ETV Bharat / state

കോതമംഗലം പള്ളി തർക്കം: സിആര്‍പിഎഫിന് ആയില്ലെങ്കില്‍ പട്ടാളത്തെ വിളിക്കുമെന്ന് കോടതി - kerala high court

ഭരണഘടനാപരമായ ഉത്തരവാദിത്വത്തിൽ നിന്നും സർക്കാരിന് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്ന് കോടതി

കോതമംഗലം പള്ളി കേസ്  Kothamangalam church  kothamangalam church issuue  supreme court verdict  kerala high court  kothamangalam church dispute case
കോതമംഗലം പള്ളി തർക്കം;സർക്കാരിന് കർശന നിർദേശവുമായി ഹൈക്കോടതി
author img

By

Published : Jul 27, 2022, 6:02 PM IST

എറണാകുളം: കോതമംഗലം പള്ളി തർക്ക കേസിൽ കോടതി വിധി എങ്ങനെ നടപ്പിലാക്കും എന്നതിനെ കുറിച്ച് അറിയിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ കർശന നിർദേശം. സി.ആർ.പി.എഫ്‌ കോതമംഗലം ചെറിയപ്പള്ളി ഏറ്റെടുക്കണമെന്ന സിംഗിൾ ബഞ്ച് വിധിക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിലാണ് നിർദേശം. കോടതിവിധി നടപ്പിലാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്.

ഭരണഘടനാപരമായ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ സർക്കാരിന് സാധിക്കില്ലെന്നും കോടതി ഓര്‍മിപ്പിച്ചു. സർക്കാർ ഒഴിഞ്ഞു മാറിയാൽ അത് കണ്ടില്ലെന്ന് നടിക്കാൻ കോടതിക്കാവില്ല. സിആർപിഎഫിന് പറ്റിയില്ലെങ്കിൽ പള്ളി ഏറ്റെടുക്കാൻ പട്ടാളത്തെ വിളിക്കേണ്ടി വന്നേക്കാമെന്നും കോടതി നിരീക്ഷിച്ചു.

ജസ്‌റ്റിസുമാരായ എ.കെ ജയശങ്കരൻ നമ്പ്യാർ, സി.പി മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിച്ചത്. സുപ്രീംകോടതി വിധി മറികടക്കാൻ നിയമം കൊണ്ടുവരാൻ സർക്കാരിന് എങ്ങനെ സാധിക്കുമെന്നും കോടതി ആരാഞ്ഞു. ഹർജി അടുത്ത മാസം 10ന് വീണ്ടും പരിഗണിക്കും.

കോതമംഗലം ചെറിയ പള്ളി കൈമാറണമെന്ന സുപ്രീംകോടതി ഉത്തരവ്‌ നടപ്പിലാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഓർത്തഡോക്‌സ് വിഭാഗം നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് സി.ആർ.പി.എഫിനെ ഉപയോഗിച്ച് പള്ളി ഏറ്റെടുക്കണമെന്ന സിംഗിൾ ബഞ്ച് വിധി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.