ് യാക്കോബായ സംഘര്‍ഷം. കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് പോൾ റമ്പാൻ വീണ്ടും പള്ളിയിലെത്തിയതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. എന്നാൽ യാക്കോബായ സഭാവിശ്വാസികള്‍ പ്രാര്‍ഥനാ സമരവുമായി റമ്പാനെ തടഞ്ഞു.

കോതമംഗലം ചെറിയ പള്ളിയിൽ വീണ്ടും സംഘർഷം

കോടതി വിധി നടപ്പാക്കണമെന്നും തന്‍റെ മാതാവിന്‍റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പ്രാർഥന നടത്താനാണ് ദേവാലയത്തിലെത്തിയതെന്നും റമ്പാൻ മാധ്യമങ്ങളോട് പറഞ്ഞു. സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസിന്‍റെ നിര്‍ദേശപ്രകാരം റമ്പാന്‍ മടങ്ങി. ഓര്‍ത്തഡോക്സ് - യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം മാര്‍ത്തോമ പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് പ്രാര്‍ഥന നടത്താന്‍ അനുമതി നല്‍കിക്കൊണ്ട് മൂവാറ്റുപുഴ മുന്‍സിഫ് കോടതി വിധി പുറപ്പെടുവിച്ചിരിന്നു.

Intro:Body:

[3/23, 10:03 AM] Adarsh - Kochi: ഫ്ലാഷ് ന്യൂസ്

കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് പോൾ റമ്പാൻ വീണ്ടും കോതമംഗലം ചെറിയ പള്ളിയിൽ

[3/23, 10:09 AM] Adarsh - Kochi: കോടതി വിധി നടപ്പാക്കണമെന്നും, തൻറെ മാതാവിൻറെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പ്രാർത്ഥന നടത്തുവാനാണ് താൻ ഇന്ന് ദേവാലയത്തിൽ വന്നതെന്നും, അതൊരു മകൻറെ കടമയാണെന്നും തോമസ് പോൾ റമ്പാൻ മാധ്യമങ്ങളോട് പറഞ്ഞു.

[3/23, 10:13 AM] Adarsh - Kochi: തോമസ് പോൾ റമ്പാൻ

നിരവധി തവണ സർക്കാരുമായി ചർച്ച നടത്തിയതാണ്. എന്നാൽ ചർച്ചകളൊന്നും ഫലവത്തായില്ല. പോലീസ് വിചാരിച്ചാൽ ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ.

[3/23, 10:47 AM] Adarsh - Kochi: തോമസ് പോൾ റമ്പാൻ പള്ളിയിൽ നിന്ന് തിരിച്ചു പോയി. പോലീസ് സംരക്ഷണം നൽകണമെന്ന് തോമസ് പോൾ റമ്പാൻ മൂവാറ്റുപുഴ ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടെങ്കിലും സംഘർഷ സാധ്യത കണക്കിലെടുത്ത് അദ്ദേഹം മടങ്ങുകയായിരുന്നു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.