ETV Bharat / state

Kochi Metro Ticket Discount In Gandhi Jayanti: ഗാന്ധി ജയന്തി ദിനത്തിൽ ടിക്കറ്റില്‍ ഇളവ് പ്രഖ്യാപിച്ച് കൊച്ചി മെട്രോ; ഐഎസ്‌എല്ലിനായി അധിക സര്‍വീസും - സ്വച്ഛത ഹി സേവ കാമ്പയിന്‍

Kochi Metro Planning To Celebrate Gandhi Jayanti: കേന്ദ്ര സർക്കാരിന്‍റെ സ്വച്ഛത ഹി സേവ ക്യാമ്പയിനിൽ കൊച്ചി മെട്രോയും പങ്കാളികളാകുന്നുണ്ട്

Kochi Metro Celebrate Gandhi Jayanti  Gandhi Jayanti Programmes  Kochi Metro And ISL Matches  Special Reduction On Kochi Metro  Kochi Metro Services  ഗാന്ധി ജയന്തി ദിനത്തിലെ പ്രത്യേക പരിപാടികള്‍  ഐഎസ്‌എല്ലിനായി അധിക സര്‍വീസ്  കൊച്ചി മെട്രോയും ഐഎസ്‌എല്ലും  സ്വച്ഛത ഹി സേവ കാമ്പയിന്‍  ടിക്കറ്റ് നിരക്കിൽ പ്രത്യേക ഇളവ്
Kochi Metro Celebrate Gandhi Jayanti
author img

By ETV Bharat Kerala Team

Published : Sep 30, 2023, 10:57 PM IST

എറണാകുളം: ഗാന്ധി ജയന്തി ദിനത്തിൽ (Gandhi Jayanti) യാത്രക്കാർക്കായി ടിക്കറ്റ് നിരക്കിൽ പ്രത്യേക ഇളവ് (Special Reduction On Ticket) പ്രഖ്യാപിച്ച് കൊച്ചി മെട്രോ (Kochi Metro). മിനിമം ദൂരത്തിനുള്ള ടിക്കറ്റ് നിരക്കായ പത്ത് രൂപ ഒക്ടോബർ രണ്ടിനും തുടരും. നിലവിൽ 20 രൂപ മുതൽ 60 രൂപ വരെ ഈടാക്കുന്ന യാത്ര നിരക്ക് ഗാന്ധി ജയന്തി ദിനത്തിൽ വെറും 20 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്.

പേപ്പർ ക്യൂ ആർ, മൊബൈൽ ക്യൂ ആർ, കൊച്ചി വൺ കാർഡ് എന്നിവയിലും ഈ പ്രത്യേക ഇളവ് ലഭിക്കും. രാവിലെ ആറ് മുതൽ 10.30 വരെ അന്നേ ദിവസം മറ്റ് ഓഫറുകൾ ലഭ്യമായിരിക്കില്ല. കൊച്ചി വൺ കാർഡ് ഉപഭോക്താക്കൾക്ക് ഇളവ് ക്യാഷ് ബാക്കായി ലഭിക്കും. മാത്രമല്ല കേന്ദ്ര സർക്കാരിന്‍റെ സ്വച്ഛത ഹി സേവ ക്യാമ്പയിനിൽ കൊച്ചി മെട്രോയും പങ്കാളികളാകുന്നുണ്ട്. ഇതിന്‍റെ ഭാഗമായി ഒക്ടോബർ ഒന്നിന് രാവിലെ 10 മണിക്ക് കൊച്ചി മെട്രോയുടെ കോർപ്പറേറ്റ് ഓഫിസിന്‍റെയും മുട്ടത്ത് കൊച്ചി മെട്രോ യാർഡിന്‍റെയും പരിസരങ്ങൾ ഉദ്യോഗസ്ഥർ വൃത്തിയാക്കും.

ഐഎസ്‌എല്ലിനൊരുങ്ങി കൊച്ചി മെട്രോ: ഒക്ടോബർ ഒന്നിന് ജവഹർലാൽ നെഹ്റു സ്‌റ്റേഡിയത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം നടക്കുന്നതിനാൽ ജെഎൽഎൻ സ്‌റ്റേഡിയം മെട്രോ സ്‌റ്റേഷനിൽ നിന്ന് കൊച്ചി മെട്രോ അധിക സർവീസ് ഒരുക്കും. ജെഎൽഎൻ സ്‌റ്റേഡിയം മെട്രോ സ്‌റ്റേഷനിൽ നിന്ന് ആലുവ ഭാഗത്തേക്കും എസ്എൻ ജംഗ്ഷനിലേക്കുമുള്ള അവസാന ട്രെയിൻ സർവീസ് 11.30നായിരിക്കും. രാത്രി പത്ത് മണി മുതൽ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവുമുണ്ടായിരിക്കുന്നതാണ്.

മത്സരം കാണുന്നതിനായി മെട്രോയിൽ വരുന്നവർക്ക് മത്സരശേഷം തിരികെ യാത്ര ചെയ്യുന്നതിനായുള്ള ടിക്കറ്റ് ആദ്യം തന്നെ വാങ്ങാൻ സാധിക്കും. ടിക്കറ്റ് വാങ്ങുന്നതിനായുള്ള ക്യൂ ഒഴിവാക്കാൻ ഇതുവഴി സാധിക്കും. മെട്രോയിൽ ജെഎൽഎൻ സ്‌റ്റേഡിയം സ്‌റ്റേഷനിലേക്ക് എത്തുന്നവർക്ക് റോഡ് മുറിച്ച് കടക്കാതെ മെട്രോ സ്‌റ്റേഷന് അകത്ത് നിന്നുതന്നെ സ്‌റ്റേഡിയം ഭാഗത്തേക്ക് പ്രവേശിക്കാവുന്നതാണ്. കൊച്ചിയിൽ മത്സരം നടക്കുന്ന ദിവസങ്ങളിലെല്ലാം തന്നെ രാത്രി 11.30 വരെ മെട്രോ അധിക സർവീസ് ഏർപ്പെടുത്തുന്നുണ്ട്. ഇതുവഴി പൊതുജനങ്ങൾക്കും മത്സരം കണ്ട് മടങ്ങുന്ന ഫുട്ബോൾ ആരാധകർക്കും മെട്രോ സർവീസ് പ്രയോജനപ്പെടുത്താം.

'തിരക്കില്ലാതെ' കളി കാണാം: തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങളും സ്‌റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൊച്ചി മെട്രോ സ്‌റ്റേഷനുകളിലെ പേ ആൻഡ് പാർക്ക് സൗകര്യം ഉപയോഗിക്കാവുന്നതാണ്. തൃശൂർ, മലപ്പുറം ഭാഗത്ത് നിന്ന് വരുന്നവർക്ക് ആലുവ മെട്രോ സ്‌റ്റേഷനിലെ പാർക്കിങ് സ്ഥലത്ത് ബസുകളും കാറുകളും പാർക്ക് ചെയ്‌ത ശേഷം മെട്രോയിൽ സ്‌റ്റേഡിയം ഭാഗത്തേക്ക് യാത്ര ചെയ്യാൻ സാധിക്കും.

പറവൂർ, കൊടുങ്ങല്ലൂർ വഴി ദേശീയപാത 66ൽ എത്തുന്നവർക്ക് ഇടപ്പള്ളി മെട്രോ സ്‌റ്റേഷന് സമീപത്തെ പാർക്കിങിൽ വാഹനം പാർക്ക് ചെയ്‌ത് മെട്രോയിൽ ജെഎൽഎൻ സ്‌റ്റേഡിയം സ്‌റ്റേഷനിലേക്ക് യാത്ര ചെയ്യാനാകും. ആലപ്പുഴ, തിരുവനന്തപുരം ഭാഗത്ത് നിന്ന് റോഡ് മാർഗം വരുന്നവർക്ക് വൈറ്റിലയിൽ നിന്ന് കൊച്ചി മെട്രോയിൽ യാത്ര ചെയ്‌ത് സ്‌റ്റേഡിയത്തിലേക്കെത്താം. കോട്ടയം, ഇടുക്കി മേഖലയിൽ നിന്ന് വരുന്നവർക്ക് എസ്‌എൻ ജങ്‌ഷൻ, വടക്കേക്കോട്ട സ്‌റ്റേഷനുകളിൽ നിന്ന് മെട്രോ സേവനം ഉപയോഗിക്കാമെന്നും കൊച്ചി മെട്രോ അറിയിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.