ETV Bharat / state

കൊച്ചിയിൽ വൻ സ്വർണക്കവർച്ച ; കൊള്ളയടിച്ചത് ആറ് കോടിയുടെ സ്വർണം

ശുദ്ധീകരിക്കാനായി കൊണ്ടുവന്ന 25 കിലോ സ്വർണമാണ് കവർന്നത്.

പ്രതീകാത്മകചിത്രം
author img

By

Published : May 10, 2019, 7:46 AM IST

Updated : May 10, 2019, 9:10 AM IST

എറണാകുളം : കൊച്ചിയിൽ വൻ സ്വർണക്കവർച്ച. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് എടയാറിലെ സിആർജി മെറ്റലേഴ്സിലേക്ക് ശുദ്ധീകരിക്കാനായി കൊണ്ടുവന്ന 25 കിലോ സ്വർണമാണ് കവർന്നത്. സ്വർണത്തിന് ആറ് കോടിയോളം വിലവരും.

ഇന്നലെ അര്‍ദ്ധരാത്രിയില്‍ കമ്പനിക്ക് തൊട്ടു മുന്നില്‍ വെച്ചായിരുന്നു സംഭവം. കാറിന് പിന്നാലെ ബൈക്കിലെത്തിയ രണ്ടു പേര്‍ കമ്പനിയുടെ മുന്നില്‍ എത്തിയപ്പോള്‍ കാറിന്‍റെ ചില്ല് തകര്‍ത്താണ് കവർച്ച നടത്തിയത്. കാർ ഡ്രൈവര്‍ക്കും ഒപ്പമുണ്ടായിരുന്ന ആള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഫോറന്‍സിക് വിദഗദ്ധരും പൊലീസും അന്വേഷണം ആരംഭിച്ചു. കവർന്ന സ്വർണത്തിന്‍റെ സ്രോതസ് പൊലീസ് പരിശോധിക്കും. സ്വര്‍ണ്ണം കൊണ്ടുവരുന്ന വിവരം മുന്‍കൂട്ടി അറിയാവുന്നവരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന്‍റെ നിഗമനം. അതിനാൽ സിആർജി ജീവനക്കാരെയും ജ്വല്ലറി ജീവനക്കാരെയും ചോദ്യം ചെയ്തേക്കും. . അതേസമയം സംഭവസ്ഥലത്ത് എത്തിയ മാധ്യമപ്രവര്‍ത്തകരെ സ്വകാര്യ സ്ഥാപന ഉടമകള്‍ തടഞ്ഞു.

Intro:Body:Conclusion:
Last Updated : May 10, 2019, 9:10 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.