ETV Bharat / state

കൊച്ചിയില്‍ നഗരമധ്യത്തില്‍ സ്വയം കഴുത്തറുത്ത യുവാവ് മരിച്ചു - kochi todays news

യുവാവിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിയ്‌ക്കുകയായിരുന്നു

kochi young man suicide  കൊച്ചിയില്‍ സ്വയം കഴുത്തറുത്ത യുവാവ് മരിച്ചു  kochi todays news  കൊച്ചിയില്‍ യുവാവിന്‍റെ ആത്മഹത്യ
കൊച്ചിയില്‍ സ്വയം കഴുത്തറുത്ത യുവാവ് മരിച്ചു
author img

By

Published : Jul 11, 2022, 11:06 PM IST

Updated : Jul 12, 2022, 4:39 PM IST

എറണാകുളം : കൊച്ചിയില്‍ സ്വയം കഴുത്തറുത്ത യുവാവ് മരിച്ചു. കത്തികൊണ്ട് കഴുത്തിലും കൈയ്യിലും സ്വയം മുറിവേൽപ്പിക്കുകയായിരുന്നു. ശേഷം കുറച്ചുസമയം സംഭവസ്ഥലത്ത് ഇരുന്ന യുവാവ് ബോധരഹിതനായി വീണു. രക്തം വാർന്ന് അവശനായ യുവാവിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ആളെ തിരിച്ചറിഞ്ഞിട്ടില്ല. കലൂർ ദേശാഭിമാനി ജങ്‌ഷനിൽ മാർക്കറ്റിന് സമീപം നടപ്പാതയിലെ പോസ്റ്റിൽ ഇരുന്നായിരുന്നു യുവാവിന്‍റെ ആത്മഹത്യ. സംഭവത്തിന്‍റെ ഞെട്ടലുളവാക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സമീപത്തെ കടയിലെ സി.സി.ടി.വിയിലാണ് ആത്മഹത്യാദൃശ്യങ്ങൾ പതിഞ്ഞത്.

മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണമാരംഭിച്ചു.

Last Updated : Jul 12, 2022, 4:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.