ETV Bharat / state

കോതമംഗലം പള്ളി ജനുവരി എട്ടിനകം സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി - കോതമംഗലം പള്ളി

ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ സി.ആർ.പി.എഫിനെ ഉപയോഗിച്ച് പള്ളി ഏറ്റെടുക്കുമെന്ന് കോടതി അറിയിച്ചു

kothamangalam church case in highcourt  kothamangalam marthoma church case  kerala highcourt  കേരള ഹൈക്കോടതി  കോതമംഗലം പള്ളി  കോതമംഗലം മാർതോമൻ ചെറിയപള്ളി
കോതമംഗലം പള്ളി ജനുവരി എട്ടിനകം സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി
author img

By

Published : Dec 8, 2020, 8:51 PM IST

എറണാകുളം: കോതമംഗലം മാർതോമൻ ചെറിയപള്ളി ജനുവരി എട്ടിനകം സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ സി.ആർ.പി.എഫിനെ ഉപയോഗിച്ച് പള്ളി ഏറ്റെടുക്കും. ഇക്കാര്യം അഡിഷണൽ സോളിസിറ്റർ ജനറൽ പള്ളിപ്പുറം സി.ആർ.പി.എഫ് കമാൻഡൻഡിനെ അറിയിക്കണമെന്നും കോടതി നിർദേശിച്ചു.

പള്ളിയും, സ്ഥാവര ജംഗമ വസ്‌തുക്കളും ഏറ്റെടുക്കണം. കൊവിഡ്, തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ പള്ളി ഏറ്റെടുക്കുന്നതിന് സർക്കാർ മൂന്ന് മാസത്തെ സാവകാശം തേടിയെങ്കിലും കോടതി അംഗീകരിച്ചില്ല. ഇതേ തുടർന്നാണ് ഒരു മാസത്തെ സമയം സർക്കാരിന് അനുവദിച്ചത്. പള്ളി ഏറ്റെടുത്ത് കൈമാറണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെതിരെ ഓർത്തഡോക്‌സ് വിഭാഗം നൽകിയ കോടതിയലക്ഷ്യക്കേസാണ് ഹൈക്കോടതി പരിഗണിച്ചത്. പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്ന യാക്കോബായ സഭയുടെ ആവശ്യവും ഹൈക്കോടതി തള്ളി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.