എറണാകുളം : ഇടുക്കി ജില്ലയിൽ രവീന്ദ്രൻ പട്ടയം റദ്ദാക്കാനുള്ള നടപടി 2019 ൽ സർക്കാർ എടുത്ത തീരുമാനത്തിന്‍റെ ഭാഗമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറങ്ങിയെന്ന് മാത്രം. ഇടുക്കി ജില്ലയിലെ സി.പി. ഐ യുടെയും സി.പി.എമ്മിന്‍റെയും ആശങ്കകൾ പരിഹരിക്കും.
Also Read: രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാൻ റവന്യൂ വകുപ്പ് ; ഇടുക്കി കലക്‌ടറെ ചുമതലപ്പെടുത്തി
പട്ടയം റദ്ദാക്കുന്നതിന്‍റെ ഭാഗമായി ആരെയും ഒഴിപ്പിക്കാൻ പോകുന്നില്ല. പട്ടയം റദ്ദാക്കപ്പെട്ടവർ വീണ്ടും അപേക്ഷ നൽകണം. ഓരോ അപേക്ഷയും പരിശോധിക്കും. അതില്‍ അറുപത് ദിവസത്തിനുള്ളിൽ തീരുമാനമടുക്കും.
രവീന്ദ്രൻ പട്ടയങ്ങൾ നിയമാനുസൃതമല്ലെന്ന തിരിച്ചറിവിന്‍റെ അടിസ്ഥാനത്തിൽ ക്രമപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് പട്ടയം റദ്ദാക്കിയത്. വൻകിട റിസോർട്ടുകളുടെ കാര്യത്തിൽ പരിശോധിച്ച് തീരുമാനമെടുക്കും. തുടർ നടപടികളെക്കുറിച്ച് ഇപ്പോൾ പറയാനാകില്ലെന്നും കോടിയേരി പറഞ്ഞു.