എറണാകുളം: കോതമംഗലത്ത് സ്വകാര്യബസും പെട്ടിഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. കൊൽക്കത്ത സ്വദേശി ജമായി, ഇടുക്കി സ്വദേശി ജോജോ ജോസഫ് എന്നിവരാണ് മരിച്ചത്. മുവാറ്റുപുഴ-കോതമംഗലം റൂട്ടിൽ കാരക്കുന്നം പളളിക്ക് സമീപം തിങ്കളാഴ്‌ച വൈകീട്ടാണ് അപകടം. കോതമംഗലത്ത് നിന്നും മുവാറ്റുപുഴക്ക് വരികയായിരുന്ന സ്വകാര്യ ബസ് കപ്പ കയറ്റിപ്പോവുകയായിരുന്ന പെട്ടിഓട്ടോയിൽ ഇടിക്കുകയായിരുന്നു. അപകടത്തില്‍ മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു.
കോതമംഗലത്ത് വാഹനാപകടം; രണ്ട് മരണം - private bus accident news
കപ്പ കയറ്റിപ്പോവുകയായിരുന്ന പെട്ടിഓട്ടോയിൽ കോതമംഗലത്ത് നിന്നും മുവാറ്റുപുഴക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു
അപകടം