ETV Bharat / state

പ്രതിപക്ഷ നേതാവിന്‍റേത് സ്ഥിരം പല്ലവിയെന്ന് കോടിയേരി - kochi latest news

ശബരിമല വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതില്‍ സിപിഐയുടെ എതിര്‍പ്പിനെ കുറിച്ച് അറിയില്ലെന്നും കോടിയേരി

കോടിയേരി ബാലകൃഷ്ണൻ
author img

By

Published : Oct 14, 2019, 12:46 PM IST

Updated : Oct 14, 2019, 1:05 PM IST

എറണാകുളം:എല്ലാ കേസും സി.ബി.ഐ അന്വേഷിക്കണമെന്ന പ്രതിപക്ഷ നേതാവിന്‍റെ ആവശ്യം സ്ഥിരം പല്ലവിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പിഎസ്‌സി ക്രമക്കേട് സി.ബി.ഐ അന്വേഷിക്കണമെന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കോടിയേരി . പ്രതികരിക്കാൻ അദ്ദേഹത്തിന് മറ്റു വിഷയങ്ങള്‍ ഇല്ല. അതിനാലാണ് ഇത്തരം ആവശ്യങ്ങൾ വീണ്ടും ഉന്നയിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തുന്ന ഇലക്ഷൻ സ്റ്റണ്ടാണിത് എന്നും കോടിയേരി പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ ആരോപണത്തില്‍ പുതുമയില്ലെന്ന് കോടിയേരി

എം.ജി. സർവ്വകലാശാല മാർക്ക് ദാന ആരോപണവുമായി ബന്ധപ്പെട്ട് ഗവർണർക്ക് പ്രതിപക്ഷ നേതാവ് തന്നെ പരാതി നല്‍കിയിട്ടുണ്ട്. സര്‍വകലാശാല ചാന്‍സിലര്‍ കൂടിയായ ഗവർണർ വിഷയം പരിശോധിക്കട്ടെയെന്ന് പറഞ്ഞതായും ഇവിടയെല്ലാം സുതാര്യമാണെന്നും കോടിയേരി പറഞ്ഞു.

ശബരിമല വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിലുള്ള എതിർപ്പ് സി പി ഐ മുന്നണിയിലാണ് ഉന്നയിക്കേണ്ടത്. പരാതിയുണ്ടെങ്കിൽ സർക്കാർ പരിശോധിക്കും. റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്നത് സി.പി.ഐ ആണ് .ഏത് സാഹചര്യത്തിലാണ് പരസ്യ പ്രതികരണം നടത്തിയതെന്ന് അറിയില്ല എന്നും കോടിയേരി കൊച്ചിയില്‍ പറഞ്ഞു.

Intro:Body:എല്ലാ കേസും സി.ബി.ഐ അന്വേഷിക്കണമെന്നത് പ്രതിപക്ഷ നേതാവിന്റെ ആവശ്യം സ്ഥിരം പല്ലവിയെന്ന് സി.പി.എം സ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പി.എസ്.സി ക്രമക്കേട് സി.ബി.ഐ അന്വേഷിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കോടിയേരി . മറ്റു വിഷയങ്ങളില്ലാത്തതിനാലാണ് ഇത്തരം ആവശ്യങ്ങൾ വീണ്ടും ഉന്നയിയിക്കുന്നത്. ഉപതിരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തുന്ന ഇലക്ഷൻ സ്റ്റണ്ട് മാത്രമാണ് പ്രതിപ
ക്ഷ നേതാവിന്റെ ആവശ്യം. എം.ജി. സർവ്വകലാശാല മാർക്ക് ദാന ആരോപണവുമായി ബണ്ഡ പെട്ട് , സർവ്വകലാശാല ചാൻസിലർ കൂടിയായ ഗവർണർക്ക് അദ്ദേഹം തന്നെ പരാതി നൽകിയിട്ടുവണ്ട്. ഗവർണർ പരിശോധിക്കട്ടെ. ഇവിടെയെല്ലാം സുതാര്യമായാണ് നടക്കുന്നത്. ഒരന്വേഷണത്തിനും എതിരല്ല.
ശബരിമല വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിലുള്ള എതിർപ്പ് സി പി ഐ മുന്നണിയിലാണ് ഉന്നയിക്കേണ്ടത്. പരാതിയുണ്ടെങ്കിൽ സർക്കാർ പരിശോധിക്കും റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്നത് സി.പി.ഐ ആണ് ഏത് സാഹചര്യത്തിലാണ് പരസ്യ പ്രതികരണം നടത്തിയതെന്ന് അറിയില്ല. അത്തരമൊരു പ്രസ്താവന തന്റെ ശ്രദ്ധയിൽ പെട്ടില്ലെന്നും കോടിയേരി കൊച്ചിയിൽ പറഞ്ഞു.

Etv Bharat
KochiConclusion:
Last Updated : Oct 14, 2019, 1:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.