ETV Bharat / state

കോതമംഗലം ചെറിയപള്ളി ഏറ്റെടുക്കല്‍ ഹര്‍ജികള്‍; ഡിവിഷന്‍ ബെഞ്ച് ഒഴിവായി - കോതമംഗലം ചെറിയപള്ളി

പള്ളി ഏറ്റെടുക്കാന്‍ കേന്ദ്രസേനയ്‌ക്ക് നിർദേശം നല്‍കിയ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ അപ്പീലും യാക്കോബായ വിഭാഗം ഹർജികളും പരിഗണിക്കുന്നതിൽ നിന്നാണ് ഡിവിഷൻ ബെഞ്ച് ഒഴിവായത്. ഹര്‍ജികള്‍ നാളെ മറ്റൊരു ബെഞ്ച് പരിഗണിക്കും.

Kothamangalam church case  division bunch exempted from considering the pleas  എറണാകുളം  എറണാകുളം ജില്ലാ വാര്‍ത്തകള്‍  government appeal in highcourt  കോതമംഗലം ചെറിയപള്ളി  കോതമംഗലം ചെറിയപള്ളി ഏറ്റെടുക്കല്‍
കോതമംഗലം ചെറിയപള്ളി ഏറ്റെടുക്കല്‍ ഹര്‍ജികള്‍; ഡിവിഷന്‍ ബെഞ്ച് ഒഴിവായി
author img

By

Published : Jan 5, 2021, 12:16 PM IST

എറണാകുളം: കോതമംഗലം മാർത്തോമൻ ചെറിയപള്ളി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സർക്കാർ അപ്പീലും യാക്കോബായ വിഭാഗം ഹർജികളും പരിഗണിക്കുന്നതിൽ നിന്നും ഡിവിഷൻ ബെഞ്ച് ഒഴിവായി. ഹർജികൾ നാളെ മറ്റൊരു ബെഞ്ച് പരിഗണിക്കും. പള്ളി ഏറ്റെടുക്കാന്‍ കേന്ദ്രസേനയ്‌ക്ക് നിർദേശം നല്‍കിയ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹർജി സമർപ്പിച്ചിരുന്നു. പള്ളി ഒരു മാസത്തിനകം സർക്കാർ ഏറ്റെടുത്തില്ലെങ്കില്‍ ജനുവരി 8ന് ശേഷം കേന്ദ്രസേന ഏറ്റെടുക്കണമെന്നായിരുന്നു സിംഗിൾ ബഞ്ചിന്‍റെ ഉത്തരവ്.

കോടതി ഉത്തരവ് നിയമവിരുദ്ധമാണെന്നും സംസ്ഥാനത്തിന്‍റെ ഭരണഘടന അവകാശങ്ങളിൻമേലുള്ള ഇടപെടലാണെന്നുമാണ് സർക്കാരിന്‍റെ വാദം. കൊവിഡ് സാഹചര്യം മൂലം വിധി നടപ്പാക്കാനായില്ല. ഏറ്റെടുക്കലിനെ യാക്കോബായ പക്ഷം ശക്തമായി പ്രതിരോധിക്കുമെന്നും ബലം പ്രയോഗിച്ചാല്‍ രക്തച്ചൊരിച്ചിലിന് സാധ്യതയുണ്ടെന്നും രഹസ്യാന്വേഷണ റിപ്പോർട്ടുണ്ട്. പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രി മുൻകൈ എടുത്ത് ചർച്ച നടത്തുന്നുണ്ടെന്നും സർക്കാർ ചൂണ്ടികാണിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.